Latest Videos

മുഖത്തെ കരുവാളിപ്പ് എളുപ്പം അകറ്റാം ; തെെര് ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

By Web TeamFirst Published Jul 1, 2024, 4:03 PM IST
Highlights

തൈരിൽ സിങ്ക് അടങ്ങിയിരിക്കുന്നതിനാൽ മുഖക്കുരു തടയാൻ ഇത് സഹായിക്കുന്നു. മുഖം സുന്ദരമാക്കാൻ പരീക്ഷിക്കാം തെെര് കൊണ്ടുള്ള ഫേസ് പാക്കുകൾ.

മുഖത്തെ കരുവാളിപ്പ്, ഡാർക്ക് സർക്കിൾസ്, മുഖക്കുരുവിന്റെ പാട് എന്നിവ മാറാൻ മികച്ചതാണ് തെെര്. തൈരിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ലാക്റ്റിക് ആസിഡ് ചർമ്മത്തിലെ ചുളിവുകൾ അകറ്റുന്നതിന് സഹായിക്കുന്നു. പതിവായി തൈര് ഉപയോഗിക്കുന്നത് പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കും. തൈരിൽ ആൻ്റിഓക്‌സിഡൻ്റ് മുഖത്തെ കൂടുതൽ തിളക്കമുള്ളതാക്കുന്നു. തൈരിൽ സിങ്ക് അടങ്ങിയിരിക്കുന്നതിനാൽ മുഖക്കുരു തടയാൻ ഇത് സഹായിക്കുന്നു. മുഖം സുന്ദരമാക്കാൻ പരീക്ഷിക്കാം തെെര് കൊണ്ടുള്ള ഫേസ് പാക്കുകൾ...

ഒന്ന്

അരക്കപ്പ് തൈര്, ഒരു അവോക്കാഡോ, 2 ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക.ശേഷം മുഖത്തും കഴുത്തിലുമായി പുരട്ടുക. മുഖത്തെ കരുവാളിപ്പ് മാറാൻ ഈ പാക്ക് സഹായിക്കും. 
ആരോഗ്യമുള്ളതോ തിളങ്ങുന്നതോ ആയ ചർമ്മത്തിന് ആവശ്യമായ പ്രോട്ടീനുകൾ, വിറ്റാമിൻ ഡി, പ്രോബയോട്ടിക്സ് എന്നിവ തെെരിൽ അടങ്ങിയിട്ടുണ്ട്. 

രണ്ട് 

1 ടേബിൾ സ്പൂൺ തൈര്, 1 ടേബിൾസ്പൂൺ ഓട്സ് പൊടിച്ചത്, ½ ടേബിൾ സ്പൂൺ തേൻ എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക.ശേഷം ഈ പാക്ക മുഖത്തും കഴുത്തിലുമായി പുരട്ടുക. ചർമ്മത്തെ പുറംതള്ളാനും മുഖം വൃത്തിയാക്കാനും ഓട്‌സ് ഉപയോഗിക്കാം. 

മൂന്ന്

അരക്കപ്പ് തൈര്, 1 ടേബിൾ സ്പൂൺ മഞ്ഞൾ എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. മുഖത്തെ കരുവാളിപ്പ് മാറാൻ മികച്ചതാണ് ഈ പാക്ക്. 

മഹാരാഷ്ട്രയിൽ ​ഗർഭിണിക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു ; ഈ രോഗലക്ഷണങ്ങള്‍ അവഗണിക്കരുത്

 

click me!