താന്‍ നേരിട്ട മാനസികാരോഗ്യ പ്രശ്നങ്ങളെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് അമേരിക്കൻ സൂപ്പർ മോഡൽ ബെല്ല ഹദീദ്. വിഷാദകാലത്തെ കരച്ചില്‍ സെല്‍ഫികള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് 25കാരിയായ താരം ഇക്കാര്യം പറയുന്നത്.
വിഷാദം ഇന്ന് വളരെ സാധാരണമായി കണ്ടുവരുന്ന അസുഖങ്ങളുടെ പട്ടികയിലേയ്ക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണ്. വിഷാദത്തിനൊപ്പം (Depression) തന്നെ വ്യാപകമായി കാണാന്‍ സാധിക്കുന്ന മറ്റൊരു മാനസികപ്രശ്‌നമാണ് ഉത്കണ്ഠ (Anxiety).
ഇത്തരം മാനസികപ്രശ്‌നങ്ങളെ നിസാരമായി കാണരുതെന്നും ഭാവിയില്‍ ഇത് ഗുരുതരമായ അസുഖങ്ങളിലേയ്ക്ക് നയിച്ചേക്കാമെന്നുമാണ് പല പഠനങ്ങളും പറയുന്നത്. ഇപ്പോഴിതാ താന്‍ നേരിട്ട മാനസികാരോഗ്യ പ്രശ്നങ്ങളെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് അമേരിക്കൻ സൂപ്പർ മോഡൽ ബെല്ല ഹദീദ്. വിഷാദകാലത്തെ കരച്ചില്‍ സെല്‍ഫികള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് 25കാരിയായ താരം ഇക്കാര്യം പറയുന്നത്.
undefined
സോഷ്യല്‍ മീഡിയ അല്ല യഥാര്‍ഥ ജീവിതമെന്ന് തന്റെ 47 മില്ല്യണ്‍ വരുന്ന ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിനെ ഓര്‍മിപ്പിക്കുകയാണ് ബെല്ല. കണ്ണീരൊഴുക്കിക്കൊണ്ടുള്ള നിരവധി സെല്‍ഫികളാണ് ബെല്ല പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതെന്റെ ജീവിതത്തിലെ ചില ദിവസങ്ങളായിരുന്നു എന്ന് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് താരം കുറിച്ചു.
'ചിലപ്പോള്‍ നിങ്ങള്‍ എല്ലാവരും കേള്‍ക്കും നിങ്ങള്‍ ഒറ്റയ്ക്കല്ല എന്ന്. അതുകൊണ്ട് എനിക്ക് നിങ്ങളോട് പറയാനുള്ളത് നിങ്ങള്‍ ഒറ്റയ്ക്കല്ല, ഞാന്‍ നിങ്ങളെ കാണുന്നു, ഞാന്‍ നിങ്ങളെ കേള്‍ക്കുന്നു. ചില കെമിക്കലുകളുടെ ബാലന്‍സ് തെറ്റലാണ് മാനസിക ബുദ്ധിമുട്ടുകളായി കാണിക്കുന്നത്. ഉത്കണ്ഠയും സഹായിക്കാനാരും ഇല്ലെന്ന ചിന്തയും ആദ്യം തടസ്സമുണ്ടാക്കുമെങ്കിലും പിന്നീട് ജീവിതം പുനരാരംഭിക്കാന്‍ ഇടയാക്കുന്നു'- ബെല്ല കുറിച്ചു.
'ഞാന്‍ അനുഭവിച്ച ആ കാലം ഒരു റോളര്‍കോസ്റ്ററില്‍ പായുന്ന പോലെയായിരുന്നു. വഴിയില്‍ നിരവധി പ്രതിബന്ധങ്ങള്‍ ഉണ്ടാകാം. നിരവധി കയറ്റിറക്കങ്ങളും ഉണ്ടാകാം. എന്നാല്‍ ഇതിനെല്ലാം അവസാനം ആ റോളര്‍കോസ്റ്റര്‍ ശരിയായ പോയിന്റില്‍ എത്തിച്ചേരും'- ബെല്ല പറയുന്നു.
Also Read: കൊവിഡ് കാലത്തെ ഏകാന്തത ഒരുമിപ്പിച്ചു; മനസ് നിറയ്ക്കുന്ന മാതൃക