ഗർഭകാലത്ത് ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ, കാരണം ഇതാണ്

By Web TeamFirst Published Jan 29, 2024, 1:49 PM IST
Highlights

ഉയർന്ന സംസ്കരിച്ച ഭക്ഷണങ്ങൾ ആരോ​ഗ്യകരമല്ല. ​ഗർഭകാലത്ത് അവ കഴിക്കതിരിക്കുക. അധിക കലോറിയും പഞ്ചസാരയും അനാരോഗ്യകരമായ കൊഴുപ്പും നിറഞ്ഞ അവ ശരീരഭാരം വർദ്ധിപ്പിക്കും. ഇത് പ്രസവസമയത്ത് സങ്കീർണതകൾക്കും അമിതവണ്ണത്തിനും കാരണമാകും. പകരം, പ്രോട്ടീൻ, പച്ചക്കറികൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.
 

ഗർഭകാലത്ത് ഭക്ഷണക്കാര്യത്തിൽ ശ്രദ്ധ കൊടുക്കേണ്ടത് പ്രധാനമാണ്. ഗർഭകാലത്ത് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളുണ്ട്. ചില ഭക്ഷ്യവസ്തുക്കൾ അമ്മയ്ക്കും ഗർഭസ്ഥ ശിശുവിനും അപകടസാധ്യതകൾ ഉണ്ടാക്കും. ​

ഗർഭകാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ....

Latest Videos

ഒന്ന്...

ജ്യൂസുകൾ ആരോ​ഗ്യത്തിന് നല്ലതാണെന്നും എന്നാൽ ചില ​ദോഷവശങ്ങൾ കൂടിയുണ്ട്. പഞ്ചസാര ചേർക്കാത്ത ജ്യൂസുകളാണ് ആരോ​ഗ്യത്തിന് നല്ലത്. കടകളിൽ കുപ്പികളിലുള്ള ചില ജ്യൂസുകളിൽ ദോഷകരമായ ബാക്ടീരിയകൾ അടങ്ങിയിരിക്കാം. ഇത് അണുബാധയ്ക്ക് കാരണമാകും. മിക്ക ജ്യൂസുകളിലും അമിതമായി പഞ്ചസാര അടങ്ങിയിരിക്കാം. ഇത് ഗർഭകാല പ്രമേഹം വരാനുള്ള സാധ്യത വർദ്ധിപ്പിക്കും. 

രണ്ട്...

ഉയർന്ന സംസ്കരിച്ച ഭക്ഷണങ്ങൾ ആരോ​ഗ്യകരമല്ല. ​ഗർഭകാലത്ത് അവ കഴിക്കതിരിക്കുക. അധിക കലോറിയും പഞ്ചസാരയും അനാരോഗ്യകരമായ കൊഴുപ്പും നിറഞ്ഞ അവ ശരീരഭാരം വർദ്ധിപ്പിക്കും. ഇത് പ്രസവസമയത്ത് സങ്കീർണതകൾക്കും അമിതവണ്ണത്തിനും കാരണമാകും. പകരം, പ്രോട്ടീൻ, പച്ചക്കറികൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.

മൂന്ന്...

പാസ്ചറൈസ് ചെയ്യാത്ത പാലുൽപ്പന്നങ്ങൾ ലിസ്റ്റീരിയ, സാൽമൊണല്ല, ഇ.കോളി, കാംപിലോബാക്റ്റർ തുടങ്ങിയ ഹാനികരമായ ബാക്ടീരിയകളുടെ അപകടസാധ്യത വർദ്ധിപ്പിക്കുന്നു. ഈ ബാക്ടീരിയകൾ ഗുരുതരമായ അണുബാധകളിലേക്ക് നയിച്ചേക്കാം. 

നാല്...

സ്രാവ്, അയല, ട്യൂണ എന്നിവയുൾപ്പെടെ ഉയർന്ന മെർക്കുറി അളവ് ഉള്ള മത്സ്യങ്ങൾ ഗർഭകാലത്ത് ഒഴിവാക്കാൻ ഡോക്ടർമാർ നിർദേശിക്കുന്നു. ഒമേഗ-3 ഫാറ്റി ആസിഡിൻ്റെ ആവശ്യങ്ങൾ സുരക്ഷിതമായി നിറവേറ്റാൻ സാൽമൺ, ചെമ്മീൻ, എന്നിവ പോലുള്ള കുറഞ്ഞ മെർക്കുറിയുള്ള ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. 

അഞ്ച്...

ഗർഭാവസ്ഥയിൽ വേവിക്കാത്ത മാംസം കഴിക്കുന്നത് ടോക്സോപ്ലാസ്മ, ഇ. കോളി, ലിസ്റ്റീരിയ, സാൽമൊണല്ല തുടങ്ങിയവ കഴിക്കുന്നത് അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ബർഗറുകൾ,  പന്നിയിറച്ചി, കോഴിയിറച്ചി എന്നിവയുൾപ്പെടെ പാകം ചെയ്യാത്ത മാംസം ഒഴിവാക്കുന്നതാണ് സുരക്ഷിതം. 

ഫാറ്റി ലിവർ രോ​ഗസാധ്യത കുറയ്ക്കാൻ സഹായിക്കുന്ന 10 ഭക്ഷണങ്ങൾ

 

click me!