Ankita Konwar about Depression : വിഷാദരോഗത്തെ തോല്‍പിച്ചത് ഇങ്ങനെ; വെളിപ്പെടുത്തി അങ്കിത കൊൻവാർ

By Web Team  |  First Published Dec 23, 2021, 6:11 PM IST

ഒരു കാലത്ത് തന്നെയും വിഷാദരോഗം  കീഴടക്കിയിരുന്നുവെന്നും  അതിനെ താന്‍ എങ്ങനെ തോല്‍പിച്ചുവെന്നുമാണ് അങ്കിത പറയുന്നത്. തന്റെ ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചുകൊണ്ടാണ് അങ്കിതയുടെ കുറിപ്പ്. 


വിഷാദം (Depression)  ഇന്ന് പലരും നേരിടുന്ന ഒരു മാനസികാരോഗ്യ പ്രശ്നമായി മാറിയിരിക്കുന്നു. വിഷാദം, ഉത്കണ്ഠ (Anxiety) തുടങ്ങിയ മാനസികപ്രശ്‌നങ്ങളെ കുറിച്ച് ഇന്ന് സെലിബ്രിറ്റികൾ മുതല്‍ സാധാരണക്കാര്‍ വരെ തുറന്നുസംസാരിക്കാനും തയ്യാറാകുന്നുണ്ട്. വിഷാദം എന്ന രോഗാവസ്ഥയെക്കുറിച്ചും അതിനെത്തുടര്‍ന്ന് അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകളെക്കുറിച്ചും അതില്‍ നിന്നും താന്‍ മുക്തി നേടിയതിനെ കുറിച്ചുമൊക്കെ ഏറ്റവും കൂടുതല്‍ സംസാരിച്ചിട്ടുള്ള ബോളിവുഡ് നടിയാണ് ദീപിക പദുകോണ്‍ (Deepika Padukone). 

ഇപ്പോഴിതാ സമാനമായ അനുഭവം പങ്കുവയ്ക്കുകയാണ് മാരത്തോണറും മോഡലുമായ മിലിന്ദ് സോമന്റെ ഭാര്യയുമായ അങ്കിത കൊന്‍വാര്‍. ഒരു കാലത്ത് തന്നെയും വിഷാദരോഗം  കീഴടക്കിയിരുന്നുവെന്നും  അതിനെ താന്‍ എങ്ങനെ തോല്‍പിച്ചുവെന്നുമാണ് അങ്കിത പറയുന്നത്. തന്റെ ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചുകൊണ്ടാണ് അങ്കിതയുടെ കുറിപ്പ്. 

Latest Videos

undefined

'അധികം പഴക്കമില്ലാത്ത ഒരു ചിത്രമാണിത്. എന്റെ തലയില്‍ വലിയ കൊടുങ്കാറ്റുണ്ടായിരുന്നപ്പോള്‍ എടുത്തതാണിത്. എന്നാല്‍, എന്‍റെ മുഖത്ത് പ്രതിഫലിച്ചിരുന്നത് ശാന്തതയും പുഞ്ചിരിയുമാണ്. എല്ലാം സുഖമല്ലാതിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു. പുറമേ സുഖമായി കാണപ്പെടുന്ന എല്ലാവരും അകമെ അങ്ങനെയാകണമെന്നില്ല. ഉത്കണ്ഠയും വിഷാദവും നിറഞ്ഞ ദീര്‍ഘകാലത്തെ ജീവിതത്തിനുശേഷം എന്റെ ഉള്ളിലുണ്ടായിരുന്ന മുഴുവന്‍ ധൈര്യത്തോടെ ഞാന്‍ അതില്‍നിന്നു പുറത്തുവന്നു. ആ ഇരുണ്ടകാലത്തിന്റെ ചെറിയ എപ്പിസോഡുകള്‍ ഞാന്‍ ഇപ്പോഴും അഭിമുഖീകരിക്കുന്നുണ്ട്. എന്നാല്‍ എന്നെ വിഴുങ്ങിയ ആ ദിവസങ്ങളേക്കാള്‍ ഏറെ ഭേദമാണ് ഇപ്പോള്‍'- അങ്കിത കുറിച്ചു. 

'ഇപ്പോള്‍ ഞാന്‍ കൂടുതല്‍ ശക്തയാണ്. ആവശ്യമുള്ളപ്പോള്‍ ഞാന്‍ കരയുന്നു. ഒരിക്കല്‍ എന്റെ ചിന്തകളില്‍ കടിച്ചുതൂങ്ങിയിരുന്നതുപോലെ ഇനി ഉണ്ടാകില്ല. അവ വരുകയോ പോകുകയോ ചെയ്യട്ടെ. അതിന് ഒട്ടേറെ പരിശ്രമം ആവശ്യമാണ്. എന്നാല്‍, ഇപ്പോള്‍ എനിക്ക് അത് ചെയ്യാന്‍ കഴിയുന്നുണ്ട്'- അങ്കിത കൂട്ടിച്ചേര്‍ത്തു. 

വിഷാദത്തില്‍നിന്നും പുറത്തുവരാന്‍ തന്നെ സഹായിച്ച എളുപ്പ വിദ്യകളും അങ്കിത തന്റെ പോസ്റ്റില്‍ പങ്കുവയ്ക്കുന്നുണ്ട്. കായിക, മാനസിക വ്യായാമങ്ങള്‍, എഴുത്ത്, കഴിക്കുന്ന കഫീന്റെ അളവ് കുറയ്ക്കല്‍, മദ്യപാനം ഒഴിവാക്കല്‍, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും കൂടുതല്‍ സമയം ഇടപഴകുക, ആവശ്യമെങ്കില്‍ ഡോക്ടറുടെ സഹായം തേടുക എന്നിവയാണ് അങ്കിത പങ്കുവച്ച എളുപ്പവഴികള്‍. 

 

Also Read: 'ഡിപ്രഷന്‍' ബാധിച്ച അച്ഛനെ കാണ്മാനില്ല; സഹായം തേടി നടന്‍

click me!