കോവിഡ് കാലത്തെ മാനസിക സമ്മർദ്ദം: വിദഗ്ധ സഹായവുമായി അമൃതയുടെ കോവിഡ് സപ്പോർട്ട് ഡെസ്ക്

By Web Team  |  First Published May 27, 2021, 10:04 AM IST

കോവിഡ് സപ്പോർട്ട് ഡെസ്കിലേക്ക് കാലത്ത് 6 മണിമുതൽ വൈകുന്നേരം 10 മണിവരെ വിളിക്കാം


ഉത്കണ്ഠ, വിഷാദം, മാനസിക സമ്മർദം തുടങ്ങി പലതരത്തിലുള്ള മാനസിക വെല്ലുവിളികൾ കൂടി നേരിടുന്ന ഒരു കാലഘട്ടമാണ്  ഈ കോവിഡ് കാലം.  അത്തരത്തിൽ മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്ക് വിദഗ്ധസഹായത്തിന്  അമൃത യുവധർമ്മധാരയുടെ കോവിഡ് സപ്പോർട്ട് ഡെസ്കിലേക്ക് വിളിക്കാം. രാവിലെ ആറ് മണിമുതൽ രാത്രി 10 മണിവരെയാണ് വിളിക്കേണ്ട സമയം. 

കോവിഡ് കാലത്തെ മാനസിക സമ്മർദ്ദ ലഘൂകരണത്തിന്റെ ഭാഗമായുള്ള അയുദ്ധിന്റെ പ്രവർത്തനങ്ങൾക്ക് ഞായറാഴ്ച തുടക്കമായി. ഓൺലൈനായി സംഘടിപ്പിച്ച ചടങ്ങിൽ അമൃത ഹോസ്പിറ്റൽ, നഴ്സിംഗ് ഡയറക്ടർ, സേവിക സായിബാല 'മാനസിക ആരോഗ്യം കോവിഡ് കാലത്ത്' എന്ന വിഷയത്തെ പറ്റി സംസാരിച്ചു.

Latest Videos

undefined

മാതാ അമൃതാനന്ദമയി മഠത്തിൻ്റെ നേതൃത്വത്തിൽ സന്നദ്ധ സേവന കൂട്ടായ്മകളിലൂടെയും, മഠത്തിന്റെ യുവജനവിഭാഗമായ അയുദ്ധിന്റെ പ്രവർത്തകരിലൂടെയും രാജ്യത്തിലെ അനേകം കേന്ദ്രങ്ങളിൽ തുടർന്നു വരുന്ന കോവിഡ് അനുബന്ധ സന്നദ്ധ സേവനങ്ങൾ കൂടാതെ, അപ്രതീക്ഷിത പ്രതിസന്ധികളിലൂടെ വിഷമിയ്ക്കുന്നവർക്ക് സഹായഹസ്തവുമായി വിവിധ സംസ്ഥാനങ്ങളിൽ അയുദ്ധ് ഹെൽപ് ഡെസ്കുകൾ സജ്ജീവമായി പ്രവർത്തിച്ചു വരുന്നുണ്ട്.  കേരളത്തിൽ ഇരുന്നൂറിലധികം സന്നദ്ധപ്രവർത്തകരാണ് കോവിഡ് സപ്പോർട്ട് ഡസ്കിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. മാനസിക സമ്മർദ്ദം, വാക്സിൻ രജിഷ്ട്രേഷൻ, രോഗ പ്രതിരോധ-ചികിത്സാമാർഗ്ഗങ്ങൾ തുടങ്ങി കോവിഡ് സംബന്ധമായ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അമൃത യുവധർമ്മധാരയുടെ കോവിഡ് സപ്പോർട്ട് ഡെസ്കിലേക്ക് കാലത്ത് 6 മണിമുതൽ വൈകുന്നേരം 10 മണിവരെ വിളിക്കാം.

കോവിഡ് സപ്പോർട്ട് ഡസ്ക് നമ്പർ: 0476 280 5050

click me!