എന്താണ് അൽകയെ ബാധിച്ച അപൂർവമായ സെൻസറി ന്യൂറൽ ഹിയറിങ് ലോസ്? അറിയാം ലക്ഷണങ്ങള്‍...

By Web Team  |  First Published Jun 18, 2024, 4:33 PM IST

അപൂർവമായ സെൻസറി ന്യൂറൽ നെർവ് കണ്ടീഷനാണെന്നു സ്ഥിരീകരിച്ചുവെന്നും അതിനുകാരണമായത് വൈറൽ ഇൻഫെക്ഷനാണെന്നും അൽക പറയുന്നു. 


തനിക്ക് കേള്‍വിക്കുറവ് സ്ഥിരീകരിച്ചെന്ന് വെളുപ്പെടുത്തി ബോളിവുഡ് ഗായിക അൽക യാ​ഗ്നിക്. കേൾവിക്കുറവ് ഉണ്ടായതിനേക്കുറിച്ചും രോ​ഗസ്ഥിരീകരണം നടത്തിയതിനെ കുറിച്ചും ഇൻസ്റ്റ​ഗ്രാമിൽ കുറിപ്പിലൂടെയാണ് താരം വ്യക്തമാക്കുന്നത്. ആഴ്ചകൾക്ക് മുമ്പ് ഒരു വിമാന യാത്രയ്ക്കുശേഷമാണ് പെട്ടെന്ന് തനിക്ക് കേൾവിക്കുറവ് ഉണ്ടായതെന്ന് അൽക പറയുന്നു. അപൂർവമായ സെൻസറി ന്യൂറൽ നെർവ് കണ്ടീഷനാണെന്നു സ്ഥിരീകരിച്ചുവെന്നും അതിനുകാരണമായത് വൈറൽ ഇൻഫെക്ഷനാണെന്നും അൽക പറയുന്നു. 

ചെവിയുടെ ഉൾഭാ​ഗത്തെയോ, ചെവിയെ മസ്തിഷ്കമായി ബന്ധിപ്പിക്കുന്ന ഞരമ്പിനോ ക്ഷതംസംഭവിക്കുന്ന അവസ്ഥയാണിത്. മറ്റൊരാൾ സംസാരിക്കുന്നത് വ്യക്തമായി കേൾക്കാൻ കഴിയാതെ വരുക, ഫോണിൽ സംസാരിക്കുമ്പോൾ മനസ്സിലാകാതിരിക്കുക, വ്യക്തമായി സംസാരിക്കുന്നതുപോലും പിറുപിറുക്കുന്നതു പോലെ തോന്നുന്നതുമൊക്കെയാണ് ഇതിന്‍റെ ലക്ഷണങ്ങള്‍. ഹെഡ് ഫോണ്‍ ഉപയോഗം കുറയ്ക്കുന്നത് രോഗത്തെ പ്രതിരോധിക്കാന്‍ സഹായിച്ചേക്കാം. അതുപോലെ ഉച്ചത്തിൽ ശബ്ദമുള്ള ഇടങ്ങളിൽ ചെവിയെ സംരക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും വേണം. 

Latest Videos

undefined

വിമാനത്തിൽ നിന്നിറങ്ങി നടക്കുന്നതിനിടയിലാണ് പെട്ടെന്ന് അൽകയ്ക്ക്  ഒന്നും കേൾക്കുന്നില്ലെന്ന തോന്നല്‍ അനുഭവപ്പെട്ടത്. തുടർന്നാണ് സെൻസറി ന്യൂറൽ നെർവ് ഹിയറിങ് ലോസ് ആണെന്ന് സ്ഥിരീകരിച്ചത്. ഉച്ചത്തിൽ പാട്ടുകേൾക്കുകയും ഹെഡ്ഫോൺ ഉപയോ​ഗിക്കുകയും ചെയ്യുന്നശീലമുള്ള യുവാക്കൾക്ക് മുന്നറിയിപ്പ് നൽകുകയാണെന്നും അൽക പറയുന്നു. എല്ലാവരുടെയും സ്നേഹവും പിന്തുണയും തനിക്ക് ഉണ്ടാകണമെന്നും പ്രാര്‍ത്ഥിക്കണമെന്നും അല്‍ക പറയുന്നു. 

 

Also read: കണ്ടാല്‍ സിംപിള്‍, വില ലക്ഷങ്ങൾ; റെഡ് ഡ്രസില്‍ തിളങ്ങി രാധിക, ചിത്രങ്ങള്‍ വൈറല്‍

click me!