വജൈനല്‍ ക്യാന്‍സറിന്‍റെ ഈ പ്രധാനപ്പെട്ട ലക്ഷണങ്ങളെ അവഗണിക്കരുതേ...

By Web TeamFirst Published Dec 15, 2023, 10:24 AM IST
Highlights

അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗം. അത്തരത്തില്‍ സ്ത്രീകള്‍ക്കിടയില്‍ കണ്ടുവരുന്ന ക്യാന്‍സറുകളിലൊന്നാണ് വജൈനല്‍ ക്യാന്‍സര്‍. അപൂർവവും പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ ക്യാൻസറാണ് യോനിയിലെ അർബുദം.

ക്യാന്‍സര്‍ ഈ കാലഘട്ടത്തിലെ മാരകമായ ഒരു അസുഖമാണ്. അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗം. അത്തരത്തില്‍ സ്ത്രീകള്‍ക്കിടയില്‍ കണ്ടുവരുന്ന ക്യാന്‍സറുകളിലൊന്നാണ് വജൈനല്‍ ക്യാന്‍സര്‍. അപൂർവവും പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ ക്യാൻസറാണ് യോനിയിലെ അർബുദം. ഇത് ഏകദേശം 100,000 സ്ത്രീകളിൽ ഒരാളെ മാത്രം ബാധിക്കുന്ന രോഗമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 

യോനിയിലെ ക്യാൻസറിന്‍റെ പ്രാരംഭ ലക്ഷണങ്ങൾ പലപ്പോഴും മറ്റ് രോഗങ്ങളായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ആർത്തവവിരാമത്തിന് ശേഷമോ അല്ലെങ്കിൽ ലൈംഗിക ബന്ധത്തിന് ശേഷമോ ക്രമരഹിതമായി യോനിയിൽ നിന്നും രക്തസ്രാവം വരുന്നത് വജൈനല്‍ ക്യാന്‍സറിന്‍റെ ഒരു പ്രധാന ലക്ഷണമാണ്. യോനിയില്‍ നിന്നും അസാധാരണമായ ഡിസ്ചാർജ്, യോനിയിൽ മുഴ, മൂത്രമൊഴിക്കുമ്പോള്‍ വേദന, മലബന്ധം, നിരന്തരമായ പെൽവിക് ഭാഗത്തെ അസ്വസ്ഥതയും വേദനയും തുടങ്ങിയവ യോനിയിലെ ക്യാൻസറിനെ സൂചനയാകാം, അവഗണിക്കരുത്.

Latest Videos

കൂടാതെ ലൈംഗിക ബന്ധത്തിനിടെയുടെ വേദന,  കാലുകളിൽ വേദന, കാലുകളിൽ വീക്കം ഇവയെല്ലാം വജൈനൽ ക്യാൻസറിന്റെ മറ്റ് ചില ലക്ഷണങ്ങളാണ്. ഡിഎൻഎ മ്യൂട്ടേഷന്‍, ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) അണുബാധ, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം,  പുകവലി, പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം, പാരമ്പര്യം, തുടങ്ങിയ നിരവധി അപകട ഘടകങ്ങൾ യോനിയിൽ ക്യാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു എന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: ഉച്ചയ്ക്ക് ചോറിനൊപ്പം ബീറ്റ്റൂട്ട് കഴിച്ചാലുള്ള ഗുണങ്ങൾ ഇതൊക്കെയാണ്...

youtubevideo

click me!