ചെറിയ പ്രായത്തിലെ അനുഭവങ്ങളുടെ ഓർമ്മകള്‍ ഇപ്പോഴും മനസ്സില്‍ അങ്ങനെതന്നെ നിലനിൽക്കുന്നു എന്നതിനാല്‍ മറ്റുള്ളവരെ വിശ്വസിക്കുമ്പോള്‍ പഴയ അനുഭവങ്ങള്‍ ഇനിയും ആവർത്തിക്കാന്‍ സാധ്യതയുണ്ട് എന്ന ഉറച്ചവിശ്വസമായിരിക്കും മനസ്സില്‍.
നമുക്കെല്ലാവർക്കും തന്നെ മനസ്സിനു മുറിവേൽപ്പിച്ച എന്തെങ്കിലും ഒരു അനുഭവം പറയാനുണ്ടാവും. പക്ഷേ ചില ആളുകളില്‍ ചെറുപ്പകാലത്തെ ചില അനുഭവങ്ങള്‍ വളരെ വർഷങ്ങളോളം മനസ്സിനെ വേദനിപ്പിക്കുന്ന അവസ്ഥയുണ്ടാക്കാറുണ്ട്.
ഉത്കണ്ഠ, വിഷാദം, മറ്റു വൈകാരിക പ്രശ്നങ്ങള്‍, ബന്ധങ്ങളില്‍ വിശ്വാസം ഇല്ലാതെ പോകുന്ന അവസ്ഥകള്‍, വ്യക്തിത്വ പ്രശ്നങ്ങള്‍ എന്നിവയിലൊക്കെ ചെറുപ്പകാലത്തെ മോശം അനുഭവങ്ങളും അതേൽപിച്ച മാനസികാഘാതവും ഒരു പ്രധാന കാരണമായി കാണാന്‍ കഴിയും.
undefined
നല്ല ബന്ധങ്ങള്‍ സാധ്യമാകാതെ വരുമ്പോള്‍...
ചെറിയ പ്രായത്തില്‍ മാതാപിതാക്കളോടു പോലും വൈകാരിക അടുപ്പം ഉണ്ടാക്കിയെടുക്കാന്‍ സാഹചര്യം ഇല്ലാതെ പോയവരിൽ പിന്നീടുള്ള ജീവിതത്തില്‍ വൈകാരിക പ്രശ്നങ്ങള്‍ നേരിടാം. നല്ല സൗഹൃദങ്ങള്‍ ഇല്ലാതെ പോകുക, ജീവിതപങ്കാളിയോടുപോലും വൈകാരിക അടുപ്പം ഉണ്ടാക്കിയെടുക്കാന്‍ കഴിയാതെ വരിക.
ചെറിയപ്രായത്തിലേറ്റ മാനസികാഘാതം മുതിരുമ്പോൾ ബന്ധങ്ങളിൽ വിശ്വാസമില്ലാത്ത ആളുകളായി മാറാന്‍ കാരണമാകും. വളരെ ആത്മാർത്ഥമായി പെരുമാറുന്ന വ്യക്തികളോടുപോലും അതേ നിലയില്‍ നല്ല ബന്ധം ഉണ്ടാക്കിയെടുക്കാന്‍ കഴിയാതെ വരും.
ചെറിയ പ്രായത്തിലെ അനുഭവങ്ങളുടെ ഓർമ്മകള്‍ ഇപ്പോഴും മനസ്സില്‍ അങ്ങനെതന്നെ നിലനിൽക്കുന്നു എന്നതിനാല്‍ മറ്റുള്ളവരെ വിശ്വസിക്കുമ്പോള്‍ പഴയ അനുഭവങ്ങള്‍ ഇനിയും ആവർത്തിക്കാന്‍ സാധ്യതയുണ്ട് എന്ന ഉറച്ചവിശ്വസമായിരിക്കും മനസ്സില്‍.
ചിലര്‍ ആരുമായി വൈകാരിക അടുപ്പം ആവശ്യമില്ല എന്നു തീരുമാനിക്കുകയും ആരെയും ഒരു തരത്തിലും ആശ്രയിക്കാതെ ഇരിക്കാന്‍ അങ്ങേയറ്റം ശ്രമിക്കുകയും ചെയ്യും. മറ്റു ചിലർക്ക് തന്റെ പങ്കാളിക്ക് തന്നോടുള്ള സ്നേഹം യഥാർത്ഥമാണോ എന്നു വിശ്വസിക്കുന്നതില്‍ ബുദ്ധിമുട്ടു നേരിടും. അതിനാല്‍ തന്നെ എപ്പോഴും ഈ സംശയം മാറ്റാനുള്ള ശ്രമം എന്നപോലെ വീണ്ടും വീണ്ടും ചോദിച്ച് ഉറപ്പുവരുത്താന്‍ ശ്രമിക്കും. ഇതു പങ്കാളിക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം.
തങ്ങൾ സുരക്ഷിതരല്ല എന്ന വിശ്വാസം മനസ്സിലുള്ളതിനാല്‍ പങ്കാളി തന്നെ ഉപേക്ഷിക്കുമോ എന്ന ഭയം വല്ലാതെ മനസ്സിനെ അലട്ടുന്നുണ്ടാവാം. ജീവിതപങ്കാളിയും സുഹൃത്തുക്കളും ഒക്കെ ആത്മാർത്ഥത പ്രകടമാക്കുമ്പോഴും അത് പൂർണമായും വിശ്വസിക്കാന്‍ കഴിയാതെ വന്നേക്കാം.
കഴിഞ്ഞ കാലത്തിന്റെ ഓർമ്മകളിൽ നിന്നും മനസ്സിനെ ഫ്രീയാക്കുക എന്നതാണ് ഇത്തരം മാനസികാഘാതത്തില്‍ നിന്നും പുറത്തേക്കു വരാന്‍ ആവശ്യം. Trauma-focused cognitive behaviour therapy പോലെയുള്ള മന:ശാസ്ത്ര ചികിത്സകൾ ഇത്തരം മാനസിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സഹായകരമാണ്.
കുട്ടികള്‍ നേരിടുന്ന മാനസികാഘാതങ്ങൾക്ക് കാരണങ്ങള്‍ പലതാണ്. അതിൽ ശാരീരിക ഉപദ്രവം, മാനസിക, വൈകാരിക, ലൈംഗിക അതിക്രമങ്ങള്‍, മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍, കുടുംബത്തിൽ മദ്യംമയക്കുമരുന്ന് ഉപയോഗമുള്ള വ്യക്തിയുടെ ക്രൂരതയ്ക്ക് ഇരയാവുക ഇവയെല്ലാം ഉൾപ്പെടും.
ചെറുപ്പകാലത്തിൽ അതിക്രമം നേരിട്ടവരുടെ സാഹചര്യം...
1. മാതാപിതാക്കളോ കുടുംബത്തിലെ ഒരു മുതിർന്ന വ്യക്തിയോ നിങ്ങളെ അപമാനിക്കും വിധം സംസാരിക്കുക, ഇന്നും ആലോചിക്കുമ്പോള്‍ മനസ്സിനു വലിയ വിഷമം തോന്നുക.
2. വലിയ രീതിയിലുള്ള ദേഹോപദ്രവം ഏൽകുക.
3. മാതാപിതാക്കൾക്ക് ഭക്ഷണമോ വസ്ത്രമോവാങ്ങി കൊടുക്കാതെയും സുഖമില്ലാതെയാകുന്ന കുട്ടിക്ക് ചികിത്സ ഒരുക്കുകയോ ചെയ്യാതെയിരിക്കുക
4. മാതാപിതാക്കള്‍ തമ്മില്‍ നിരന്തരം വഴക്കുകള്‍ നടക്കുക, അവര്‍ പിരിയുക, കുട്ടിക്കു രണ്ടുപേരുടെയും കരുതല്‍ കിട്ടാതെപോകുന്ന അവസ്ഥ
5. കുടുംബത്തില്‍ വലിയ വഴക്കുകള്‍ നടക്കുകയും വീട്ടില്‍ ഒരാള്‍ ആത്മഹത്യാശ്രമം നടത്തുകയും ചെയ്യുക
6. ലൈംഗിക അതിക്രമത്തിന് ഇരയാവുക
ചെറിയ പ്രായത്തില്‍ മോശം കുടുംബ സാഹചര്യം, മറ്റു രീതികളില്‍ കുട്ടികള്‍ നേരിടുന്ന അക്രമങ്ങള്‍ ഒക്കെ വളരെ അധികമാണ് എന്നതാണ് വാസ്തവം. രണ്ടു കുട്ടികളില്‍ ഒരു കുട്ടി എന്ന രീതിയിലാണ് അതിക്രമങ്ങൾക്ക് ഇരയാകുന്നത് എന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. cognitive behaviour therapy പോലെയുള്ള മന:ശാസ്ത്രചികിത്സയിലൂടെ കഴിഞ്ഞ കാലത്തെ ഓർമ്മകൾക്ക് പ്രാധാന്യം നൽകാതെ മുന്നോട്ടു പോകുന്നതെങ്ങനെ എന്ന അറിവുണ്ടാക്കിയെടുക്കാന്‍ സാധ്യമാണ്. കുറഞ്ഞത് എട്ടു ദിവസം, ദിവസം ഓരോ മണിക്കൂര്‍ എന്ന നിലയില്‍ ആയിരിക്കും ചികിത്സയ്ക്ക് ആവശ്യമായി വേണ്ടി വരുന്ന സമയം. ചിന്തകളില്‍ വളരെപ്രധാനമായ മാറ്റങ്ങള്‍ വരുത്തിയെടുക്കുക എന്നതാണ് ചികിത്സയുടെ ഉദ്ദേശം.
എഴുതിയത്;
പ്രിയ വർഗീസ് (M.Phil, MSP, RCI Licensed)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, Near TMM Hospital, തിരുവല്ല
Consultant at Zoho
For appointmentscall: 8281933323
ടോക്സിക് റിലേഷൻഷിപ്പ്; അറിയാം ചില കാര്യങ്ങൾ