Acidity Remedies: അസിഡിറ്റിയെ തടയാന്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കൂ...

By Web Team  |  First Published Feb 12, 2022, 1:33 PM IST

ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന നെഞ്ചെരിച്ചില്‍, വയറെരിച്ചില്‍ എന്നിവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ വയറ് വേദനയും ഉണ്ടാകാം. 


പലരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് അസിഡിറ്റി (Acidity). ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന നെഞ്ചെരിച്ചില്‍, വയറെരിച്ചില്‍ എന്നിവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ വയറ് വേദനയും ഉണ്ടാകാം. 

ചികിത്സിച്ചില്ലെങ്കില്‍ അള്‍സറും പിന്നീട് അതിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. ജീവിതശൈലിയില്‍ ഉണ്ടായ മാറ്റങ്ങളും, ഭക്ഷണരീതിയില്‍ വരുന്ന മാറ്റങ്ങളും, മാനസിക സംഘര്‍ഷവുമൊക്കെ അസിഡിറ്റിക്ക് കാരണമായേക്കാം. അസിഡിറ്റിയെ തടയാന്‍ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട ചില  കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Latest Videos

undefined

ഒന്ന്...

കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കുക എന്നതാണ് അസിഡിറ്റിയെ തടയാന്‍ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം. കൂടാതെ കഴിക്കുന്ന ഭക്ഷണത്തിനിടയിലുളള ഇടവേളകള്‍ ചുരുക്കാനും ശ്രദ്ധിക്കുക. ഒരുപാട് ഭക്ഷണം ഒരുമിച്ച് കഴിക്കുന്നത് ഒഴുവാക്കി  ഇടയ്ക്കിടയ്ക്ക് പഴങ്ങളും നട്സുമൊക്കെ കഴിക്കാം. 

രണ്ട്...

ഭക്ഷണത്തിന് അരമണിക്കൂര്‍ മുമ്പോ അരമണിക്കൂറിന് ശേഷമോ വെള്ളം കുടിക്കുക. ദഹനം എളുപ്പത്തിലാക്കുന്നതിലും ആസിഡ് ഉത്പാദനത്തിന്റെ വ്യതിയാനം ക്രമപ്പെടുത്തുന്നതിനും വെള്ളം കുടിക്കുന്നത് നല്ലതാണ്. 

മൂന്ന്...

എണ്ണയും കൊഴുപ്പും എരുവും നിറഞ്ഞ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. പകരം ധാരാളം നാരടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കാം. 

നാല്...

ആസിഡ് അടങ്ങിയ ഓറഞ്ച്, നാരങ്ങ മുതലായ പഴങ്ങള്‍ അധികം കഴിക്കാതിരിക്കുന്നതാണ് അസിഡിറ്റിയുള്ളവര്‍ക്ക് നല്ലത്. 

അഞ്ച്...

ചിലരില്‍ ഉരുളക്കിഴങ്ങ്, ബീന്‍സ് എന്നിവയും അസിഡിറ്റി ഉണ്ടാക്കാം. ഇത്തരത്തില്‍ അസിഡിറ്റി കൂട്ടുന്ന ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തി ഒഴിവാക്കാനും ശ്രദ്ധിക്കുക. 

ആറ്...

ഭക്ഷണം കഴിച്ചയുടനുളള ഉറക്കം ഒഴിവാക്കുക. രാത്രി ഏറെ നേരം വൈകി ഭക്ഷണം കഴിക്കുന്നതും ദഹനം വളരെ പതുക്കെയാകാന്‍ കാരണമാകും.

അസിഡിറ്റി കൂട്ടുന്ന ഭക്ഷ്യവസ്തുക്കള്‍...

ഓറഞ്ച്, നാരങ്ങ, ബീന്‍സ്, ഉരുളക്കിഴങ്ങ്, കാപ്പി, പാല്‍, ചായ, വെണ്ണ, ഗ്രീന്‍പീസ്, സോയാബീന്‍, ഓട്സ്, അണ്ടിപ്പരിപ്പ്, സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പലതും ചിലര്‍ക്ക് അസിഡിറ്റി ഉണ്ടാക്കാം. ഇത്തരത്തില്‍ അസിഡിറ്റി കൂട്ടുന്ന ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തി ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധ വേണം. 

Also Read: കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഏഴ് ഭക്ഷണങ്ങള്‍...

click me!