Health Tips: തൈറോയ്ഡ് രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ എട്ട് പാനീയങ്ങള്‍...

By Web Team  |  First Published Aug 13, 2023, 7:41 AM IST

തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. തൈറോയിഡ് ഗ്രന്ഥി ആവശ്യമായതിലും അധികം ഹോർമോണ്‍ ഉല്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. 
 


ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്.  എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം മോശമാവുകയും ആവശ്യത്തിന് തൈറോയ്ഡ് ഹോര്‍മോണ്‍ ഉൽപാദിപ്പിക്കാത്ത സാഹചര്യമുണ്ടാകുകയും ചെയ്യും. തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. തൈറോയിഡ് ഗ്രന്ഥി ആവശ്യമായതിലും അധികം ഹോർമോണ്‍ ഉല്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. 

തൈറോയ്ഡ് പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ശാരീരിക പ്രവര്‍ത്തനങ്ങളിലൂടെയും സമ്മര്‍ദ നിയന്ത്രണത്തിലൂടെയും
ഭക്ഷണരീതിയിൽ മാറ്റം വരുത്തുന്നതിലൂടെയും സാധിച്ചേക്കാം. തൈറോയ്ഡ് രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം... 

Latest Videos

undefined

ഒന്ന്... 

നാരങ്ങാ വെള്ളം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇവ തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

രണ്ട്... 

വെള്ളരിക്ക ജ്യൂസാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 70 ശതമാനവും വെള്ളം അടങ്ങിയ വെള്ളരിക്ക തൈറോയ്ഡ് ഗ്രന്ഥിയെ ആരോഗ്യകരമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കും. 

മൂന്ന്... 

ചീര ജ്യൂസാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ഇവ തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

നാല്...

ബീറ്റ്റൂട്ട്- ക്യാരറ്റ് ജ്യൂസ് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും ധാരാളം അടങ്ങിയ ഇവ കുടിക്കുന്നതും തൈറോയ്ഡിന് ഗുണം ചെയ്യും. 

അഞ്ച്...

ആപ്പിള്‍ സിഡര്‍ വിനാഗിരി ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും തൈറോയ്ഡ് പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താനും സഹായിക്കും. 

ആറ്...

മഞ്ഞള്‍ ചേര്‍ത്ത് പാല്‍ ആണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഇന്‍ഫ്ളമേറ്ററി, ആന്‍റിസെപ്റ്റിക് ഗുണങ്ങളുള്ളതാണ് മഞ്ഞള്‍. ഇത് പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് നീര്‍ക്കെട്ട് കുറയ്ക്കാനും തൈറോയ്ഡ് പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കും.

ഏഴ്...

ഹെല്‍ബര്‍ ചായ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അശ്വഗന്ധ, ശതാവരി പോലുള്ള ചെടികള്‍ തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. അതിനാല്‍ ഇവ ചേര്‍ത്ത് തയാറാക്കുന്ന ഹെര്‍ബല്‍ ചായ ഹൈപോതൈറോയ്ഡിസത്തെ നിയന്ത്രിക്കാൻ സഹായിക്കും. 

എട്ട്...

ബട്ടര്‍ മില്‍ക്ക് അഥവാ മോരിന്‍ വെള്ളം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കുടലിന്‍റെ ആരോഗ്യത്തിന് സഹായിക്കുന്ന പ്രോബയോട്ടിക്സിന്റെ ഉറവിടമാണ് ഇവ. ആരോഗ്യകരമായ കുടൽ ഹൈപ്പോതൈറോയിഡിസത്തിന് കാരണമാകുന്ന വീക്കം കുറയ്ക്കും. അതിനാല്‍ ബട്ടര്‍ മില്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: ഉയര്‍ന്ന കൊളസ്‌ട്രോളിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങളും ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും...

youtubevideo

click me!