കൊളസ്ട്രോള്‍ കുറയ്ക്കണോ? ചെയ്യേണ്ട ആറ് കാര്യങ്ങള്‍...

By Web TeamFirst Published Jan 29, 2024, 3:17 PM IST
Highlights

ചിലര്‍ക്ക് ആദ്യഘട്ടത്തില്‍ കാലുകളില്‍ മരവിപ്പ്, മുട്ടുവേദന, കഴുത്തിനു പിന്നില്‍ ഉളുക്കുപോലെ കഴപ്പുണ്ടാകാറുണ്ട്. കൊളസ്ട്രോള്‍ തോത് നിയന്ത്രണം വിട്ട് മുന്നേറി കഴിഞ്ഞ ശേഷം മാത്രമാണ് ഹൃദയാഘാതത്തിന്‍റെയും പക്ഷാഘാതത്തിന്‍റെയും രൂപത്തില്‍ ശരീരം സൂചനകള്‍ നല്‍കുക.

ഇന്ന് നിരവധി ആളുകളെയാണ് കൊളസ്ട്രോള്‍ ബാധിക്കുന്നത്. ഇത് ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കും എന്നത് കൊണ്ടു തന്നെ കൊളസ്ട്രോള്‍ നമ്മുടെയൊക്കെ ജീവിതത്തിലെ വില്ലനാണ്. മാറിവരുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണം.  പലപ്പോഴും ഇതിന്‍റെ പ്രാരംഭ ലക്ഷണങ്ങളെ തിരിച്ചറിയാന്‍ പറ്റാത്തതാണ് കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകുന്നത്. 

ചിലര്‍ക്ക് ആദ്യഘട്ടത്തില്‍ കാലുകളില്‍ മരവിപ്പ്, മുട്ടുവേദന, കഴുത്തിനു പിന്നില്‍ ഉളുക്കുപോലെ കഴപ്പുണ്ടാകാറുണ്ട്. കൊളസ്ട്രോള്‍ തോത് നിയന്ത്രണം വിട്ട് മുന്നേറി കഴിഞ്ഞ ശേഷം മാത്രമാണ് ഹൃദയാഘാതത്തിന്‍റെയും പക്ഷാഘാതത്തിന്‍റെയും രൂപത്തില്‍ ശരീരം സൂചനകള്‍ നല്‍കുക. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ പ്രധാനമായി ശ്ര​ദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Latest Videos

ഒന്ന്...

ജീവിതശൈലിയില്‍ മാറ്റം വരുത്തുക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. ഇതിനായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍, പ്രോസസിഡ് ഭക്ഷണങ്ങള്‍ എന്നിവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

രണ്ട്... 

റെഡ് മീറ്റിന്‍റെ ഉപയോഗവും പരമാവധി കുറയ്ക്കുക.  ഒപ്പം തന്നെ മധുരവും എണ്ണയും കൂടിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കുക. 

മൂന്ന്... 

ഫൈബറും ഒമേഗ -3 ഫാറ്റി ആസിഡും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവയൊക്കെ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

നാല്... 

ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തേണ്ടതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പ്രധാനമാണ്. 

അഞ്ച്... 

വ്യായാമം ചെയ്യുന്നത് കൊളസ്ട്രോള്‍ കുറയ്ക്കുവാനുളള പ്രധാന മര്‍ഗമാണ്. നല്ല കൊളസ്ട്രോൾ വർധിപ്പിക്കാൻ ദിവസവും 30 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുക. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങളിൽ നിന്ന് ഹൃദയത്തെ സംരക്ഷിക്കുന്നു. 

ആറ്... 

പുകവലിയും മദ്യപാനവും പരമാവധി ഒഴിവാക്കുക. പുകവലി ശ്വാസകോശത്തിനും ഹൃദയത്തിനും ഹാനികരമാണ്. പുകവലി നിർത്തുന്നത് കൊറോണറി ധമനികൾക്ക് സംരക്ഷണം നൽകുന്ന നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ) വർദ്ധിപ്പിക്കുന്നു. 

Also read: കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും ഈ അഞ്ച് ഭക്ഷണങ്ങള്‍...

youtubevideo

click me!