വായിലെ ക്യാന്‍സര്‍; തുടക്കത്തിലെ കാണിക്കുന്ന ഈ പത്ത് ലക്ഷണങ്ങളെ അവഗണിക്കരുത്...

By Web TeamFirst Published Jan 29, 2024, 4:24 PM IST
Highlights

യുകെയില്‍ വര്‍ഷത്തില്‍ 10,000 പേരില്‍ മൌത്ത് ക്യാന്‍സര്‍ കാണപ്പെടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്ഥിരമായി പുകവലിക്കുന്നതും പുകയില ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതും ഓറല്‍ ക്യാന്‍സറിലേക്ക് നയിക്കാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ചുണ്ടുകള്‍, അന്നനാളം, ശ്വാസകോശം തുടങ്ങിയ ഭാഗങ്ങളെയും ഇത് മൂലം ക്യാന്‍സര്‍ ബാധിക്കാം. വായ്‌ വൃത്തിയായി സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്.

ലോകമെമ്പാടും നിരവധി ആളുകളെ ബാധിക്കുന്ന ഒരു ക്യാന്‍സറാണ് ഓറല്‍ ക്യാന്‍സര്‍ (mouth cancer) വായിലെ ക്യാന്‍സര്‍. ഇന്ത്യയില്‍ കണ്ടുവരുന്ന ക്യാന്‍സറുകളില്‍ മൂന്നാമതാണ് വായിലെ അര്‍ബുദം. യുകെയില്‍ വര്‍ഷത്തില്‍ 10,000 പേരില്‍ മൌത്ത് ക്യാന്‍സര്‍ കാണപ്പെടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.  സ്ഥിരമായി പുകവലിക്കുന്നതും പുകയില ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതും ഓറല്‍ ക്യാന്‍സറിലേക്ക് നയിക്കാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ചുണ്ടുകള്‍,  അന്നനാളം, ശ്വാസകോശം തുടങ്ങിയ ഭാഗങ്ങളെയും ഇത് മൂലം ക്യാന്‍സര്‍ ബാധിക്കാം. വായ്‌ വൃത്തിയായി സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്. 

വായിലെ ക്യാന്‍സറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...  

Latest Videos

ഒന്ന്... 

ഇടയ്ക്കിടെ വരുന്നതും മൂന്ന് ആഴ്ചയില്‍ കൂടുതല്‍ നില്‍ക്കുന്നതുമായ വായ്പ്പുണ്ണ് ചിലപ്പോള്‍  വായിലെ ക്യാന്‍സറിന്‍റെ ഒരു പ്രധാന ലക്ഷണമാണെന്നാണ് യുകെ ക്യാന്‍സര്‍ റിസര്‍ച്ച് പറയുന്നത്. 

രണ്ട്... 

ചുണ്ടിനും വായ്ക്കകത്തും അസാധാരണമായ രീതിയില്‍ ചുവന്ന അല്ലെങ്കില്‍ വെളുത്ത നിറം കാണുന്നതും ചിലപ്പോള്‍ വായിലെ ക്യാന്‍സറിന്‍റെ സൂചനയാകാം. 

മൂന്ന്... 

വായ്ക്കകത്തോ കഴുത്തിലോ തൊണ്ടയിലോ കാണപ്പെടുന്ന മുഴകളും തടിപ്പും  വ്രണങ്ങളും ചിലപ്പോള്‍ ഓറല്‍ ക്യാന്‍സറിന്‍റെ സൂചനയാകാം. 

നാല്... 

വായിലെ എരിച്ചല്‍ അല്ലെങ്കില്‍ വേദന, അസ്വസ്ഥത, നീര് തുടങ്ങിയവയും  ഓറല്‍ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാണ്. 

അഞ്ച്... 

ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ടാണ് വായിലെ ക്യാന്‍സറിന്‍റെ മറ്റൊരു പ്രധാന ലക്ഷണം.

ആറ്... 

മോണവീക്കം പോലെ വായ്ക്കകത്തും വീക്കം കാണപ്പെടുന്നുണ്ടെങ്കിലും സൂക്ഷിക്കണം.

ഏഴ്... 

വായില്‍ നിന്നും രക്തം കാണപ്പെടുക, പല്ലുകള്‍ കൊഴിയുക തുടങ്ങിയവയും ലക്ഷണങ്ങളാകാം. 

എട്ട്... 

സംസാരിക്കാനുള്ള ബുദ്ധിമുട്ട്, ശബ്ദത്തിലെ മാറ്റങ്ങള്‍ തുടങ്ങിയവയും വായിലെ ക്യാന്‍സറിന്‍റെ സൂചനയാകാം. 

ഒമ്പത്... 

വായ്നാറ്റം പല കാരണം കൊണ്ടും ഉണ്ടാകാം. എന്നാല്‍ വായിലെ ക്യാന്‍സര്‍ മൂലവും വായ്നാറ്റം ഉണ്ടാകുമത്രേ. 

പത്ത്... 

അകാരണമായ ചെവിവേദന, അകാരണമായ ക്ഷീണം, ശരീരഭാരം കുറയുക തുടങ്ങിയവയൊക്കെ ഒരുപക്ഷേ വായിലെ ക്യാന്‍സറിന്‍റെ ലക്ഷണമാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. 

Also read: കൊളസ്ട്രോള്‍ കുറയ്ക്കണോ? ചെയ്യേണ്ട ആറ് കാര്യങ്ങള്‍...

youtubevideo

click me!