Gold Rate Today: 58,000 കടന്ന് സ്വർണവില; നെഞ്ചിടിപ്പോടെ സ്വർണാഭരണ ഉപഭോക്താക്കൾ

By Web Team  |  First Published Dec 11, 2024, 11:20 AM IST

കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് വിപണിയിൽ 1360 രൂപയാണ് സ്വർണത്തിന് വർധിച്ചത്.



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് ഇന്ന്    640  രൂപയാണ് വർധിച്ചത്. ഇതോടെ ഈ മാസം ആദ്യമായി സ്വർണവില 58000 കടന്നു.  വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58,280 രൂപയാണ്.  

കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് വിപണിയിൽ 1360 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഇന്നലെ 600 രൂപ വർധിച്ചിരുന്നു. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 80 രൂപ ഉയര്ന്ന 7285 ലേക്കെത്തി. ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വില 65 രൂപ ഉയർന്ന് 6015 രൂപയായി. അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 101  രൂപയാണ്. 

Latest Videos

ഡിസംബറിലെ സ്വർണവില ഒറ്റ നോട്ടത്തിൽ 

ഡിസംബർ 01 - സ്വർണ വിലയിൽ മാറ്റമില്ല, ഒരു പവൻ സ്വർണത്തിന്റെ വിപണി വില 57,200 രൂപ
ഡിസംബർ 02 - ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 56,720 രൂപ
ഡിസംബർ 03 - ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു .ഒരു പവൻ സ്വർണത്തിന്റെ വില 57,040 രൂപ
ഡിസംബർ 04 - സ്വർണ വിലയിൽ മാറ്റമില്ല .ഒരു പവൻ സ്വർണത്തിന്റെ വില 57,040 രൂപ
ഡിസംബർ 05 - ഒരു പവൻ സ്വർണത്തിന് 80  രൂപ വർധിച്ചു .വിപണി വില 57,120 രൂപ
ഡിസംബർ 06 - ഒരു പവൻ സ്വർണത്തിന് 200  രൂപ കുറഞ്ഞു. വിപണി വില 56,920 രൂപ
ഡിസംബർ 07 - സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 56,920 രൂപ
ഡിസംബർ 08- സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 56,920 രൂപ
ഡിസംബർ 09 - ഒരു പവൻ സ്വർണത്തിന് 120  രൂപ ഉയർന്നു. വിപണി വില 57,040 രൂപ
ഡിസംബർ 10 - ഒരു പവൻ സ്വർണത്തിന് 600  രൂപ ഉയർന്നു. വിപണി വില 57,640 രൂപ
ഡിസംബർ 11 - ഒരു പവൻ സ്വർണത്തിന് 640  രൂപ ഉയർന്നു. വിപണി വില 58,280 രൂപ

click me!