Gold Rate Today: വീണ്ടും തലപൊക്കി സ്വർണവില; ആശങ്കയിൽ വിവാഹ വിപണി

By Web Team  |  First Published Dec 5, 2024, 11:11 AM IST

ഭൗമ രാഷ്ട്രീയ പ്രശ്നനങ്ങൾ സ്വർണവിലയിൽ സ്വാധീനം ചെലുത്തുന്നുണ്ട്. 


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടരുന്നതിനു ശേഷമാണു സ്വർണവില ഉയര്ന്നത്. പവന് ഇന്ന് 80 രൂപയാണ് ഇന്ന് വർധിച്ചത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,120 രൂപയാണ്.  

വിവാഹ വിപണിയിൽ സ്വർണവില ഉയരുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞ മാസം അവസാന വാരം മുതൽ വില കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ്. ഒക്ടോബര് 31 നാണു സ്വർണവില റെക്കോർഡ് നിരക്കായ 59,640 ത്തിലേക്കെത്തിയത്. ഭൗമ രാഷ്ട്രീയ പ്രശ്നനങ്ങൾ സ്വർണവിലയിൽ സ്വാധീനം ചെലുത്തുന്നുണ്ട്. 

Latest Videos

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10  രൂപ ഉയർന്ന് 7140 ലേക്കെത്തി. ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വില 5 രൂപ വർധിച്ച് 5895 രൂപയായി. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 98 രൂപയാണ്.

ഡിസംബറിലെ സ്വർണവില ഒറ്റ നോട്ടത്തിൽ 

ഡിസംബർ 01 - സ്വർണ വിലയിൽ മാറ്റമില്ല, ഒരു പവൻ സ്വർണത്തിന്റെ വിപണി വില 57,200 രൂപ
ഡിസംബർ 02 - ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 56,720 രൂപ
ഡിസംബർ 03 - ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു .ഒരു പവൻ സ്വർണത്തിന്റെ വില 57,040 രൂപ
ഡിസംബർ 04 - സ്വർണ വിലയിൽ മാറ്റമില്ല .ഒരു പവൻ സ്വർണത്തിന്റെ വില 57,040 രൂപ
ഡിസംബർ 05 - ഒരു പവൻ സ്വർണത്തിന് 80  രൂപ വർധിച്ചു .വിപണി വില 57,120 രൂപ

click me!