മാതൃദിനത്തില്‍ അമ്മമാര്‍ക്കൊപ്പമുള്ള ചിത്രങ്ങളുമായി രാഷ്ട്രീയ നേതാക്കള്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെ

First Published | May 9, 2021, 2:03 PM IST

മാതൃദിനമായ ഇന്ന് സെലിബ്രിറ്റികൾ തൊട്ട് സാധാരണക്കാർ വരെ തങ്ങളുടെ അമ്മമാർക്ക് ആശംസകൾ കുറിക്കുന്നുണ്ട്. രാഷ്ട്രീയ നേതാക്കള്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെ തങ്ങളുടെ അമ്മയോടൊപ്പമുള്ള ചിത്രങ്ങളാണ് ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. അതില്‍ ചില പോസ്റ്റുകള്‍ കാണാം. 

അമ്മയ്ക്ക് മാതൃദിന ആശംസകള്‍ നേര്‍ന്ന് കൊണ്ട് നടന്‍ മോഹന്‍ലാല്‍ പങ്കുവച്ച ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി. അമ്മയോടൊപ്പമുള്ള തന്‍റെ കുട്ടിക്കാല ചിത്രമാണ് ലാലേട്ടന്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
undefined
അമ്മയ്ക്ക് കേക്ക് വായില്‍ വച്ച് കൊടുക്കുന്ന ചിത്രം ഉള്‍പ്പടെയാണ് സച്ചിൻ ടെൻഡുൽക്കർ പോസ്റ്റ് ചെയ്തിരിക്കുന്നത്. മകനോടൊപ്പമുള്ള ചിത്രമാണ് പി ടി ഉഷ പങ്കുവച്ചത്.
undefined

Latest Videos


undefined
രാഷ്ട്രീയ നേതാക്കളായ ജി സുധാകരന്‍ മുതല്‍ എം ബി രാജേഷ് വരെ ഈ മാതൃദിനത്തില്‍ അമ്മയോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ മറന്നില്ല. അമ്മയുടെ സ്നേഹവാത്സല്യങ്ങളും അനുഗ്രഹവും ഏകുന്ന ശക്തിക്കും ധൈര്യത്തിനും സമം ലോകത്ത് മറ്റൊന്നുമില്ല എന്നാണ്സുധാകരന്‍ കുറിക്കുന്നത്.
undefined
'ഒരു നാടിന് മുഴുവൻ വിദ്യ പകർന്നു നൽകിയ അധ്യാപികയാണ് എന്റെ അമ്മ. അമ്മയുടെ ശിഷ്യർ അല്ലാത്തവർ ഇന്നാട്ടിൽ ചുരുക്കം. അമ്മയുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചു പൂർണ്ണമായി ജീവിക്കാൻ കഴിയത്ത ഒരു മകനാണ് ഞാൻ. പക്ഷേ ഇന്ന് അമ്മ എന്നെ ഓർത്ത് അഭിമാനം കൊള്ളുന്നുണ്ട് എന്നെനിക്കറിയാം. ഓരോ നേട്ടങ്ങളുടെ ചവിട്ട് പടി കയറുമ്പോഴും ഒരു കൈ തന്ന് താങ്ങിയത് അമ്മയാണ്. ഞാൻ ആദ്യമായി ജില്ലാ പഞ്ചായത്തിൽ ജയിച്ചു വന്ന അന്ന് എന്നെ ചേർത്ത് നിർത്തി ഒരു ഉമ്മ തന്ന് അമ്മ പറഞ്ഞു "എന്റെ കുട്ടൻമോൻ വലിയ നിലയിലാകും". ഇപ്പോൾ രണ്ടാം തവണ നിയമസഭയിൽ ജയിച്ചു വന്നപ്പോഴും അത് പോലൊരു ഉമ്മ തന്നു അമ്മ. ഇന്നും അമ്മയെന്ന മഹാവൃക്ഷത്തിന്റെ തണലിൽ ആണ് ഞാൻ. എന്റെ അമ്മയെ പോലെ ഒരുപാട് അമ്മമാരുടെ സ്നേഹ വായ്പുകൾ ആവോളം അനുഭവിക്കുന്ന ഒരു മകൻ ആണ് ഇന്ന് ഞാൻ. അഭിമാനിക്കുന്നു'- സജി ചെറിയാന്‍ കുറിച്ചു.
undefined
ബോളിവുഡ് താരങ്ങളായ മാധുരി ദീക്ഷിത്, പ്രീതി എന്നിവരും അമ്മ തങ്ങള്‍ക്ക് എത്രമാത്രം വലുതാണെന്ന് കുറിച്ചു.
undefined
മലയാളത്തിലെ യുവതാരങ്ങളായ ടൊവിനോ തോമസും ഉണ്ണി മുകുന്ദനും അമ്മമാരോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് മാതൃദിന ആശംസകള്‍ നേര്‍ന്നത്.
undefined
അമ്മയുടെ മടിയില്‍ കിടക്കുന്ന ചിത്രമാണ് ഗായകന്‍ വിധു പ്രതാപ് തന്‍റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
undefined
click me!