മക്കളുടെ തിരിച്ചറിയല്‍ കാര്‍ഡില്‍ അമ്മയുടെ പേര് ചേര്‍ക്കാം ; അഫ്ഗാന്‍ സ്ത്രീ സ്വാതന്ത്ര്യത്തിന് പൊന്‍തൂവല്‍
First Published | Sep 21, 2020, 1:32 PM ISTലോകമെങ്ങുമുള്ള സ്ത്രീകള്‍, സമൂഹത്തില്‍ പുരുഷനൊപ്പം പദവിവേണമെന്ന ആവശ്യവുമായി പോരാട്ടത്തിലാണ്. അപ്പോള്‍, അഫാഗാനില്‍ നിന്നുള്ള ചില വാര്‍ത്തകള്‍ നമ്മെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നു. സ്ത്രീയായതിന്‍റെ കാരണത്താല്‍ പൊതു സമൂഹത്തില്‍ തന്‍റെ പേര് പറയാന്‍ പോലും അഫ്ഗാന്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്രമില്ലെന്നാണ് അവിടെ നിന്നും വരുന്ന വാര്‍ത്തകള്‍. താലിബാന്‍ തീവ്രവാദം അടിച്ചേല്‍പ്പിച്ച കിരാത നിയമങ്ങളാണ് ഒരു കാലത്ത് സ്വതന്ത്രമായി നടന്നിരുന്ന അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ ഇന്നത്തെ ദുരവസ്ഥയിലേക്ക് എത്തിച്ചത്. സ്വന്തം സ്വാതന്ത്രം തിരിച്ച് പിടിക്കാന്‍ അഫ്ഗാനിലെ സ്ത്രീകളും പോരാട്ടത്തിലാണ്. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ സ്വന്തം മക്കളുടെ തിരിച്ചറിയല്‍ കാര്‍ഡില്‍ അമ്മയുടെ പേര് ചേര്‍ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നു. കേട്ടാല്‍ വിചിത്രമെന്ന് തോന്നുമെങ്കിലും അഫ്ഗാനിസ്ഥാനില്‍ മതതീവ്രവാദം അടിച്ചേല്‍പ്പിച്ച അടിമത്വം അത്രമാത്രം ഭീകരമാണ്. അറിയാം ആ പോരാട്ട വഴികള്‍.