ആശുപത്രിയിലും ചങ്ങല, ഓഫീസർമാരും തടവുകാരുമായി ബന്ധം, ഒരു യുവതിയുടെ തടവറയിലെ ജീവിതം
First Published | Mar 2, 2021, 1:40 PM ISTജെസീക്ക കെന്‍റ് ചിക്കാഗോയിലാണ് ഇപ്പോള്‍ താമസിക്കുന്നത്. രണ്ട് മക്കളുണ്ട് ഈ മുപ്പത്തിയൊന്നുകാരിക്ക്. വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍, നേരത്തെ ഇതായിരുന്നില്ല അവളുടെ ജീവിതം. പതിനേഴാമത്തെ വയസില്‍ മയക്കുമരുന്നിന് അടിമയായ അവള്‍ക്ക് ആറ് വർഷം ജയിലില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. ആദ്യം നിയന്ത്രിത ഉത്പന്നം വിറ്റുവെന്ന കുറ്റത്തിനാണ് അവള്‍ ഒരുവര്‍ഷം ന്യൂ യോര്‍ക്ക് ജയിലില്‍ കിടന്നത്. അവിടെനിന്നും പരോൾ ലംഘിച്ചതിനും മറ്റ് നിരവധി കുറ്റങ്ങൾ നടത്തിയതിനും അറസ്റ്റിലായ അവള്‍ക്ക് പിന്നീട് അഞ്ച് വർഷത്തോളം അർക്കൻസാസ് ജയിലിൽ കഴിയേണ്ടിവന്നു. ഏഴ് വര്‍ഷം മുമ്പാണ് അവള്‍ തടവിൽ നിന്നും മോചിപ്പിക്കപ്പെട്ടത്. പിന്നീട് അവളൊരു ബിരുദം നേടുകയും അതിനുശേഷം സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുകയും ചെയ്തു. ഇപ്പോള്‍ ആത്മകഥ എഴുതുകയാണ് അവള്‍. അതില്‍, മയക്കുമരുന്നിന് അടിമയായത് എങ്ങനെ, അതില്‍ നിന്നും പുറത്തു കടന്നത് എങ്ങനെ, വിവിധ ജയിലിലെ ജീവിതം എങ്ങനെയായിരുന്നു തുടങ്ങിയ പ്രധാന വിവരങ്ങള്‍ ജസീക്ക പറയുന്നുണ്ട്. ഇത് അവരുടെ തടവറയിലെ അനുഭവങ്ങളാണ്. എല്ലാവർക്കും കാണും തടവറയിലെ ജീവിതം എങ്ങനെ ആയിരുന്നു എന്ന് അറിയാനൊരു താൽപര്യം. ഇതും ആ വിവരങ്ങളാണ്. അവർ കഴിഞ്ഞ തടവറയിലെ ചില കാര്യങ്ങളെങ്ങനെയായിരുന്നു എന്നതിന്റെ ചുരുക്ക രൂപമാണ്.