വളര്‍ത്തുമൃഗങ്ങളെ 'വീഗനാക്കാന്‍' ശ്രമമോ ? എങ്കില്‍ തടവും പിന്നെ 20,000 പൌണ്ട് പിഴയും !

First Published | Oct 22, 2021, 3:57 PM IST

നിങ്ങളുടെ വിശ്വാസങ്ങള്‍ പലതായിരിക്കാം എന്നാല്‍ അതെല്ലാം നിങ്ങളുടെ വളര്‍ത്തുമൃഗവും പിന്തുടരണമെന്ന് നിങ്ങള്‍ വാശിപിടിച്ചാല്‍ ജയിലും പിന്നെ പിഴയുമാകും നിങ്ങളെ കാത്തിരിക്കുക. പേടിക്കേണ്ട, ഇന്ത്യയില്‍ ഇത്തരമൊരു നിയമത്തെ കുറിച്ചുള്ള ചിന്ത നമ്മുടെ ഭരണാധിപന്മാരുടെ ഏഴയലത്ത് പോലുമില്ല. ഇതൊക്കെ അങ്ങ് ബ്രിട്ടനിലാണ്. നിങ്ങളുടെ വിശ്വാസം അത് നിങ്ങളുടെ മാത്രം വിശ്വാസമാണെന്നും അത് മറ്റൊരു മനുഷ്യനിലെന്നല്ല നിങ്ങളുടെ വളര്‍ത്തുമൃഗത്തിന്‍റെയടുത്ത് പോലും അടിച്ചേല്‍പ്പിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കില്ലെന്നാണ് ബ്രിട്ടനിലെ നിയമം പറയുന്നത്. 

മൃഗങ്ങൾ മാംസം കഴിക്കുന്നത് തടയാൻ ശ്രമിച്ചാൽ, അത്  2006  ലെ മൃഗസംരക്ഷണ നിയമ ലംഘനത്തിന് കാരണമാകും. അതായത്, മാംസാഹാരിയായ ഒരു മൃഗത്തെ നിങ്ങള്‍ വളര്‍ത്തിയെന്നിരിക്കട്ടെ നിങ്ങള്‍ അതിനെ സസ്യാഹാരമോ മാംസമില്ലാത്ത ആഹാരമോ ആണ് സ്ഥിരമായി കൊടുക്കുന്നതെങ്കില്‍ നിങ്ങള്‍ മൃഗസംരക്ഷണ നിയമപ്രകാരം ശിക്ഷിക്കപ്പെടാന്‍ അര്‍ഹനാണ്. ജയിലും 20,000 പൌണ്ടും (20 ലക്ഷത്തിന് മുകളില്‍) ആണ് നിങ്ങള്‍ക്ക് ലഭിക്കാവുന്ന ശിക്ഷ.

വളർത്തുമൃഗങ്ങളെ വെജിറ്റേറിയൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ നായ ഉടമകൾക്ക് 20,000 പൗണ്ട് അടയ്ക്കാം, ചാരിറ്റികൾ മുന്നറിയിപ്പ് നൽകുന്നു. മൃഗങ്ങൾ മാംസം കഴിക്കുന്നത് തടയാൻ ശ്രമിച്ചാൽ ആളുകൾ മൃഗസംരക്ഷണ നിയമം 2006 ലംഘിച്ചേക്കാം, ബ്ലൂ ക്രോസ് പറഞ്ഞു. 


ഇനി നിങ്ങളുടെ വളര്‍ത്തുമൃഗത്തിന് മാംസമില്ലാത്ത ഭക്ഷണമാണ് അനുയോജ്യമെന്ന് വിദഗ്ധർ നിര്‍ദ്ദേശിക്കുകയാണെങ്കില്‍ അതിന് നിങ്ങള്‍ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്. അത് വഴി നിങ്ങള്‍ക്ക്  'അനുയോജ്യമായ ഭക്ഷണക്രമം' നിശ്ചയിക്കാം. 

അമേരിക്കയില്‍ അടുത്ത കാലത്തായി നിരവധി സെലിബ്രിറ്റികള്‍ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ സസ്യാഹാരികളാക്കുന്നതിനുള്ള തിരക്കിലാണ്. പ്രത്യേകിച്ചും 'വേഗവീരന്‍' ഫോര്‍മുലവണ്‍ ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടനെ പോലുള്ളവര്‍. 

ലൂയിസ് ഹാമില്‍ട്ടന്‍റെ ബുൾഡോഗ് റോസ്കോ സസ്യഭക്ഷണത്തെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണക്രമത്തിലാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. മാംസാഹാരം ഒഴിവാക്കുകയാണെങ്കില്‍ അത് ഭൂമിയുടെ നിലനില്‍പ്പിനെ കൂടുതല്‍ സഹായിക്കുമെന്നതാണ് ഇവരുടെ വിശ്വാസം. 

മൃഗസംരക്ഷണ ചാരിറ്റിയായ ബ്ലൂ ക്രോസ്, മൃഗസംരക്ഷണ നിയമം 2006 എങ്ങനെ വളർത്തുമൃഗങ്ങളെ ശരിയായി പോറ്റുന്നില്ലെങ്കിൽ ഉടമകൾക്കെതിരേ നടപടിയെടുക്കുന്നത് എങ്ങനെ കാണിക്കാമെന്ന് എടുത്തുകാണിക്കുന്നു. ഇത് ക്ഷേമ ആവശ്യങ്ങൾ നൽകാൻ ആളുകൾക്ക് നിയമപരമായ കടമയുണ്ടെന്ന് കാണിക്കുന്നു, 

'അനുയോജ്യമായ ഭക്ഷണം കഴിക്കാനുള്ള അവകാശം മൃഗങ്ങള്‍ക്കുണ്ടെന്ന് സെക്ഷൻ ഒൻപത് ഉറപ്പ് നല്‍കുന്നു. മാത്രമല്ല, വളര്‍ത്തുമൃഗങ്ങളെ നിങ്ങള്‍ ശരിയായല്ല വളര്‍ത്തുന്നതെങ്കില്‍  മൃഗസംരക്ഷണ നിയമം 2006 ഉപയോഗിച്ച് നിങ്ങള്‍ക്കെതിരെ നിയമനടപടികളുമായി മൃഗസംരക്ഷണ ചാരിറ്റിയായ ബ്ലൂ ക്രോസ് മുന്നോട്ട് പോകും. 

എന്നാല്‍ നിയമത്തില്‍ സസ്യാഹാരം നല്‍കരുതെന്ന് പറയുന്നില്ല. മറിച്ച് നല്‍കുന്ന് ഭക്ഷണം മൃഗത്തിന്‍റെ എല്ലാ പോഷക ആവശ്യങ്ങളും നിവര്‍ത്തിക്കുന്നതായിരിക്കണമെന്ന് പ്രത്യേകം പരാമര്‍ശിക്കുന്നുമുണ്ട്. 

നിങ്ങള്‍ക്ക് നിങ്ങളുടെ നായയ്ക്ക് സസ്യാഹാരം നല്‍കാം. പക്ഷേ അത് വെറ്ററിനറി പരിശീലനം ലഭിച്ച ഒരു മൃഗപോഷകാഹാര വിദഗ്ദന്‍റെ നിര്‍ദ്ദേശാനുസരണം മാത്രമായിരിക്കണമെന്ന് ബ്രിട്ടീഷ് വെറ്ററിനറി അസോസിയേഷൻ പ്രസിഡന്‍റ് ഡാനിയേല ഡോസ് സാന്‍റോസ് പറയുന്നു. 

നിങ്ങള്‍ എത്രത്തോളം സസ്യാഹാരിയായിരിക്കുന്നുവെന്നത് നിങ്ങളുടെ വളര്‍ത്ത് മൃഗത്തെ സംബന്ധിച്ച് ഏറ്റവും പ്രശ്നകരമായ സംഗതിയാണ്.

കാരണം, പൂച്ചയ്ക്കും പട്ടിക്കും മാംസം കടിച്ച് പറിച്ച് തിന്നാന്നാവശ്യമായ രീതിയിലുള്ളതാണ് അവയുടെ പല്ലിന്‍റെ ഘടന, ഓരോ മൃഗത്തിന്‍റെയും പല്ലുകളുടെ പ്രത്യേകത അവയുടെ ആഹാരരീതിയുമായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നത് ഡാനിയേല കൂട്ടിച്ചേര്‍ത്തു. 

'മൃഗങ്ങളുടെ ഉൽപന്നങ്ങളൊന്നുമില്ലാതെയുള്ള സസ്യാഹാര ഭക്ഷണരീതികൾ ഒരു മൃഗവൈദ്യന്‍റെ നിര്‍ദ്ദേശത്തോടൊപ്പം മാത്രമേ പ്രയോഗികമാക്കാന്‍ പടൊള്ളൂവെന്ന് പെറ്റ് ഫുഡ് മാനുഫാക്ചറേഴ്സ് അസോസിയേഷനിലെ നിക്കോൾ പാലേ പറയുന്നു. 

'നിയമം ലംഘിച്ചതിന് ഉടമകൾക്ക് 20,000 പൗണ്ട് വരെ പിഴ ചുമത്താം അല്ലെങ്കിൽ 51 ആഴ്ച ജയില്‍ വാസം. മാത്രമല്ല, അവരുടെ വളർത്തുമൃഗങ്ങളെ അവരിൽ നിന്ന് നീക്കം ചെയ്യുകയും ഭാവിയിൽ മൃഗങ്ങളെ പരിപാലിക്കാനുള്ള അവകാശം നഷ്ടപ്പെടുകയും ചെയ്യും. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos

click me!