പാര്‍ട്ടിയുടെ സ്വന്തം ചാനല്‍ അവതാരകന്റെ ലൈംഗിക പീഡനം തുറന്നു പറഞ്ഞു, യുവതിക്ക് കൊടുംപീഡനം
First Published | Sep 27, 2021, 5:03 PM ISTചൈനീസ് ഭരണകൂടം പറയുന്നത് അനുസരിച്ച്്, ഒരു തെറ്റേ അവള്‍ ചെയ്തിട്ടുള്ളൂ. കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സ്വന്തക്കാരനും ഭരണകൂടത്തിന്റെ വിശ്വസ്ഥനുമായ സെലിബ്രിറ്റി ചാനല്‍ അവതാരകന്റെ ലൈംഗിക പീഡനത്തിന് എതിരെ മീ റ്റു ആേരാപണം ഉയര്‍ത്തി. അതിനു ശേഷം മൂന്ന് വര്‍ഷങ്ങള്‍. തുടക്കം മുതല്‍ ആരോപണത്തില്‍നിന്ന് അവളെ പിന്തിരിപ്പിക്കാനായിരുന്നു സര്‍ക്കാര്‍ ഏജന്‍സികളുടെ ശ്രമം. എന്നാല്‍ അവള്‍ കേസുമായി മുന്നോട്ടുപോയി. എന്നാല്‍, കഴിഞ്ഞ 14 -ാം തീയതി ചൈനീസ് കോടതി അവളുടെ കേസ് തെളിവില്ലെന്നു പറഞ്ഞ് തള്ളി. അതു കഴിഞ്ഞ് രണ്ടാഴ്ചയായി. ഇപ്പോള്‍ അവളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. അവളെ പിന്തുണച്ച സ്ത്രീ ഗ്രൂപ്പുകളുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ക്കും അപ്രഖ്യാപിത നിരോധനമുണ്ട്. ജോലിയില്ല, വരുമാനമില്ല, പിന്തുണക്കാന്‍ ആരുമില്ല. നിരന്തര പൊലീസ് നിരീക്ഷണം. കുടുംബത്തെ പീഡിപ്പിക്കല്‍. അക്ഷരാര്‍ത്ഥത്തില്‍ അവളെ നിശ്ശബ്ദയാക്കിയിരിക്കുകയാണ് ചൈനീസ് ഭരണകൂടം.