മൗഗ്ലിയെ പോലൊരു കുഞ്ഞ്, വളര്‍ത്തിയത് ചെന്നായകള്‍; ഒടുവില്‍ സംഭവിച്ചത്...
First Published | Jul 22, 2020, 12:54 PM ISTമൗഗ്ലിയെ കുറിച്ചും മൗഗ്ലിയുടെ കഥയുമെല്ലാം നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍, മൗഗ്ലിയെപ്പോലെ കാടിന്‍റെ വളര്‍ത്തുപുത്രന്മാരായി മാറിയവര്‍ യഥാര്‍ത്ഥ ജീവിതത്തിലും ഉണ്ടോ? ഉണ്ട് എന്നാണ് പറയുന്നത്. ദിന സനിചര്‍ അതിലൊരാളാണ്. 'ഇന്ത്യന്‍ വോള്‍ഫ് ബോയ്' എന്നറിയപ്പെടുന്ന സനിചര്‍ ജീവിച്ചിരുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. അവനെ വളര്‍ത്തിയതാകട്ടെ ചെന്നായകളും. ദ ജംഗിള്‍ ബുക്ക് യഥാര്‍ത്ഥത്തില്‍ സനിചറിന്‍റെ കഥയാണ് എന്നുവരെ വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍, കഥകളില്‍ കാണുന്നത്രയും മനോഹരമൊന്നുമായിരിക്കില്ല യഥാര്‍ത്ഥത്തില്‍ കാടിനുള്ളിലെ ജീവിതം.