'ഫ്‌ലൈയിംഗ് വി'; വി ആകൃതിയില്‍ വിമാനം, പരീക്ഷണം വിജയം, കാണാം ചിത്രങ്ങള്‍

First Published | Sep 13, 2020, 2:26 PM IST

വിമാനങ്ങളുടെ ആകൃതി നാം കണ്ടു പരിചയിച്ച അന്നുമുതലേ മാറ്റമില്ലാതെ തുടരുകയാണ്. അതില്‍ നിന്ന് വ്യത്യസ്തമായി വി ആകൃതിയില്‍ വിമാനം വരാന്‍ പോകുന്നു. കാഴ്ചക്കുള്ള പുതുമയോടൊപ്പം സാങ്കേതിക വിദ്യയിലും ഇന്ധനക്ഷമതയിലും എല്ലാം മുമ്പിലാകും ഫ്‌ലൈയിംഗ് വി വിമാനങ്ങളെന്നാണ് അവകാശ വാദം. മോഡല്‍ നിര്‍മ്മിക്കുകയും പരീക്ഷണപ്പറക്കല്‍ വിജയിച്ചിരിക്കുകയും ചെയ്തിരിക്കുകയാണ്. ഭാവിയില്‍ നമ്മുടെ വിമാനത്താവളങ്ങളിലും വി ടൈപ്പ് വിമാനങ്ങള്‍ പറന്നിറങ്ങുമെന്ന് പ്രതീക്ഷിക്കാം
 

വിമാനത്തിന്റെ രൂപത്തിലും പുതുമ പരീക്ഷിക്കുന്നു. ഫ്‌ലൈയിംഗ് വി മോഡല്‍ വിമാനങ്ങളുടെ പരീക്ഷണപ്പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. ജര്‍മ്മന്‍ എയര്‍ബെയ്‌സിലായിരുന്നു പരീക്ഷണപ്പറക്കല്‍.
undefined
ജര്‍മ്മന്‍ എയര്‍ബെയ്‌സിലായിരുന്നു പരീക്ഷണപ്പറക്കല്‍. നെതര്‍ലന്‍ഡിലെ ഡെല്‍ഫ്റ്റ് ടെക്‌നോളജി യൂണിവേഴ്‌സിറ്റിയും ഡച്ച് എയര്‍ലൈന്‍സായ കെഎല്‍എമ്മും സംയുക്തമായിട്ടാണ് വി ഷേപ്പ് വിമാനം രൂപകല്‍പ്പന ചെയ്തത്.
undefined

Latest Videos


50 പൗണ്ട് തൂക്കവും പത്തടി നീളവുമുള്ള പരീക്ഷണ വിമാനമാണ് നിര്‍മിച്ചത്. ഭാവിയില്‍ 350 പേര്‍ക്ക് ഇരിക്കാവുന്ന യാത്രാ വിമാനങ്ങള്‍ വി ആകൃതിയില്‍ നിര്‍മ്മിക്കാമെന്നാണ് ഇവരുടെ വാദം.
undefined
സാധാരണ വിമാനങ്ങളേക്കാള്‍ 20 ശതമാനം കുറവ് ഇന്ധനം മാത്രമാണ് ഈ വിമാനങ്ങള്‍ ഉപയോഗിക്കുകയെന്നും പറയുന്നു. രണ്ട് ചിറകുകളിലും ആള്‍ക്കാര്‍ക്ക് ഇരിക്കുകയും ജനലിലൂടെ പരസ്പരം കാണുകയും ചെയ്യാം.
undefined
വിന്‍ഡ് ടണലിലൂടെയും ഗ്രൗണ്ട് ടെസ്റ്റിങ്ങിലും പരീക്ഷണപ്പറക്കല്‍ വിജയിച്ചെന്നും നിര്‍മാതാക്കള്‍ പറയുന്നു. അതേസമയം പറന്നുയരലിനും ഇറങ്ങുന്നതിനും ചില സങ്കീര്‍ണതകള്‍ ബാക്കി നില്‍ക്കുന്നു.
undefined
അതും ഉടന്‍ പരിഹരിക്കുമെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടു. 80 കിലോമീറ്റര്‍ വേഗതയിലാണ് പരീക്ഷണപ്പറക്കല്‍ നടത്തിയത്. ദീര്‍ഘദൂര പറക്കലില്‍ കാര്‍ബണ്‍ പുറംതള്ളലും കുറക്കുമെന്നാണ് നിഗമനം.
undefined
ദീര്‍ഘദൂര പറക്കലില്‍ കാര്‍ബണ്‍ പുറംതള്ളലും കുറക്കുമെന്നാണ് നിഗമനം. ഡോ. റൗളോഫ് വോസാണ് പ്രൊജക്ട് തലവന്‍. വിമാന ഇന്ധനത്തിന് പകരം ലിക്വിഡ് ഹൈഡ്രജനാണ് ഇന്ധനമായി ഉപയോഗിച്ചത്.
undefined
കാര്‍ബണ്‍ പുറംതള്ളല്‍ കുറക്കാന്‍ സാധിച്ചത് വലിയ നേട്ടമായിട്ടാണ് ഗവേഷണ സംഘം കരുതുന്നത്. കഴിഞ്ഞ വര്‍ഷമാണ് വി ഷേപ്പ് വിമാനത്തിന്റെ മാതൃക പുറത്തുവിട്ടത്.
undefined
എയര്‍ബസ് അടക്കമുള്ള വമ്പന്‍ കമ്പനികള്‍ പ്രൊജക്ടിന്റെ പാര്‍ട്ട്ണര്‍മാരാണ്. പ്രൊജക്ടില്‍ ഇനിയും നിരവധി കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്.
undefined
Flying V
undefined
click me!