പുരസ്കര പ്രഖ്യാപ്യനത്തിന് മുമ്പ് ഡോക്യുമെന്‍ററി ഫീച്ചറിനുള്ള ഓസ്കാർ സമ്മാനിക്കുന്നതിനിടെയാണ് സംഭവം. അവതാരകനായ ക്രിസ് റോക്ക്, ഓരോരുത്തരെയും പരിചയപ്പെടുത്തുുന്നതിനിടെയിലാണ് വില്‍ സ്മിത്തിന്‍റെ ഭാര്യയെ കുറിച്ച മോശമായ അഭിപ്രായ പ്രകടനം നടത്തിയത്.
സ്മിത്തിനെ പരാമർശിച്ച ശേഷം, അദ്ദേഹത്തിന്‍റെ ഭാര്യ ജാഡ പിങ്കറ്റ് സ്മിത്തിനെ കുറിച്ച് പറഞ്ഞു, "ജാഡ, ഞാൻ നിന്നെ സ്നേഹിക്കുന്നു. ജി.ഐ. ജെയ്ൻ II, അത് കാണാൻ കാത്തിരിക്കാനാവില്ല." വില്‍ സ്മിത്തിന്‍റെ ഭാര്യ ജാഡ പിക്കറ്റി സ്മിത്ത് തല മുണ്ഡനം ചെയ്താണ് വേദിയിലെത്തിയിരുന്നത്.
നടി ഡെമി മൂർ തല മൊട്ടയടിച്ച 1997 ലെ "G.I. ജെയ്ൻ" എന്ന സിനിമയെ പരാമർശിച്ചുകൊണ്ടായിരുന്നു ക്രിസ് റോക്കിന്‍റെ പരാമര്‍ശം. "കൊള്ളാം, സുഹൃത്തേ, അതൊരു G.I. ജെയ്ൻ തമാശയായിരുന്നു. ..' ക്രിസ് പറഞ്ഞു.
ജാഡയെ പരിചയപ്പെടുത്തവേ ക്രിസ്, ജാഡ പിങ്കറ്റിന് അലോപ്പീസിയ ബാധിച്ചിരിക്കുകയാണെന്നും അഭിപ്രായപ്പെട്ടു. ഇത് കേട്ടുകൊണ്ടിരുന്ന വില്‍ സ്മിത്ത്, വേദിയില്‍ കയറുകയും ക്രിസ് റോക്കിന്‍റെ മുഖത്തടിക്കുകയുമായിരുന്നു.
എന്നാല്‍, അതൊരു സ്കിറ്റിന്‍റെ ഭാഗമാണെന്നാണ് സദസിലിരുന്നവര്‍ കരുതിയത്. അവര്‍ ഈ സമയമൊക്കെയും കൈയടിക്കുകയായിരുന്നു. വില്‍ സ്മിത്തിന്‍റെ പ്രതികരണത്തില്‍ ക്രിസ് റോക്കും ചിരിച്ചതേയുള്ളൂ.
എന്നാല്‍, തിരിച്ച് തന്‍റെ കസേരയില്‍ വന്നിരുന്ന വില്‍ സ്മിത്ത് "'എന്‍റെ ഭാര്യയുടെ പേര് നിന്‍റെ വായ് കൊണ്ട് പറയരുതെന്ന്" ക്രിസിനെ വിലക്കി. ഓസ്കാര്‍ പുരസ്കാര വേദിയില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവം. സംഭവത്തെ കുറിച്ച് “വിൽ സ്മിത്ത് എന്നെ ചതിച്ചു. അത് ഒരു ജി.ഐ. ജെയ്ൻ തമാശയായിരുന്നു. ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ രാത്രിയായിരുന്നു അത്.” എന്ന് ക്രിസ് റോക്ക് സദസ്സിനോട് പറഞ്ഞു.
എന്നാല്‍, നടന്നത് പ്രാങ്കാണോയെന്ന് അക്കാദമി ഇതുവരെ വ്യക്തമാക്കിയില്ല. തല്ല് കിട്ടിയപ്പോഴും "ഓ, കൊള്ളാം ! കൊള്ളാം ! വിൽ സ്മിത്ത് എന്നിൽ നിന്ന് s-t അടിച്ചുമാറ്റി." ഇത് ഒരു സ്കിറ്റാണെന്ന് കരുതി പ്രേക്ഷകർ അപ്പോഴും ചിരിച്ചുകൊണ്ടിരുന്നു.
തൊട്ടുപിന്നാലെ അവാര്‍ഡ് ഏറ്റുവാങ്ങി നടത്തിയ തന്‍റെ വൈകാരിക പ്രസംഗത്തിൽ, വിൽ സ്മിത്ത് കണ്ണീരോടെ ക്ഷമാപണം നടത്തി. "എനിക്ക് അക്കാദമിയോട് മാപ്പ് പറയണം. എന്‍റെ എല്ലാ നോമിനികളോടും ക്ഷമ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതൊരു മനോഹരമായ നിമിഷമാണ്, അവാർഡ് നേടിയതിന് ഞാൻ കരയുന്നില്ല. എനിക്ക് അവാർഡ് കിട്ടാൻ വേണ്ടിയല്ല. എല്ലാ ആളുകളിലേക്കും വെളിച്ചം വീശാൻ കഴിയുന്നതിനെക്കുറിച്ചാണ് ഇത്,” അദ്ദേഹം പറഞ്ഞു,
“കല ജീവിതത്തെ അനുകരിക്കുന്നു. റിച്ചാർഡ് വില്യംസിനെക്കുറിച്ച് അവർ പറഞ്ഞതുപോലെ ഞാൻ ഒരു ഭ്രാന്തൻ പിതാവിനെപ്പോലെയാണ്. സ്നേഹം നിങ്ങളെ ഭ്രാന്തൻ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കും. വില്‍ സ്മിത്ത് പറഞ്ഞു.
മികച്ച നടനായി വില്‍ സ്മിത്തിനെയാണ് തെരഞ്ഞെടുത്തത്. കിങ് റിച്ചാര്‍ഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സ്മിത്ത് പുരസ്കാരത്തിന് അർഹനായത്. ജെസീക്ക ചസ്റ്റൈൻ ആണ് മികച്ച നടി. ദ ഐയ്‌സ് ഓഫ് ടമ്മി ഫായേ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അംഗീകാരം. ദ പവര്‍ ഓഫ് ദ ഡോഗ് എന്ന ചിത്രത്തിലൂടെ മികച്ച സംവിധായിക/ സംവിധായകന്‍ ആയി ജെയ്ൻ കാംപിയോൺ. കോഡയാണ് മികച്ച ചിത്രത്തിനുള്ള ഒസ്കര്‍ സ്വന്തമാക്കിയത്. മികച്ച അവലംബിത തിരക്കഥയ്‍ക്കുള്ള അവാർഡും കോഡയ്ക്ക് തന്നെയാണ്. ഈ ചിത്രത്തിലെ തന്നെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം ട്രോയ് കോട്‍സറും നേടി.