മുംബൈ: ബോളിവുഡിലും ഹിന്ദി ടെലിവിഷന്‍ സീരിയല്‍ രംഗത്തും തന്‍റെ സാന്നിധ്യം അറിയിച്ച നടിയാണ് ശ്വേത തിവാരി. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച ശ്വേത ബിഗ് ബോസിന്‍റെ നാലാം സീസണില്‍ വിജയി കൂടിയാണ്.
ഇപ്പോള്‍ ശ്വേതയുടെ തായ്ലാന്‍റ് വെക്കേഷന്‍ ദിനങ്ങളിലെ ചിത്രങ്ങളാണ് വൈറലാകുന്നത്. 44 വയസുകാരിയായ ശ്വേതയുടെ ചിത്രങ്ങള്‍ സൈബര്‍ ലോകത്ത് വൈറലാകുകയാണ്. താരം തന്നെയാണ് തായ്ലാന്‍റിലെ അവധിക്കാലത്തെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചത്.
കഴിഞ്ഞ ദിവസമാണ് തായ്ലാന്‍റിലെ ബീച്ചില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ ശ്വേത പങ്കുവച്ചത്. ബീച്ച് വെയറിലാണ് താരം. ഈ പ്രായത്തിലും താരത്തിന്‍റെ ഗ്ലാമറിനെ പുകഴ്ത്തുന്ന നിരവധി കമന്‍റുകളാണ് ഫോട്ടോകള്‍ക്ക് ലഭിക്കുന്നത്.
ശ്വേതാ തിവാരിയുടെ സൗന്ദര്യത്തെ പുകഴ്ത്തി സൃഷ്ടി റോഡ്, ദൽജിത് കൗർ തുടങ്ങിയ നിരവധി സെലിബ്രിറ്റികൾ ശ്വേതയുടെ പോസ്റ്റിന് അടിയില്‍ കമന്‍റുകള്‍ ഇടുന്നുണ്ട്. ശ്വേതയാണ് ഇന്ത്യയുടെ ശരിക്കും സന്തൂര്‍ മമ്മി ഇവരാണ് എന്നതാണ് രസകരമായ ഒരു കമന്‍റ്. മകൻ റെയാൻഷിനൊപ്പമാണ് ശ്വേത തായ്‌ലൻഡില്‍ അവധിക്ക് പോയത്.
നടി പലക് തിവാരി ശ്വേത തിവാരിയുടെ മകളാണ്. മോഡലും നടിയുമായ പലക് തിവാരി നിരവധി സിനിമകളില്‍ അടക്കം പങ്കാളിയായിട്ടുണ്ട്.