കീർത്തി സുരേഷിന്‍റെ വിവാഹത്തിന് ഗോവയില്‍ പറന്നിറങ്ങി തമിഴ് സ്റ്റെലില്‍ ദളപതി; ചിത്രം വൈറല്‍

By Web Team  |  First Published Dec 12, 2024, 1:52 PM IST

നടി കീർത്തി സുരേഷിന്റെയും ദീർഘകാല സുഹൃത്ത് ആന്റണി തട്ടിലിന്റെയും വിവാഹം ഇന്ന് ഗോവയിൽ വച്ച് നടക്കുന്നു. 


കൊച്ചി: ദീർഘകാല സുഹൃത്ത് ആന്‍റണി തട്ടിലുമായുള്ള നടി കീർത്തി സുരേഷിന്‍റെ വിവാഹം ഇന്നാണ്. ഗോവയില്‍ വച്ചാണ് ഇരുവരുടെയും വിവാഹം. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ഈ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നത്. 

ഇപ്പോള്‍ തമിഴ് സൂപ്പര്‍താരം വിജയ് വിവാഹ ചടങ്ങിന് എത്തിയെന്ന വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. പരമ്പരാഗത തമിഴ് വസ്ത്രം ധരിച്ച് വിവാഹത്തിന് പോകാന്‍ ഒരുങ്ങി നില്‍ക്കുന്ന വിജയ്‍യുടെ ചിത്രം ഇതിനകം തമിഴ് മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. കീര്‍ത്തിയുടെ മറ്റ് വിവാഹ വിശേഷങ്ങള്‍ എല്ലാം തന്നെ തീര്‍ത്തും രഹസ്യമാണ്. 

Latest Videos

കഴിഞ്ഞ ദിവസം കീര്‍ത്തി വധുവായി ഒരുങ്ങുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റ സ്റ്റോറിയായി പുറത്തുവിട്ടിരുന്നു. അതേ സമയം വിവാഹത്തിന്‍റെ ക്ഷണക്കത്ത് നേരത്തെ ചോര്‍ന്നിരുന്നു. 

"ഞങ്ങള്‍ക്കുവേണ്ടി ആത്മാര്‍ഥമായി പ്രാര്‍ഥിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവർ ഒരുമിച്ച് അവരുടെ ജീവിതത്തിന്‍റെ ഒരു പുതിയ അധ്യായം ആരംഭിക്കുമ്പോൾ നിങ്ങളുടെ അനുഗ്രഹങ്ങൾ അവർക്ക് ചൊരിയാൻ കഴിയുമെങ്കിൽ ഞങ്ങൾ നന്ദിയുള്ളവരായിരിക്കും" എന്ന് എഴുതിയ കീര്‍ത്തിയുടെ മാതാപിതാക്കളായ ജി സുരേഷ് കുമാറിന്‍റെയും മേനക സുരേഷ് കുമാറിന്‍റെയും പേരിലുള്ള കത്താണ് വൈറലായത്. 

undefined

ഏതാനും ആഴ്ചകൾക്ക് മുമ്പ് കീർത്തി സുരേഷ് ആന്‍റണി തട്ടിലുമായുള്ള തന്‍റെ ബന്ധം ഇൻസ്റ്റാഗ്രാം വഴി ഔദ്യോഗികമാക്കിയിരുന്നു. അവരുടെ ദീപാവലി ആഘോഷത്തിൽ നിന്നുള്ള ഒരു ചിത്രം അവര്‍ പങ്കിട്ടിരുന്നു. 

ബേബി ജോണിലൂടെ കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക് എത്തുന്നത്. ദളപതി വിജയ്‍യുടെ തെരിയാണ് ബോളിവുഡ് ചിത്രമായി റീമേക്ക് ചെയ്യുന്നത്. വരുണ്‍ ധവാനാണ് നായകനായി എത്തുന്നത്. ബേബി ജോണിന്റെ സംവിധാനം കലീസും കഥാപാത്രങ്ങളായി വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈൻ, രാജ്‍പാല്‍ യാദവ്, സാന്യ മല്‍ഹോത്ര എന്നിവരും ഉണ്ട്.

കൊച്ചി സ്വദേശിയായ ഒരു ബിസിനസുകാരനാണ് വരൻ ആന്റണി തട്ടില്‍. കൊച്ചിയിലും ദുബായിലും ആന്റണിക്ക് ബിസിനസുണ്ട്. ആസ്‍പിരെസോ വിൻഡോസ് സൊലൂഷൻസിന്റെ മേധാവിയാണ്. ചെന്നൈയിലാണ് കമ്പനി രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്. 

ഒടുവില്‍ സ്ഥിരീകരണം, വര്‍ഷങ്ങളായുള്ള അടുപ്പം വിവാഹത്തിലേക്ക്, വെളിപ്പെടുത്തി നടി കീര്‍ത്തി സുരേഷ്

വരുൺ ധവാനൊപ്പം നിറഞ്ഞാടി കീർത്തി സുരേഷ്; ബേബി ജോൺ ക്രിസ്മസിനെത്തും

click me!