ഭീമ സൂപ്പര്‍ വുമണ്‍ ഗ്രാന്‍റ് ഫിനാലെ 14ന്; അവസാന പത്ത് മത്സരാര്‍ത്ഥികളെ തെരഞ്ഞെടുത്തു

First Published | May 5, 2022, 3:56 PM IST

യുഎഇയിലെ വനിതകള്‍ക്കിടയില്‍ നിന്ന് പ്രതിഭകളെ കണ്ടെത്താന്‍ ലക്ഷ്യമിടുന്ന  'ഭീമ സൂപ്പര്‍ വിമണ്‍' മത്സരത്തിന്‍റെ രണ്ടാം എഡിഷന്‍ അവസാനവട്ട മത്സരത്തിന് ഒരുങ്ങുന്നു. മാര്‍ച്ച് 14ന് ആരംഭിക്കുന്ന മത്സരത്തിന്‍റെ ഗ്രാന്‍റ് ഫിനാലെ മേയ് 15ന് നടക്കും. ജീവിതത്തില്‍ വേണ്ടത്ര അംഗീകാരമോ പ്രശംസയോ ലഭിക്കാത്ത സ്‍ത്രീകളിലെ മൂല്യങ്ങളെ കണ്ടെത്താനും അവയെ വെളിച്ചത്തുകൊണ്ടു വന്ന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കാനും പ്രശസിക്കാനുമുള്ള ഈ വേദി. 'ആന കാര്‍‌ട്ട്' ഉള്‍പ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങള്‍ 'ഭീമ സൂപ്പര്‍ വുമണിന്' പിന്തുണയുമായി അണിയറയിലുണ്ട്. 'ഇക്വിറ്റി പ്ലസ് അഡ്വടൈസിങ്' ആണ് പരിപാടിയുടെ സംഘാടനം നിര്‍വഹിക്കുന്നത്. ഭീമ സ്ഥാപകന്‍ ഭീമ ഭട്ടരുടെ ഭാര്യ വനജ ഭീമ ഭട്ടരുടെ സ്‍മരണ കൂടി ഉള്‍പ്പെടുന്നതാണ് 'ഭീമ സൂപ്പര്‍ വുമണ്‍' മത്സരമെന്ന് സംഘാടര്‍ അറിയിച്ചു. 12 മക്കളുടെ അമ്മയായിരുന്ന, കരുത്തയായ അവര്‍ സ്‍നേഹവും അച്ചടക്കും പിന്തുണയും കൊണ്ട് ഉയരങ്ങള്‍ കീഴടക്കിയ നിക്ഷപകയാണ്. സമൂഹത്തില്‍ അംഗീകരിക്കപ്പെടാത്ത സ്‍ത്രീകളെ മുന്‍നിരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ലക്ഷ്യമിട്ട് നടത്തുന്ന ഈ മത്സരം വനജ ഭീമ ഭട്ടര്‍ക്കായാണ് സമര്‍പ്പിച്ചിരിക്കുന്നത്.

സമീറ ഫിറോസ്
സ്ഥലം: ദുബായ്

അറബി അധ്യാപിക. അതോടൊപ്പം കാറ്ററിംഗ് കമ്പനി നടത്തുന്നു.  ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി പ്രത്യേക വിദ്യാഭ്യാസ അധ്യാപകനായും പ്രവര്‍ത്തിക്കുന്നു. 
 

റീം ബേക്കർ
സ്ഥലം: ദുബായ്

രണ്ട് ആൺകുട്ടികളുടെ അമ്മയായ ഒരു സാധാരണ വീട്ടമ്മ. സ്പാർട്ടൻ റേസ്/ട്രിഫെക്റ്റ മാരത്തൺ, ഡ്യുഅത്‌ലോൺ, ട്രയാത്‌ലോൺ, അക്വാത്‌ലോൺ, വെയ്റ്റഡ് റക്‌സാക്ക്, ഒബ്‌സ്റ്റാക്കിൾ കോഴ്‌സ് റേസുകൾ തുടങ്ങി 70 ലധികം മത്സരത്തില്‍ പങ്കെടുത്തിട്ടുണ്ട്. 

Latest Videos


പ്രേയുഷ ഷാജി
സ്ഥലം: ദുബായ്

തൊഴിൽപരമായി ഒരു ഹോമിയോപ്പതി ഡോക്ടറാണ്. അതോടൊപ്പം ഭരതനാട്യം നർത്തകി, കവി, അംഗീകൃത അന്താരാഷ്ട്ര യോഗ പരിശീലക, രണ്ട് സംഗീത ആല്‍ബങ്ങളും പുറത്തിറക്കിയിട്ടുണ്ട്. 

ജൂഡിറ്റ് ക്ലീറ്റസ്
സ്ഥലം: ഷാർജ

യുഎഇ ദേശീയ ക്രിക്കറ്റ് താരം, മുൻ കേരള സംസ്ഥാന ക്രിക്കറ്റ് താരം, ICC ലെവൽ 1 ക്രിക്കറ്റ് കോച്ചും ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചറും.

മിനി അൽഫോൻസ
സ്ഥലം: ഷാർജ

സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുണ്ട്. ഭരത് മുരളി നാടകോത്സവത്തിൽ സ്റ്റേജ് ആർട്ടിസ്റ്റായിരുന്നു. DALA നടത്തിയ നാടക മത്സരത്തിൽ 2020 ലെ മികച്ച നടിക്കുള്ള അവാർഡ് നേടി.

മേഘന മുകേഷ്
സ്ഥലം: ഷാർജ

കൊറിയോഗ്രാഫർ, ഡാൻസ് ഇൻസ്ട്രക്ടർ, ടൈറ്റിൽ ജേതാവ്, തമിഴ് ടിവി ഡാൻസ് ഷോകളിലെ ഫൈനലിസ്റ്റ്.

ജൂലിയറ്റ് നെൽസൺ
സ്ഥലം: അജ്മാൻ

കാർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട, 50% ജീവിത വൈകല്യമുള്ള, എംബിഎ ബിരുദധാരി, കഴിഞ്ഞ 25 വർഷമായി ദുബായിൽ ഫിനാൻസ് & അഡ്മിൻ മാനേജരായി ജോലി ചെയ്യുന്നു

ദിവ്യ രാജ്
സ്ഥലം: ദുബായ്

ജയ്പൂർ സ്വദേശിയായ മലയാളി. എഞ്ചിനീയര്‍, എംബിഎ ഡിഗ്രികളുണ്ട്. ഫിറ്റ്നസ് പ്രേമി, സഞ്ചാരി,  ട്രെക്കർ, മോഡൽ, ടോസ്റ്റ്മാസ്റ്റർ,  എംസി എന്നി നിലകളില്‍ പ്രവര്‍ത്തിക്കുന്നു.  20,000 അടി ഉയരമുള്ള കിളിമഞ്ചാരോ, എം‌എസ്‌എൽ കൊടുമുടി എന്നിവ കീഴടക്കി. 

സുബൈദ.

പെണ്ണായി പിറന്നതിനാൽ പിന്നോട്ടില്ല...' പ്രതിസന്ധികളോട് പൊരുതി പ്രവാസജീവിതം നയിക്കുന്ന സുബൈദ. ഭീമാ സൂപ്പർ വുമൺ മത്സരത്തിലെ ആദ്യ പത്തിലൊരാളാണ്. 
 

ഷോബിക കൽറ
സ്ഥലം: ദുബായ്

13-ാം വയസ്സിൽ ഡീജനറേറ്റീവ് ടെർമിനൽ ഡിസോർഡർ ഉണ്ടെന്ന് കണ്ടെത്തിയെങ്കിലും ജീവതത്തില്‍ പോരാടി. ഒടുവില്‍ 1000-ലധികം വീൽചെയർ റാമ്പുകൾ നിർമ്മിക്കാൻ കഴിഞ്ഞു. ശക്തമായ ദൃഢനിശ്ചയമുള്ള വ്യക്തി

click me!