ഫിലിം ഫെയർ അവാർഡിന്റെ പ്രെസ്മീറ്റിൽ പങ്കെടുക്കാൻ എത്തിയതാണ് മാളവിക മോഹനൻ. എംബ്രോയ്ഡറി വർക്കുള്ള ലൈറ്റ് പിങ്ക് സാരി ആണ് താരത്തിന്റെ ഔട്ട് ലുക്ക്. ഡീപ് നെക് ബ്ലൗസ് ആണ് ധരിച്ചിരിക്കുന്നത്. ഒപ്പം അതിന് അനുയോജ്യമായ സിമ്പിൾ ആഭരണങ്ങളും മാളവിക ധരിച്ചിട്ടുണ്ട്.
"69-ാമത് ശോഭ ഫിലിംഫെയർ അവാർഡുകളുടെ സൗത്ത് നോമിനേഷനുകൾ ആരംഭിക്കുന്നതിനും പ്രഖ്യാപിക്കുന്നതിനുമായി ബാംഗ്ലൂരിൽ നടന്ന പത്രസമ്മേളനത്തിൽ. മനോഹരമായ ഒരു സായാഹ്നം", എന്നാണ് ഫോട്ടോകൾ പങ്കുവച്ച് മാളവിക കുറിച്ചത്. പിന്നാലെ നിരവധി പേർ കമന്റുകളുമായി രംഗത്ത് എത്തുകയും ചെയ്തു.
അതേസമയം, തങ്കലാൻ എന്ന തമിഴ് ചിത്രമാണ് മാളവിക മോഹനന്റേതായി റിലീസിന് ഒരുങ്ങുന്നത്. വിക്രം നായകനായി എത്തുന്ന ചിത്രത്തിൽ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിലും ക്യാരക്ടർ ലുക്കിലുമെല്ലാം വളരെ വേറിട്ട വേഷത്തിലാണ് മാളവിക പ്രത്യക്ഷപ്പെട്ടത്. ചിത്രം ഓഗസ്റ്റ് 15ന് റിലീസ് ചെയ്യുമെന്നാണ് വിവരം.
പാര്‍വതിക്കും വിക്രമിനും മാളവികയ്ക്കും പുറമെ പശുപതി, ഡാനിയൽ കാൽടാഗിറോൺ, അർജുൻ അൻബുദൻ, സമ്പത്ത് റാം എന്നിവരും ഈ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്വർണ ഖനനത്തിനായി തങ്ങളുടെ ഭൂമി ചൂഷണം ചെയ്യാൻ ലക്ഷ്യമിടുന്ന ബ്രിട്ടീഷ് കൊളോണിയൽ സേനയ്ക്കെതിരായ ഒരു ആദിവാസി നേതാവിന്റെ ചെറുത്തുനിൽപ്പാണ് കഥ.
ക്രിസ്റ്റി എന്ന ചിത്രമാണ് മലയാളത്തില്‍ മാളവികയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. മാളവികയ്ക്ക് ഒപ്പം മാത്യു തോമസും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. നവാഗതനായ ആല്വിന് ഹെന്റി കഥ എഴുതി സംവിധാനം ചെയ്ത ചിത്രം പ്രമേയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Malavika
വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയ എസ് കുറുപ്പ്, വീണ നായർ, മഞ്ജു പത്രോസ്, സ്മിനു സിജോ എന്നിവരായിരുന്നു ക്രിസ്റ്റിയിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ക്രിസ്റ്റി എന്ന കഥാപാത്രത്തെ ആണ് മാളവിക അവതരിപ്പിച്ചത്.