Byelection Result 2024 Live: വോട്ടെണ്ണൽ തുടരുന്നു: 1-1-1 മൂന്ന് മുന്നണികൾക്കും ആദ്യ ലീഡ്
Nov 23, 2024, 8:30 AM IST
പാലക്കാട്, ചേലക്കര, വയനാട് വോട്ടെണ്ണൽ തുടങ്ങി. ആദ്യ ഫല സൂചനകൾ വയനാട്ടിൽ പ്രിയങ്കക്കും ചേലക്കരയിൽ പ്രദീപിനും പാലക്കാട് കൃഷ്ണകുമാറിനും അനുകൂലം. വോട്ടെണ്ണൽ തത്സമയം ഏഷ്യാനെറ്റ് ന്യൂസിൽ കാണാം
9:02 AM
ചേലക്കരയിൽ രണ്ടാം റൗണ്ട് വോട്ടെണ്ണൽ
ഇടത് സ്ഥാനാർത്ഥി യുആർ പ്രദീപിൻ്റെ സ്വന്തം പഞ്ചായത്തായ ദേശമംഗലത്ത് വോട്ടെണ്ണുന്നു. ഇവിടെ വോട്ട് വർധിപ്പിക്കാനായാൽ ചേലക്കര ഇടത്തോട്ട് തന്നെയെന്ന് ഒന്നുകൂടി ഉറപ്പിക്കാം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ രാധാകൃഷ്ണന് 2636 വോട്ട് ലീഡാണ് ഇവിടെ കിട്ടിയത്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ 148 വോട്ടായി ലീഡ് കുറഞ്ഞിരുന്നു.
8:59 AM
ചേലക്കരയിലെ സ്ഥാനാർത്ഥികൾക്ക് കിട്ടിയ വോട്ട്

- യു.ആര്‍. പ്രദീപ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ്-ചുറ്റിക അരിവാള്‍ നക്ഷത്രം) - 6110
- കെ. ബാലകൃഷ്ണന്‍ (ഭാരതീയ ജനതാ പാര്‍ട്ടി-താമര) - 2504
- രമ്യ ഹരിദാസ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്-കൈ) - 4220
- കെ.ബി ലിന്‍ഡേഷ് (സ്വതന്ത്രന്‍-മോതിരം) - 16
- എന്‍.കെ സുധീര്‍ (സ്വതന്ത്രന്‍-ഓട്ടോറിക്ഷ) - 325
- ഹരിദാസന്‍ (സ്വതന്ത്രന്‍-കുടം) - 24
- നോട്ട -80
8:58 AM
പാലക്കാട് നഗരസഭയിൽ വോട്ട് ചോർന്നത് കോൺഗ്രസിലേക്ക്
പാലക്കാട് ബിജെപി വോട്ട് ചോർന്നത് കോൺഗ്രസിലേക്കും സിപിഎമ്മിലേക്കും. രാഹുൽ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോൺഗ്രസിന് ലഭിച്ചതിനേക്കാൾ 430 വോട്ട് കൂടി. സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിക്ക് 111 വോട്ടും വർധിച്ചു.
8:57 AM
ചേലക്കരയിൽ ന്യൂനപക്ഷ വോട്ട് ചോർന്നില്ല
ചേലക്കരയിൽ ഇടതുമുന്നണിക്ക് ആശ്വാസം. മുസ്ലീം വോട്ടുകൾ കൂടുതൽ ഉള്ള വരവൂർ പഞ്ചായത്തിൽ 1890 വോട്ട് ലീഡ് പിടിച്ചതോടെ ചേലക്കര മണ്ഡലത്തിൽ മതന്യൂനപക്ഷങ്ങൾ തങ്ങളെ കൈവിട്ടില്ലെന്ന ശുഭാപ്തി വിശ്വാസത്തിലാണ് സിപിഎം. ഇതേ ട്രെൻഡ് ഉണ്ടായാൽ വള്ളത്തോൾ നഗറിലും, മുള്ളൂർക്കരയിലും സിപിഎമ്മിന് ന്യൂനപക്ഷ വോട്ട് ചോർച്ച പേടിക്കണ്ട.
8:55 AM
പാലക്കാട് ആദ്യ റൗണ്ടിൽ എൽഡിഎഫിന് വോട്ട് കൂടി
പാലക്കാട് നഗരസഭയിൽ ബിജെപിയുടെ ശക്തികേന്ദ്രങ്ങളിൽ വോട്ട് വർധിപ്പിച്ച് ഇടത് സ്ഥാനാർത്ഥി. എൽഡിഎഫിന് 111 വോട്ട് കൂടി. ഡോ.പി.സരിനാണ് മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥി.കഴിഞ്ഞ തവണ ആദ്യ റൗണ്ടിൽ 2017 വോട്ട് കിട്ടിയ സ്ഥലത്ത് ഇത്തവണ 2128 വോട്ട് ലഭിച്ചു
8:51 AM
ലീഡുയർത്തി പ്രിയങ്ക
വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ് 29802 ആയി ഉയർന്നു.
8:50 AM
ചേലക്കരയിൽ കാറ്റ് ഇടത്തോട്ട് തന്നെ
വരവൂർ പഞ്ചായത്തിലെ വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ സിപിഎമ്മിന് 1890 വോട്ടിൻ്റെ ലീഡ് ലഭിച്ചു. ഇടതുമുന്നണിക്ക് ആശ്വാസകരമാണ് ഈ വോട്ട്. ചേലക്കരയിൽ ആദ്യ റൗണ്ടിൽ കഴിഞ്ഞ തവണത്തേക്കാൾ 700 വോട്ട് അധികം ലഭിച്ചു. എൽഡിഎഫ് ഇവിടെ 2300 വോട്ടിൻ്റെ ലീഡ് പ്രതീക്ഷിച്ചിരുന്നു. എങ്കിലും ആത്മവിശ്വാസം വർധിപ്പിക്കുന്നതാണ് ഇപ്പോഴത്തെ ലീഡ‍് നില.
8:47 AM
ലീഡ് കാൽലക്ഷം തൊട്ട് പ്രിയങ്ക
വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് കാൽ ലക്ഷത്തിനടുത്ത് വോട്ടിൻ്റെ ലീഡായി. 24227 വോട്ടിൻ്റെ ലീഡാണ് പ്രിയങ്ക ഗാന്ധിക്കുള്ളത്. പാലക്കാട് രണ്ടാം റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ബിജെപിക്ക് ഇവിടെ 1016 വോട്ടിൻ്റെ ലീഡാണ് ഉള്ളത്. ചേലക്കരയിൽ 1771 വോട്ടിൻ്റെ ലീഡാണ് യുആർ പ്രദീപിനുള്ളത്.
8:44 AM
ആദ്യ റൗണ്ടിൽ ബിജെപിക്ക് പ്രതീക്ഷിച്ച ലീഡില്ല
ഇവിഎം വോട്ട് എണ്ണിത്തുടങ്ങിയപ്പോൾ ആദ്യ രണ്ട് ബൂത്തിലും പാലക്കാട് യുഡിഎഫ് മുന്നിലെത്തി. പിന്നീടുള്ള ബൂത്തുകളിൽ ലീഡ് പിടിച്ച് ബിജെപി സ്ഥാനാർത്ഥി. 1016 വോട്ടിൻ്റെ ലീഡാണ് പാലക്കാട് ഇപ്പോൾ ബിജെപിക്കുള്ളത്. ബിജെപിക്ക് പ്രതീക്ഷിച്ച ലീഡ് ആദ്യ റൗണ്ടിൽ കിട്ടിയില്ല. 700 വോട്ടിൻ്റെ കുറവാണ് ലീഡിലുണ്ടായിരിക്കുന്നത്.
8:36 AM
പ്രദീപിൻ്റെ ലീഡ് 1771
ചേലക്കരയിൽ യുആർ പ്രദീപിന് 1771 വോട്ടിൻ്റെ ലീഡ്. വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് 7011 വോട്ടിൻ്റെ ലീഡുണ്ട്. പാലക്കാട് വോട്ടെണ്ണി തുടങ്ങിയപ്പോൾ 130 വോട്ടിൻ്റെ ലീഡുണ്ട്.
8:33 AM
പാലക്കാട് ബിജെപി മുന്നിൽ
പാലക്കാട് ബിജെപി സ്ഥാനാർത്ഥിയുടെ ലീഡ് 130 ലേക്ക് ഉയർന്നു. കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ രണ്ടാമതും ഇടത് സ്ഥാനാർത്ഥി സരിൻ മൂന്നാമതുമാണ്.
8:30 AM
1-1-1 ലീഡ് നില മാറ്റമില്ലാതെ തുടരുന്നു
ചേലക്കരയിൽ പ്രദീപിൻ്റെ ലീഡ് 152 ആയി ഉയർന്നു. പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന് 125 വോട്ടിൻ്റെ ലീഡുണ്ട്. വയനാട്ടിൽ ഒടുവിലെ വിവരം പ്രകാരം പ്രിയങ്ക ഗാന്ധിക്ക് 3898 വോട്ടിൻ്റെ ലീഡാണ് ഉള്ളത്.
8:27 AM
ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് ബിജെപി, വയനാട്ടിൽ കോൺഗ്രസിനും ലീഡ്
957 തപാൽ വോട്ടുകളുടെ എണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിൻ്റെ ലീഡ് 102 ആയി ഉയർന്നു. ചേലക്കരയിൽ ഇടത് സ്ഥാനാർത്ഥി പ്രദീപിന് 118 വോട്ടിൻ്റെ ലീഡുണ്ട്. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ് നാലായിരത്തിന് തൊട്ടടുത്തെത്തി.
8:25 AM
പ്രിയങ്ക ഗാന്ധിയുടെ ലീഡ് കുത്തനെ ഉയരുന്നു
നിലമ്പൂർ, വണ്ടൂർ, ഏറനാട് മണ്ഡലങ്ങളിലെ വോട്ടെണ്ണി തുടങ്ങിയപ്പോൾ പ്രിയങ്ക ഗാന്ധിക്ക് 3898 വോട്ടിൻ്റെ ലീഡ്.
8:23 AM
ലീഡുയർത്തി സ്ഥാനാർത്ഥികൾ
436 വോട്ട് എണ്ണിയപ്പോൾ 116 വോട്ടിൻ്റെ ലീഡാണ് ചേലക്കരയിൽ ഇടത് സ്ഥാനാർത്ഥി യുആർ പ്രദീപിനുള്ളത്. വയനാട്ടിൽ പ്രിയങ്ക ഗാന്ധി 2300 വോട്ടിൻ്റെ ലീഡ് നേടിയിട്ടുണ്ട്. പാലക്കാട് ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാർ 41 വോട്ടിൻ്റെ ലീഡ് നേടിയിട്ടുണ്ട്.
8:21 AM
ലീഡുയർത്തി പ്രിയങ്ക
വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ് നില 2300 വോട്ടായി ഉയർന്നു
8:17 AM
മൂന്ന് മണ്ഡലത്തിലും ലീഡ് നില ഇങ്ങനെ
പ്രിയങ്ക ഗാന്ധിയുടെ ലീഡ് 119 ആയി ഉയർന്നു. ചേലക്കരയിൽ യുആർ പ്രദീപിൻ്റെ വോട്ട് ലീഡ് 62 ആയി. പാലക്കാട് കൃഷ്ണകുമാറിന് 31 വോട്ടിൻ്റെ ലീഡുമാണ് ഉള്ളത്.
8:16 AM
പാലക്കാട് കൃഷ്‌ണകുമാർ മുന്നിൽ
പോസ്റ്റൽ വോട്ടുകൾ എണ്ണത്തുടങ്ങിയപ്പോൾ പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്‌ണകുമാർ മുന്നിൽ. 31 വോട്ടുകളുടെ ലീഡാണ് ഇദ്ദേഹത്തിനുള്ളത്.
8:14 AM
വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് ലീഡ്
വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് 57 വോട്ടിൻ്റെ ലീഡ്. ആദ്യ ഘട്ടത്തിൽ പോസ്റ്റൽ വോട്ട് എണ്ണിത്തുടങ്ങിയപ്പോഴുള്ള കണക്കാണിത്.
8:07 AM
ചേലക്കരയിൽ 5 വോട്ട് ലീഡ്
ചേലക്കരയിൽ ആദ്യ സൂചന വന്നപ്പോൾ അഞ്ച് വോട്ടിൻ്റെ ലീഡ് ഇടത് സ്ഥാനാർത്ഥി യുആർ പ്രദീപിന്
8:05 AM
പാലക്കാടും വോട്ടെണ്ണൽ തുടങ്ങി
പാലക്കാട് ഉപതെരഞ്ഞെടുപ്പ് പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി. ആകെ 957 പോസ്റ്റൽ, ഹോം വോട്ടുകളാണ് മണ്ഡലത്തിലുള്ളത്.
8:04 AM
ചേലക്കരയിൽ പോസ്റ്റൽ വോട്ട് എണ്ണിത്തുടങ്ങി
ചേലക്കരയിൽ തപാൽ/ ഹോം വോട്ടുകൾ എണ്ണിത്തുടങ്ങി. ആകെ 1418 പോസ്റ്റൽ വോട്ടാണ് ഇവിടെയുള്ളത്.
8:01 AM
വോട്ടെണ്ണൽ തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി. വയനാട് ലോക്സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണലാണ് തുടങ്ങിയത്. പോസ്റ്റൽ വോട്ടുകളും ഹോം വോട്ടുകളുമാണ് ആദ്യം എണ്ണുന്നത്. എട്ടരയോടെ ആദ്യ ഫല സൂചനകൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
7:27 AM
'സത്യൻ മൊകേരി നടത്തിയത് സൗഹൃദ മത്സരം'
വയനാട്ടിൽ എൻഡിഎ മത്സരിച്ചത് ഇന്ത്യ മുന്നണിക്കെതിരെയെന്ന് ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസ്. സത്യൻ മൊകേരി നടത്തിയത് സൗഹൃദ മത്സരം മാത്രമെന്നും അവർ പറഞ്ഞു.
7:23 AM
സ്ഥാനാർത്ഥികൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ
പാലക്കാടും ചേലക്കരയിലും സ്ഥാനാർത്ഥികൾ വോട്ടിങ് കേന്ദ്രത്തിലേക്ക് എത്തി. ഷാഫി പറമ്പിലിനും വികെ ശ്രീകണ്ഠനുമൊപ്പമാണ് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ കേന്ദ്രത്തിലെത്തിയത്. പിന്നീട് ഇവിടെയെത്തിയ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.പി.സരിൻ ഇവരോട് കുശലം പറയാൻ നിന്നില്ല. പിന്നീട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറും ഇവിടെയെത്തി.
ചേലക്കരയിലെ പോളിങ് കേന്ദ്രത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപും ഡിഎംകെ സ്ഥാനാർത്ഥി എംകെ സുധീറും സ്ട്രോങ് റൂം തുറക്കുന്നതിന് സാക്ഷിയാകാനായി വോട്ടെണ്ണൽ കേന്ദ്രത്തിലെത്തി.
7:20 AM
'നമ്മള് മാച്ചിങാണല്ലോ'
കൽപ്പാത്തി ക്ഷേത്രത്തിൽ ദർശനത്തിന് ഒരേസമയം എത്തിയ പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി ഡോ പി സരിനും ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറും തമ്മിൽ സൗഹൃദം പങ്കിടുന്നു
7:13 AM
ജയം ഉറപ്പെന്ന് ആവർത്തിച്ച് ഇടത് സ്ഥാനാർത്ഥി
ഉപതെരഞ്ഞെടുപ്പ് മണ്ഡലത്തിൽ ജയം ഉറപ്പെന്ന് ആവർത്തിച്ച് ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിൻ. കണക്കുകൾ ഭദ്രമെന്നും ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യ രണ്ട് റൗണ്ട് എണ്ണിക്കഴിയുമ്പോൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തുവരാനുള്ള സാഹചര്യമുണ്ടാകും. നഗരസഭയിലാണ് ആദ്യം വോട്ടെണ്ണുന്നത് എന്നത് അംഗീകരിച്ചുകൊണ്ടാണ് പറയുന്നതെന്നും ആദ്യത്തെ അഞ്ച് റൗണ്ടിൽ നിർണായകമായ രണ്ട് ബൂത്തുകളുള്ളതിൽ കഴിഞ്ഞ തവണ എൽഡിഎഫ് നേടിയതിലേറെ വോട്ട് നേടുമെന്നും അദ്ദേഹം പറഞ്ഞു. ഈ ട്രൻ്റെ പിരായിരിയിലും മാത്തൂരിലും തുടരുമെന്നും സരിൻ പറഞ്ഞു.
7:12 AM
കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ പികെ സജീവ് അന്തരിച്ചു
കേരള കോണ്‍ഗ്രസ് എം. സംസ്ഥാന വൈസ് ചെയര്‍മാനും യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവുമായ പി.കെ. സജീവ് (82) അന്തരിച്ചു. കെ.എം. മാണിയുടെ സന്തത സഹചാരിയായിരുന്നു സജീവ്. പാർട്ടി ജില്ല പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ആദ്യകാല ബസ് സര്‍വീസായിരുന്ന പി.പി.കെ. ആന്‍ഡ് സണ്‍സ് ഉടമകളിൽ ഒരാളായിരുന്നു. സംസ്‌കാരം ഞായറാഴ്ച കോതമംഗലം മര്‍ത്തമറിയം വലിയപള്ളി സെമിത്തേരിയില്‍ നടക്കും.
7:12 AM
ശബരിമലയിൽ ഇന്നും തിരക്ക്
ശബരിമലയിൽ ഇന്നും തിരക്ക്. രാവിലെ 7 മണി വരെ 17700 പേർ ദർശനം നടത്തി. ഇന്നലെ 86,000 പേർ ദർശനം നടത്തി.
6:27 AM
ബത്തേരി സ്ട്രോങ്ങ് റൂം തുറന്നു
ബത്തേരി സ്ട്രോങ്ങ് റൂം തുറന്നു. കൽപ്പറ്റ എസ് കെ എം ജെ സ്കൂളിൽ തന്നെയാണ് ബത്തേരി മണ്ഡലത്തിലെ വോട്ടുകളും എണ്ണുന്നത്.
5:04 AM
പാലക്കാട് ആകാംക്ഷ
പാലക്കാട്ടെ ത്രികോണ പോരാട്ടത്തിൽ ജയം ആർക്കെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. രാഹുൽ മാങ്കൂട്ടത്തിലിലൂടെ ജയം ഉറപ്പിച്ച് യുഡിഎഫും സരിനെ ഇറക്കിയുള്ള പരീക്ഷണത്തിന്റെ ഫലം കാത്ത് നിൽക്കുകയാണ് എൽഡിഎഫ്. നഗരസഭയിലെ ഭൂരിപക്ഷം തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും സി.കൃഷ്ണകുമാറും.
5:03 AM
തീപാറിയ പോരാട്ടത്തിൽ ജനവിധിയെന്ത്?
തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരും. വയനാട് ലോക്സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും വിജയികൾ ആരെന്ന് ഇന്നറിയാം. എട്ട് മണിയോടെ വോട്ടെണ്ണൽ തുടങ്ങും. എട്ടരയോടെ ആദ്യ ഫല സൂചനകൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭരണവിരുദ്ധ വികാരങ്ങളും രാഷ്ട്രീയ വിവാദങ്ങളും തുണയാകുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. പാലക്കാട് നിലനിർത്താനാകുമെന്നും ചേലക്കര പിടിച്ചെടുക്കാനാകുമെന്നും കണക്കുകൂട്ടുന്ന യുഡിഎഫ് വയനാട്ടിൽ രാഹുലിന്റെ ഭൂരിപക്ഷം പ്രിയങ്ക മറികടക്കുമെന്ന പ്രതീക്ഷയിലാണ്. ചേലക്കര നിലനിർത്തുന്നതിനൊപ്പം പാലക്കാട് മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. വയനാട്ടിൽ നില മെച്ചപ്പെടുത്തുമെന്നും അവർ പറയുന്നു.
അതേസമയം പാലക്കാട് ഉറച്ച ജയപ്രതീക്ഷ വയ്ക്കുന്ന ബിജെപി ചേലക്കരയിലും വയനാട്ടിലും മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന കണക്കുകൂട്ടലിലാണ്. വോട്ടെണ്ണൽ തത്സമയം പ്രേക്ഷകരിലെത്തിക്കാൻ ഏഷ്യാനെറ്റ് ന്യൂസും ഒരുങ്ങി കഴിഞ്ഞു.
9:02 AM IST:
ഇടത് സ്ഥാനാർത്ഥി യുആർ പ്രദീപിൻ്റെ സ്വന്തം പഞ്ചായത്തായ ദേശമംഗലത്ത് വോട്ടെണ്ണുന്നു. ഇവിടെ വോട്ട് വർധിപ്പിക്കാനായാൽ ചേലക്കര ഇടത്തോട്ട് തന്നെയെന്ന് ഒന്നുകൂടി ഉറപ്പിക്കാം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ രാധാകൃഷ്ണന് 2636 വോട്ട് ലീഡാണ് ഇവിടെ കിട്ടിയത്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ 148 വോട്ടായി ലീഡ് കുറഞ്ഞിരുന്നു.
9:00 AM IST:
ചേലക്കരയിലെ സ്ഥാനാർത്ഥികൾക്ക് കിട്ടിയ വോട്ട്
- യു.ആര്‍. പ്രദീപ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ്-ചുറ്റിക അരിവാള്‍ നക്ഷത്രം) - 6110
- കെ. ബാലകൃഷ്ണന്‍ (ഭാരതീയ ജനതാ പാര്‍ട്ടി-താമര) - 2504
- രമ്യ ഹരിദാസ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്-കൈ) - 4220
- കെ.ബി ലിന്‍ഡേഷ് (സ്വതന്ത്രന്‍-മോതിരം) - 16
- എന്‍.കെ സുധീര്‍ (സ്വതന്ത്രന്‍-ഓട്ടോറിക്ഷ) - 325
- ഹരിദാസന്‍ (സ്വതന്ത്രന്‍-കുടം) - 24
- നോട്ട -80
9:05 AM IST:
പാലക്കാട് ബിജെപി വോട്ട് ചോർന്നത് കോൺഗ്രസിലേക്കും സിപിഎമ്മിലേക്കും. രാഹുൽ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോൺഗ്രസിന് ലഭിച്ചതിനേക്കാൾ 430 വോട്ട് കൂടി. സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിക്ക് 111 വോട്ടും വർധിച്ചു.
8:57 AM IST:
ചേലക്കരയിൽ ഇടതുമുന്നണിക്ക് ആശ്വാസം. മുസ്ലീം വോട്ടുകൾ കൂടുതൽ ഉള്ള വരവൂർ പഞ്ചായത്തിൽ 1890 വോട്ട് ലീഡ് പിടിച്ചതോടെ ചേലക്കര മണ്ഡലത്തിൽ മതന്യൂനപക്ഷങ്ങൾ തങ്ങളെ കൈവിട്ടില്ലെന്ന ശുഭാപ്തി വിശ്വാസത്തിലാണ് സിപിഎം. ഇതേ ട്രെൻഡ് ഉണ്ടായാൽ വള്ളത്തോൾ നഗറിലും, മുള്ളൂർക്കരയിലും സിപിഎമ്മിന് ന്യൂനപക്ഷ വോട്ട് ചോർച്ച പേടിക്കണ്ട.
8:55 AM IST:
പാലക്കാട് നഗരസഭയിൽ ബിജെപിയുടെ ശക്തികേന്ദ്രങ്ങളിൽ വോട്ട് വർധിപ്പിച്ച് ഇടത് സ്ഥാനാർത്ഥി. എൽഡിഎഫിന് 111 വോട്ട് കൂടി. ഡോ.പി.സരിനാണ് മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥി.കഴിഞ്ഞ തവണ ആദ്യ റൗണ്ടിൽ 2017 വോട്ട് കിട്ടിയ സ്ഥലത്ത് ഇത്തവണ 2128 വോട്ട് ലഭിച്ചു
8:51 AM IST:
വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ് 29802 ആയി ഉയർന്നു.
8:50 AM IST:
വരവൂർ പഞ്ചായത്തിലെ വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ സിപിഎമ്മിന് 1890 വോട്ടിൻ്റെ ലീഡ് ലഭിച്ചു. ഇടതുമുന്നണിക്ക് ആശ്വാസകരമാണ് ഈ വോട്ട്. ചേലക്കരയിൽ ആദ്യ റൗണ്ടിൽ കഴിഞ്ഞ തവണത്തേക്കാൾ 700 വോട്ട് അധികം ലഭിച്ചു. എൽഡിഎഫ് ഇവിടെ 2300 വോട്ടിൻ്റെ ലീഡ് പ്രതീക്ഷിച്ചിരുന്നു. എങ്കിലും ആത്മവിശ്വാസം വർധിപ്പിക്കുന്നതാണ് ഇപ്പോഴത്തെ ലീഡ‍് നില.
8:47 AM IST:
വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് കാൽ ലക്ഷത്തിനടുത്ത് വോട്ടിൻ്റെ ലീഡായി. 24227 വോട്ടിൻ്റെ ലീഡാണ് പ്രിയങ്ക ഗാന്ധിക്കുള്ളത്. പാലക്കാട് രണ്ടാം റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ബിജെപിക്ക് ഇവിടെ 1016 വോട്ടിൻ്റെ ലീഡാണ് ഉള്ളത്. ചേലക്കരയിൽ 1771 വോട്ടിൻ്റെ ലീഡാണ് യുആർ പ്രദീപിനുള്ളത്.
8:44 AM IST:
ഇവിഎം വോട്ട് എണ്ണിത്തുടങ്ങിയപ്പോൾ ആദ്യ രണ്ട് ബൂത്തിലും പാലക്കാട് യുഡിഎഫ് മുന്നിലെത്തി. പിന്നീടുള്ള ബൂത്തുകളിൽ ലീഡ് പിടിച്ച് ബിജെപി സ്ഥാനാർത്ഥി. 1016 വോട്ടിൻ്റെ ലീഡാണ് പാലക്കാട് ഇപ്പോൾ ബിജെപിക്കുള്ളത്. ബിജെപിക്ക് പ്രതീക്ഷിച്ച ലീഡ് ആദ്യ റൗണ്ടിൽ കിട്ടിയില്ല. 700 വോട്ടിൻ്റെ കുറവാണ് ലീഡിലുണ്ടായിരിക്കുന്നത്.
8:36 AM IST:
ചേലക്കരയിൽ യുആർ പ്രദീപിന് 1771 വോട്ടിൻ്റെ ലീഡ്. വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് 7011 വോട്ടിൻ്റെ ലീഡുണ്ട്. പാലക്കാട് വോട്ടെണ്ണി തുടങ്ങിയപ്പോൾ 130 വോട്ടിൻ്റെ ലീഡുണ്ട്.
8:33 AM IST:
പാലക്കാട് ബിജെപി സ്ഥാനാർത്ഥിയുടെ ലീഡ് 130 ലേക്ക് ഉയർന്നു. കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ രണ്ടാമതും ഇടത് സ്ഥാനാർത്ഥി സരിൻ മൂന്നാമതുമാണ്.
8:30 AM IST:
ചേലക്കരയിൽ പ്രദീപിൻ്റെ ലീഡ് 152 ആയി ഉയർന്നു. പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന് 125 വോട്ടിൻ്റെ ലീഡുണ്ട്. വയനാട്ടിൽ ഒടുവിലെ വിവരം പ്രകാരം പ്രിയങ്ക ഗാന്ധിക്ക് 3898 വോട്ടിൻ്റെ ലീഡാണ് ഉള്ളത്.
8:27 AM IST:
957 തപാൽ വോട്ടുകളുടെ എണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിൻ്റെ ലീഡ് 102 ആയി ഉയർന്നു. ചേലക്കരയിൽ ഇടത് സ്ഥാനാർത്ഥി പ്രദീപിന് 118 വോട്ടിൻ്റെ ലീഡുണ്ട്. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ് നാലായിരത്തിന് തൊട്ടടുത്തെത്തി.
8:25 AM IST:
നിലമ്പൂർ, വണ്ടൂർ, ഏറനാട് മണ്ഡലങ്ങളിലെ വോട്ടെണ്ണി തുടങ്ങിയപ്പോൾ പ്രിയങ്ക ഗാന്ധിക്ക് 3898 വോട്ടിൻ്റെ ലീഡ്.
8:23 AM IST:
436 വോട്ട് എണ്ണിയപ്പോൾ 116 വോട്ടിൻ്റെ ലീഡാണ് ചേലക്കരയിൽ ഇടത് സ്ഥാനാർത്ഥി യുആർ പ്രദീപിനുള്ളത്. വയനാട്ടിൽ പ്രിയങ്ക ഗാന്ധി 2300 വോട്ടിൻ്റെ ലീഡ് നേടിയിട്ടുണ്ട്. പാലക്കാട് ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാർ 41 വോട്ടിൻ്റെ ലീഡ് നേടിയിട്ടുണ്ട്.
8:21 AM IST:
വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ് നില 2300 വോട്ടായി ഉയർന്നു
8:17 AM IST:
പ്രിയങ്ക ഗാന്ധിയുടെ ലീഡ് 119 ആയി ഉയർന്നു. ചേലക്കരയിൽ യുആർ പ്രദീപിൻ്റെ വോട്ട് ലീഡ് 62 ആയി. പാലക്കാട് കൃഷ്ണകുമാറിന് 31 വോട്ടിൻ്റെ ലീഡുമാണ് ഉള്ളത്.
8:16 AM IST:
പോസ്റ്റൽ വോട്ടുകൾ എണ്ണത്തുടങ്ങിയപ്പോൾ പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്‌ണകുമാർ മുന്നിൽ. 31 വോട്ടുകളുടെ ലീഡാണ് ഇദ്ദേഹത്തിനുള്ളത്.
8:14 AM IST:
വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് 57 വോട്ടിൻ്റെ ലീഡ്. ആദ്യ ഘട്ടത്തിൽ പോസ്റ്റൽ വോട്ട് എണ്ണിത്തുടങ്ങിയപ്പോഴുള്ള കണക്കാണിത്.
8:07 AM IST:
ചേലക്കരയിൽ ആദ്യ സൂചന വന്നപ്പോൾ അഞ്ച് വോട്ടിൻ്റെ ലീഡ് ഇടത് സ്ഥാനാർത്ഥി യുആർ പ്രദീപിന്
8:05 AM IST:
പാലക്കാട് ഉപതെരഞ്ഞെടുപ്പ് പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി. ആകെ 957 പോസ്റ്റൽ, ഹോം വോട്ടുകളാണ് മണ്ഡലത്തിലുള്ളത്.
8:04 AM IST:
ചേലക്കരയിൽ തപാൽ/ ഹോം വോട്ടുകൾ എണ്ണിത്തുടങ്ങി. ആകെ 1418 പോസ്റ്റൽ വോട്ടാണ് ഇവിടെയുള്ളത്.
8:01 AM IST:
തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി. വയനാട് ലോക്സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണലാണ് തുടങ്ങിയത്. പോസ്റ്റൽ വോട്ടുകളും ഹോം വോട്ടുകളുമാണ് ആദ്യം എണ്ണുന്നത്. എട്ടരയോടെ ആദ്യ ഫല സൂചനകൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
7:27 AM IST:
വയനാട്ടിൽ എൻഡിഎ മത്സരിച്ചത് ഇന്ത്യ മുന്നണിക്കെതിരെയെന്ന് ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസ്. സത്യൻ മൊകേരി നടത്തിയത് സൗഹൃദ മത്സരം മാത്രമെന്നും അവർ പറഞ്ഞു.
7:23 AM IST:
പാലക്കാടും ചേലക്കരയിലും സ്ഥാനാർത്ഥികൾ വോട്ടിങ് കേന്ദ്രത്തിലേക്ക് എത്തി. ഷാഫി പറമ്പിലിനും വികെ ശ്രീകണ്ഠനുമൊപ്പമാണ് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ കേന്ദ്രത്തിലെത്തിയത്. പിന്നീട് ഇവിടെയെത്തിയ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.പി.സരിൻ ഇവരോട് കുശലം പറയാൻ നിന്നില്ല. പിന്നീട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറും ഇവിടെയെത്തി.
ചേലക്കരയിലെ പോളിങ് കേന്ദ്രത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപും ഡിഎംകെ സ്ഥാനാർത്ഥി എംകെ സുധീറും സ്ട്രോങ് റൂം തുറക്കുന്നതിന് സാക്ഷിയാകാനായി വോട്ടെണ്ണൽ കേന്ദ്രത്തിലെത്തി.
7:20 AM IST:
കൽപ്പാത്തി ക്ഷേത്രത്തിൽ ദർശനത്തിന് ഒരേസമയം എത്തിയ പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി ഡോ പി സരിനും ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറും തമ്മിൽ സൗഹൃദം പങ്കിടുന്നു
7:13 AM IST:
ഉപതെരഞ്ഞെടുപ്പ് മണ്ഡലത്തിൽ ജയം ഉറപ്പെന്ന് ആവർത്തിച്ച് ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിൻ. കണക്കുകൾ ഭദ്രമെന്നും ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യ രണ്ട് റൗണ്ട് എണ്ണിക്കഴിയുമ്പോൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തുവരാനുള്ള സാഹചര്യമുണ്ടാകും. നഗരസഭയിലാണ് ആദ്യം വോട്ടെണ്ണുന്നത് എന്നത് അംഗീകരിച്ചുകൊണ്ടാണ് പറയുന്നതെന്നും ആദ്യത്തെ അഞ്ച് റൗണ്ടിൽ നിർണായകമായ രണ്ട് ബൂത്തുകളുള്ളതിൽ കഴിഞ്ഞ തവണ എൽഡിഎഫ് നേടിയതിലേറെ വോട്ട് നേടുമെന്നും അദ്ദേഹം പറഞ്ഞു. ഈ ട്രൻ്റെ പിരായിരിയിലും മാത്തൂരിലും തുടരുമെന്നും സരിൻ പറഞ്ഞു.
7:12 AM IST:
കേരള കോണ്‍ഗ്രസ് എം. സംസ്ഥാന വൈസ് ചെയര്‍മാനും യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവുമായ പി.കെ. സജീവ് (82) അന്തരിച്ചു. കെ.എം. മാണിയുടെ സന്തത സഹചാരിയായിരുന്നു സജീവ്. പാർട്ടി ജില്ല പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ആദ്യകാല ബസ് സര്‍വീസായിരുന്ന പി.പി.കെ. ആന്‍ഡ് സണ്‍സ് ഉടമകളിൽ ഒരാളായിരുന്നു. സംസ്‌കാരം ഞായറാഴ്ച കോതമംഗലം മര്‍ത്തമറിയം വലിയപള്ളി സെമിത്തേരിയില്‍ നടക്കും.
7:12 AM IST:
ശബരിമലയിൽ ഇന്നും തിരക്ക്. രാവിലെ 7 മണി വരെ 17700 പേർ ദർശനം നടത്തി. ഇന്നലെ 86,000 പേർ ദർശനം നടത്തി.
6:27 AM IST:
ബത്തേരി സ്ട്രോങ്ങ് റൂം തുറന്നു. കൽപ്പറ്റ എസ് കെ എം ജെ സ്കൂളിൽ തന്നെയാണ് ബത്തേരി മണ്ഡലത്തിലെ വോട്ടുകളും എണ്ണുന്നത്.
5:04 AM IST:
പാലക്കാട്ടെ ത്രികോണ പോരാട്ടത്തിൽ ജയം ആർക്കെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. രാഹുൽ മാങ്കൂട്ടത്തിലിലൂടെ ജയം ഉറപ്പിച്ച് യുഡിഎഫും സരിനെ ഇറക്കിയുള്ള പരീക്ഷണത്തിന്റെ ഫലം കാത്ത് നിൽക്കുകയാണ് എൽഡിഎഫ്. നഗരസഭയിലെ ഭൂരിപക്ഷം തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും സി.കൃഷ്ണകുമാറും.
5:03 AM IST: