വീണ്ടും ആകാശക്കപ്പല്‍; ബ്രട്ടിനില്‍ മിഥ്യാ കാഴ്ച പതിവാകുന്നു... കാലാവസ്ഥാ പ്രതിഭാസമോ ?
First Published | Mar 19, 2021, 11:57 AM ISTരണ്ടാഴ്ചയ്ക്കുള്ളില്‍ പലതവണയായി ബ്രിട്ടന്‍റെ കടല്‍ത്തീരങ്ങളില്‍ മിഥ്യാകാഴ്ചയെന്ന അത്ഭുപ്രതിഭാസം കണ്ടുവരുന്നു. കഴിഞ്ഞ തവണ മാര്‍ച്ച് ആദ്യദിനങ്ങളിലാണ് ആദ്യമായി ഒരു കപ്പല്‍, ആകാശത്ത് ഒഴുകി നടക്കുന്നതായി കണ്ടത്. അന്ന് കോൺവാളിൽ നിന്ന് വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കുന്ന ഒരു ഭീമൻ ടാങ്കറിന്‍റെ ചിത്രങ്ങള്‍ സാമൂഹ്യമധ്യമങ്ങളില്‍ തരംഗമായി. അതിന് 13 ദിവസത്തിന് ശേഷം, മരീചിക എന്നറിയപ്പെടുന്ന മിഥ്യാകാഴ്ചയുടെ ( optical illusion) ഫലമായി, ഡോർസെറ്റ് തീരത്ത് ക്രൂയിസ് കപ്പലായ ജുവൽ ഓഫ് സീസ് ആകാശത്ത് കൂടി ഒഴുകിനടക്കുന്നതായി കണ്ടത്. കോൺവാളില്‍ മിഥ്യാകാഴ്ച ഉണ്ടായപ്പോൾ, ആർട്ടിക് പ്രദേശത്ത് ഇത് സാധാരണമാണെന്നും എന്നാൽ ശൈത്യകാലത്ത് യുകെയിൽ “വളരെ അപൂർവമായി”ഇത്തരത്തില്‍ കാണാറുണ്ടെന്നും ബിബിസി കാലാവസ്ഥാ നിരീക്ഷകൻ ഡേവിഡ് ബ്രെയിൻ പറഞ്ഞു.