വിടവാങ്ങിയത് അറബ് രാഷ്‍ട്രങ്ങള്‍ക്കിടയിലെ സമാധാന ദൂതന്‍

First Published | Sep 30, 2020, 12:09 PM IST

40 വർഷത്തിലേറെ കുവൈത്ത് വിദേശകാര്യ മന്ത്രിയും 14 വർഷത്തിലേറെ കുവൈത്ത് അമീറുമായിരുന്ന അദ്ദേഹം ലോകരാജ്യങ്ങൾക്കിടയിലെ സമാധാന ദൂതനായാണ് അറിയപ്പെടുന്നത്. ആധുനിക കുവൈത്തിന്റെ വളർച്ചയിൽ ശൈഖ് സബാഹ് അൽ അഹമദ് അൽ ജാബിർ അൽ സബാഹിനെ മാറ്റി നിർത്തി ചരിത്രം എഴുതാനാവില്ല. ഇറാഖ് കുവൈത്തിനെ ആക്രമിച്ച ശേഷം ഇന്ന് കാണുന്ന രാജ്യത്തിൻ്റെ പുരോഗതിയിലും അദ്ദേഹത്തിന്റെ കൈയൊപ്പുണ്ട്.  

അതേസമയം തങ്ങളെ ആക്രമിച്ച ഇറാഖിന് പിന്നീട് സഹായഹസ്തം നീട്ടി അമീർ ലോകത്തിന് കാരുണ്യത്തിൻ്റെ സന്ദേശം നൽകി. അതുകൊണ്ട് തന്നെയാണ് ലോക രാജ്യങ്ങൾക്കിടയിൽ സമാധാന ദൂതനായി അദ്ദേഹം അറിയപ്പെടുന്നതും. നിരവധി രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര വിഷയങ്ങളിൽ മധ്യസ്ഥനായിരുന്നു അദ്ദേഹം. ഖത്തറിനെതിരെ സൗദി അടക്കമുള്ള ചില അറബ് രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയപ്പോഴും സമാധാന ദൂതനായി പറന്നിറങ്ങിയതും അദ്ദേഹമാണ്.

sheikh sabah was a mediator between gulf countries during crisis
2019 മാര്‍ച്ച് 31ന് തുനീഷ്യയില്‍ നടന്ന മുപ്പതാം അറബ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ സബാഹ്. ഗള്‍ഫ് രാഷ്‍ട്രങ്ങളുടെ പരസ്‍പര സഹകരണം ഊഷ്‍മളമാക്കുന്നതിനായി പരിശ്രമിച്ച നേതാവായിരുന്നു അദ്ദേഹം.
യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാനൊപ്പം

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിനൊപ്പം റിയാദ് ഉച്ചകോടിക്കിടെ
യുഎഇ സായുധ സേനാ ഉപസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദിനൊപ്പം.
2019 ജൂണില്‍ മക്കയില്‍ വെച്ചുനടന്ന ഒ.ഐ.സി സമ്മേളനത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനൊപ്പം.
ജോര്‍ദാനിലെ അബ്‍ദുല്ല രാജാവിനൊപ്പം
യൂറോപ്യന്‍ യൂണിയന്‍ ഫോറിന്‍ അഫയേഴ്‍സ് ചീഫ് ഫെഡറിക മൊഗേറിനിക്കൊപ്പം കുവൈത്ത് തലസ്ഥാനത്ത്
2019 ജൂണ്‍ 19ന് ബാഗ്‍ദാദില്‍ ഇറാഖ് പ്രസിഡന്റിന്റെ സ്വീകരണം ഏറ്റുവാങ്ങുന്നു
ഈജിപ്‍തിലെ ശറം അല്‍ ശൈഖില്‍ അറബ് ലീഗ് ഉച്ചകോടിക്ക് മുന്നോടിയായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്, ഈജിപ്ത് , യെമന്‍, സുഡാന്‍, മൗറിത്താനിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രസിഡന്റുമാര്‍ക്കൊപ്പം.
1981ല്‍ അബുദാബിയില്‍ വെച്ചുനടന്ന ആദ്യ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ യോഗത്തില്‍ അന്ന് കുവൈത്ത് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്ന ശൈഖ് സബാഹ് അല്‍ അഹ്‍മദ്, കുവൈത്ത് അമീര്‍ ശൈഖ് ജാബിര്‍ അല്‍ അഹ്‍മദ് അല്‍ സബാഹ്, സൗദി അറേബ്യയിലെ കിങ് ഖാലിദ് ബിന്‍ അബ്‍ദുല്‍ അസീസ്, യുഎഇ പ്രസിഡന്റ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍, ഫഹദ് ബിന്‍ അബ്‍ദുല്‍ അസീസ് രാജാവ്, ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ്, ഖത്തര്‍ അമീര്‍ ശൈഖ് ഖലീഫ ബിന്‍ അഹ്‍മദ് അല്‍ ഥാനി, ബഹ്റൈന്‍ അമീര്‍ ശൈഖ് ഈസ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ തുടങ്ങിയവരോടൊപ്പം.
കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ ഹസന്‍ റുഹാനിയെ സ്വീകരിക്കുന്നു.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിക്കൊപ്പം ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍
സൗദി ഭരണാധികാരി അബ്‍ദുല്ല രാജാവിനൊപ്പം റിയാദില്‍ വെച്ച് ജിസിസി യോഗത്തില്‍ പങ്കെടുക്കുന്നു.
തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനും ഐക്യരാഷ്‍ട്ര സഭാ മുന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനുമൊപ്പം ഇസ്‍തംബൂളില്‍
1989ല്‍ ബഗ്‍ദാദില്‍ നടന്ന അറബ് ഉച്ചകോടിക്കിടെ സദ്ദാം ഹുസൈനൊപ്പം

Latest Videos

click me!