ഒരു കുടയും കുറേ കരുതലും പിന്നെ ട്രോളും
First Published | May 3, 2020, 10:18 PM IST
2014 ല്‍ ഹോങ്കോങ്ങില്‍, സുതാര്യമായ തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ടു കൊണ്ട് 79 ദിവസത്തെ നഗരം പിടിച്ചെടുക്കല്‍ സമരം നടന്നു. ചൈനീസ് ഭരണകൂടത്തിന്‍റെ ഏകാധിപത്യത്തിന് കീഴിലായിരുന്ന ഹോങ്കോങ് പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ വ്യാപകമായി കുരുമുളക് സ്പ്രേ ഉപയോഗിക്കാന്‍ തുടങ്ങി. പൊലീസിന്‍റെ അക്രമണത്തെ ചെറുക്കാന്‍ കൌമാരക്കാരായ പ്രതിഷേധക്കാര്‍ കുട പിടിച്ചു. അതും ഒരു മഞ്ഞ കുട. പിന്നീട് ആ പ്രതിഷേധം (2014 സെപ്തംബര്‍ 26 ന് ആഡം കോട്ടന്‍ എന്നയാള്‍ ട്വിറ്ററില്‍ എഴുതിയ ഒരു ട്വിറ്റില്‍ നിന്ന് ) 'അംബര്‍ല റെവലൂഷന്‍' എന്നറിയപ്പെട്ടു.
ഇന്ന് 2019 ല്‍ മഹാമാരി ലോകം വിഴുങ്ങിയപ്പോള്‍, കേരളം ഒരു പരിധിവരെ അതില്‍ നിന്നും രക്ഷപ്പെട്ടു നില്‍ക്കുന്നു. കര്‍ശനമായ നിയന്ത്രണങ്ങളാലാണ് കേരളത്തിന് ഇപ്പോഴും കാര്യമായ നഷ്ടം സംഭവിക്കാത്തത്. ഈ കരുതലിനെ മുന്‍ നിര്‍ത്തി വടകര വെള്ളികുളങ്ങരയിലെ അഷിന്‍ മുന്നു എന്ന അനിമേഷന്‍ ആര്‍ട്ടിസ്റ്റ് ചെറിയൊരു അനിമേഷന്‍ വീഡിയോ ചെയ്തു. മഴയത്ത് കുട ചൂടി മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി ശൈലജ ടീച്ചറും നില്‍ക്കുന്നു. അതിന് താഴെ മഴ നനയാതെ ആരോഗ്യ പ്രവര്‍ത്തകരും പൊലീസും അതിനും താഴെയായി കുറേ പ്രായമായ ആളുകളും കുട്ടികളും മറ്റുമടങ്ങിയ ജനങ്ങളും. 'ഒരുകുടയിലൊരുമ' എന്ന് പേര് നല്‍കിയ ആ അനിമേഷന്‍ ചിത്രം ഏപ്രില്‍ 16 നാണ് അഷിന്‍ തന്‍റെ ഫേസ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തത്.
എന്നാല്‍, 2020 ഏപ്രില്‍ 29 ന് നേമം എംഎല്‍എ ഒ രാജഗോപാല്‍ '#ഒരു_കുടക്കീഴില്‍.... #അതിജീവിക്കും_നാം_ഒറ്റക്കെട്ടായി.... ' എന്ന പേരിലിട്ട ഫേസ്ബുക്ക് പോസ്റ്റില്‍, കുടപിടിച്ച മുഖ്യമന്ത്രി പിണറായി വിജയനും മേലെ അതിലും വലിയൊരു കുട ചൂടി പ്രധാനമന്ത്രി നരേന്ദ്രമോദി നില്‍ക്കുന്നു. അതും ഒരു മഞ്ഞ കുട. പിന്നെ താമസിച്ചില്ല... ഒരായിരം കുടയും അതിലേറെ കരുതലുമായി ട്രോളന്മാരും ഇറങ്ങി. കാണാം ആ ട്രോളുകള്‍.