'മോദിയെ ഇറക്കി ഇനി കോണ്‍ഗ്രസിനെ കേറ്റണം'; കാണാം തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള ചില 'അപഥസഞ്ചാര' ട്രോളുകള്‍
First Published | Sep 8, 2020, 12:43 PM IST
2019 മാര്‍ച്ചില്‍ എംപിയായി ദില്ലിക്ക് വണ്ടി കയറുമ്പോള്‍ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത് പ്രധാനമന്ത്രി പദത്തില്‍ നിന്ന് നരേന്ദ്ര മോദിയെ താഴെ ഇറക്കുന്നത് വരെ വിശ്രമമില്ലെന്നായിരുന്നു. വിശ്രമമില്ലാത്ത ആ ജോലിക്കിടയില്‍ വര്‍ഷം ഒന്ന് പോയതറിഞ്ഞില്ല. അപ്പോഴാണ് കേരളത്തിലെ മന്ത്രിസഭയുടെ കാലാവധി കഴിയാറായെന്ന് കേട്ടത്. പിന്നെ ഇടംവലം നോക്കിയില്ല. കേരളത്തില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചിട്ടേ വിശ്രമമൊള്ളൂവെന്ന് പ്രഖ്യാപിച്ച് മഹാമാരിക്കാലത്ത് ദില്ലിയില്‍ നിന്ന് കിട്ടിയ വണ്ടിയും പിടിച്ച് കേരളത്തിലേക്ക് പോന്നു. കുഞ്ഞാലിക്കുട്ടി കേരളത്തില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാനുള്ള വാശിയോടെ തിരിച്ചെത്തിയെന്ന് കേട്ടപ്പോള്‍ കേരളത്തില്‍ നിന്ന് പോയ ആത്മാര്‍ത്ഥതയുള്ള കോണ്‍ഗ്രസ് എംപിമാരെങ്ങനെ ദില്ലില്‍ സമാധാനമായിരിക്കും ? അതോടെ, 2019 ല്‍ കേരളത്തില്‍ നിന്ന് ജയിച്ച് മോദിയെ വിറപ്പിക്കാനായി ദില്ലിക്ക് വണ്ടികയറി പോയ കോണ്‍ഗ്രസ് എംപിമാരില്‍ പലര്‍ക്കും സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമകാര്യങ്ങളില്‍ ആതീവതാല്പര്യം തോന്നുക സ്വാഭാവികം മാത്രം. അവര്‍ തങ്ങളുടെ കടമയെക്കുറിച്ച് ബോധവാന്മാരായി. ഇതിനിടെ ഓരോ ഇലക്ഷനും ചെലവാക്കുന്ന കാശ് കൂടിവരികയാണെന്നും രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്നുമുള്ള വാര്‍ത്തകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍, ബാക്കിയുള്ള നാല് വര്‍ഷം എംപിയായി പാര്‍ലമെന്‍റില്‍ ഇരിക്കുന്നതിനേക്കാള്‍ സംസ്ഥാന നിയമസഭയില്‍ മന്ത്രിസ്ഥാനത്ത് ഇരിക്കാനാണ് കോണ്‍ഗ്രസ് എംപിമാരില്‍ പലര്‍ക്കും ആഗ്രഹം. ജനസേവ അതൊന്ന് മാത്രമാണ് ലക്ഷ്യമെന്ന് ട്രോളന്മാരും അടിവരയിടുന്നു. കാണാം തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം കാണുന്ന ചില 'അപഥസാഞ്ചാര'ങ്ങള്‍.