സത്യം മാത്രം പറയുന്ന സത്യവാനായ കെ ടി ജലീല്‍; കാണാം ട്രോളുകള്‍
First Published | Sep 13, 2020, 4:14 PM ISTമലയാളത്തിലെ വാര്‍ത്താ ചാനലുകളിലും പത്രങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും കുറച്ചേറേ നാളുകളായി നിരന്തരം ആവര്‍ത്തിക്കുന്ന ഒരു പേരാണ് കെ ടി ജലീല്‍. കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ് ചരിത്രത്തില്‍ ഡോക്ടറേറ്റുള്ള കെ ടി ജലീല്‍. 'സിമി'യുടെ സജീവ പ്രവര്‍ത്തകനായിട്ടാണ് ജലീല്‍ രാഷ്ട്രീയത്തിലേക്ക് പിച്ച വയ്ക്കുന്നത്. പിന്നീട് മുസ്ലീം ലീഗ്, ഒടുവില്‍ സിപിഎം. മന്ത്രിയായ കാലം മുതല്‍ വിവാദങ്ങളുടെ തോഴനായിരുന്നു മന്ത്രി കെ ടി ജലീല്‍. മന്ത്രിയായ ശേഷം കെ ടി ജലീല്‍ 2017 ല്‍ തന്നെ കരിപ്പൂരില്‍ വിമാനത്താവള വികസനത്തിന് ഭൂമിയേറ്റെടുക്കുമെന്ന് പറഞ്ഞ് രംഗത്ത് വന്നു. പക്ഷേ 2020 ല്‍ കരിപ്പൂരില്‍ വിമാനം തകര്‍ന്ന് വീണപ്പോഴും വികസനം എവിടെയുമെത്തിയില്ല. തുടര്‍ന്നങ്ങോട്ട് സംഭവ ബഹുലമായിരുന്നു ആ മന്ത്രി പദം. ജലീല്‍ നേരിട്ട മറ്റൊരു ആരോപണം ബന്ധുനിയമന വിവാദമായിരുന്നു. നേരത്തെ ബന്ധുനിയമനത്തില്‍ കുടുങ്ങിപ്പോയ ജയരാജന്‍ രാജിവച്ച് വീണ്ടും മന്ത്രിസഭയില്‍ തിരിച്ച് കയറുകയായിരുന്നു. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങളില്‍ ജലീല്‍ തളര്‍ന്നില്ല. തൊട്ട് പുറകേ എം ജി സര്‍വ്വകലാശാലയിലെ മാര്‍ക്ക് ദാന വിവാദം, പിന്നെ തിരൂര്‍ സര്‍വ്വകലാശാലയ്ക്കായി ഭൂമി വാങ്ങിയതില്‍ അഴിമതി ആരോപണം, അത് തീരുമ്പോഴേക്കും സ്വര്‍ണ്ണക്കടത്ത്. സ്വര്‍ണ്ണക്കടത്തിനായി സ്വപ്നയും സംഘവും ഉപയോഗിച്ച് വഴിയിലൂടെ തന്നെ ഖുറാന്‍ വിതരണത്തിനെത്തിച്ചത് കെ ടി ജലീലില്‍. പിണറായി സര്‍ക്കാറിന്‍റെ കാലത്ത് പ്രതിപക്ഷം ഏറ്റവും കൂടുതല്‍ തവണ രാജി ആവശ്യപ്പെട്ട് സമരം നടത്തിയിട്ടുണ്ടെങ്കില്‍ അത് കെ ടി ജലീലിനെതിരെയായിരുന്നു. അതിനിടെ മാസ് ഡയലോഗുകള്‍ പലതും ജലീലില്‍ നടത്തി. 'മടിയിലെ കനമുള്ളവന് ഭയക്കാം', 'സത്യം മാത്രമേ ജയിക്കൂ', 'നുണ പറയുന്നവരോട് നിജസ്ഥിതി പറയാന്‍ മനസില്ല', അങ്ങനെ പലതും. ഇന്ന് എന്‍ഐഎയും കസ്റ്റംസും ഇന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ജലീലിന്‍റെ അപ്പോയന്‍റ്മെന്‍റിനായി കാത്തുനില്‍ക്കുകയാണ്. ഒന്ന് ചോദ്യം ചെയ്യാന്‍. ഇത്രയും പ്രഗദ്ഭനായ മന്ത്രിയെ ട്രോളന്മാരെങ്ങനെ വെറുതേ വിടും. സത്യം മാത്രം പറയുന്ന സത്യവാനായ കെ ടി ജലീല്‍ കാണാം ട്രോളുകള്‍.