Trolls: 'ആദ്യം നോക്കുകൂലി പിന്നെ വ്യാപാരം'; കാണാം നിക്ഷേപ സൌഹൃദ ട്രോളുകള്‍
First Published | Feb 15, 2022, 2:42 PM ISTമുഖ്യമന്ത്രി വിദേശത്ത് കേരളത്തിലേക്കുള്ള നിക്ഷേപസമാഹരണം നടത്തി തിരിച്ചെത്തി ഒരാഴ്ച കഴിയും മുന്നേയാണ് കണ്ണൂരില്‍ നിന്ന് ചില വ്യാപരി വ്യവസായികള്‍ ഇടത് തൊഴിലാളി സംഘടനയായ സിഐടിയുവില്‍ (CITU) നിന്നും തങ്ങള്‍ക്കേല്‍ക്കേണ്ടി വന്ന ദുരിതക്കഥകളുമായി രംഗത്തെത്തിയത്. 'കേരളം നിക്ഷേപ സൌഹാര്‍ദ്ദ സംസ്ഥാനമല്ലെ'ന്നത് ഇന്നും ഇന്നലെയും തുടങ്ങിയ മൊഴിയല്ല. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഈ ചൊല്ലിന് ഒരു പക്ഷേ കാരണഭൂതമായിട്ടുള്ളത് പ്രതിപക്ഷത്തിരുന്ന് ഇടത്പക്ഷ പാര്‍ട്ടികള്‍ നടത്തിയ സമരത്തിന്‍റെ ഭൂതകാല ചരിത്രങ്ങള്‍ തന്നെ. അതിന്‍റെ ഏറ്റവും ഒടുവിലത്തെ സമരമുഖമാണ് (Strike) ഇന്ന് വാര്‍ത്തകളില്‍ നിറയുന്ന കണ്ണൂര്‍ (Kannur) മാതമംഗലത്തെയും (Mathamangalam) മാടായിലെയും (Madayi) സിഐടിയു സമരങ്ങള്‍. രണ്ടിടത്തും ചുമട്ട് തൊഴിലാളികള്‍ക്ക് നോക്കു കൂലി കൊടുക്കാത്തതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് വിഷയം. തങ്ങള്‍ക്ക് നോക്കു കൂലി തരാത്തവരുടെ കടയില്‍ നിന്ന് മറ്റാരും സാധനം വാങ്ങേണ്ടെന്നാണ് സിഐടിയുവിന്‍റെ ശാസനം. അപ്പോഴും ഇടത് സര്‍ക്കാര്‍ പറയുന്നത് കേരളം നിക്ഷേപ സൌഹൃദ സംസ്ഥാനമാണെന്നാണ്. എന്നാല്‍ ട്രോളന്മാര്‍ക്ക് അതില്‍ എതിരഭിപ്രായമുണ്ട്. കാണാം ആ നിക്ഷേപ സൌഹൃദ ട്രോളുകള്‍.