പാര്‍ട്ടി കോടതിയും പാര്‍ട്ടി പൊലീസും പിന്നെ ട്രോളന്മാരും
First Published | Jun 6, 2020, 4:33 PM ISTകഠിനംകുളം ബലാത്സംഗ ശ്രമം, ഉത്ര കൊലക്കേസ് തുടങ്ങിയ കേസുകളേ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവേ കേരള സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞത്, ' എന്‍റെ പാര്‍ട്ടി , കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ്. ഞാന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയായിരിക്കാം. പക്ഷേ, ഞാന്‍ പാര്‍ട്ടിയിലൂടെയാണ് വളര്‍ന്നത്. എന്‍റെ പാര്‍ട്ടി ഇത്തരം കാര്യങ്ങളില്‍ കര്‍ക്കശ നിലപാടെടുക്കുന്ന പോലെ ഒരു പാര്‍ട്ടിയും എടുക്കില്ല. അറിയോ ? നിങ്ങള് പറഞ്ഞത് എനിക്കറിയാം. ഏത് സംഭവമാണെന്ന്. അവിടെ എന്താകാര്യം ? ആ കുടുംബം എന്നോട് പറഞ്ഞു. അവര്‍ക്ക് സംഘടനാപരമായി തീരുമാനമെടുത്താല്‍ മതിയെന്ന്. പാര്‍ട്ടിയില്‍ വിശ്വസിക്കുന്നവര്‍. ഞങ്ങളുടെ പാര്‍ട്ടി ഒരു കോടതിയും കൂടിയാണ്. പൊലീസ് സ്റ്റേഷനുമാണ്. മനസിലായില്ലേ ? ഒരു നേതാവിന് വേണ്ടിയും അക്കാര്യത്തില്‍ ഞങ്ങള് വിട്ടുവീഴ്ച ചെയ്യില്ല. സംശയം വേണ്ട. വെറുതേ ചോദ്യങ്ങള്‍ ചോദിക്കാന്‍ വേണ്ടി ചോദ്യങ്ങള്‍ ഉന്നയിക്കരുത് എന്നായിരുന്നു. ഇത് പാര്‍ട്ടിയുടെയല്ല. എന്‍റെ വികാരപ്രകടനമാണെന്നും അവര്‍ പറഞ്ഞു. പക്ഷേ, ട്രോളന്മാര്‍ പാര്‍ട്ടിയുടെ കോടതിയേയും പൊലീസ് സ്റ്റേഷനെയും ഇങ്ങ് എടുത്തു. കാണാം ആ ട്രോളുകള്‍.