ചെക് ന്യൂസിൽ പ്രവർത്തിക്കുന്ന കോരി വാർത്താ അവതരണത്തിനിടെ ധരിച്ച വസ്ത്രം മാന്യമല്ലെന്നു കാണിച്ച് പ്രേക്ഷകരിലൊരാൾ അയച്ച സന്ദേശത്തിന് മറുപടി നൽകുകയാണ് ഉണ്ടായത്.
undefined
കൂടുതൽ ക്ലീവേജ് കാണിക്കുന്നത് നിങ്ങളുടെ വാർത്തയെ ഇല്ലാതാക്കുമെന്നും അതു സംഭവിക്കാൻ ഇടവരുത്തരുതെന്നുമായിരുന്നു പ്രേക്ഷകന്റെ കമന്‍റ്. പരിപാടിയുടെ ഡേറ്റും സമയവും സഹിതം ഫോട്ടോ ഉൾപ്പെടെ വച്ചായിരുന്നു സന്ദേശമയച്ചത്. ഞങ്ങൾ കാണുന്നതിനെക്കുറിച്ച് നിങ്ങൾ കരുതുന്നതും യഥാർഥത്തിൽ ഞങ്ങൾ കാണുന്നതും എന്നുപറഞ്ഞ് കോരിയുടെ രണ്ടുചിത്രങ്ങളും ഉൾക്കൊള്ളിച്ചിരുന്നു. അവയിലൊന്നിൽ ക്ലീവേജിന്റെ ക്ലോസപ് ദൃശ്യവുമായിരുന്നു.
undefined
തന്റെ ശരീരത്തെ അവഹേളിക്കാനാണ് സന്ദേശം തനിക്കും സഹപ്രവർത്തകർക്കും അയച്ചിരിക്കുന്നതെന്ന് കോരി പറഞ്ഞു. സ്ത്രീയെ ഒരു വസ്ത്രമായോ ശരീരഭാഗമായോ ചുരുക്കാൻ ശ്രമിക്കുന്ന കമ്പ്യൂട്ടറിനുള്ളിലെ പേരില്ലാത്ത പോരാളി അറിയാൻ, ഈ തലമുറയിലെ സ്ത്രീകൾ പീഡകൾക്ക് നിലകൊള്ളുന്നില്ല- കോരി ട്വീറ്റ് ചെയ്തു.
undefined
മുമ്പും സമാനമായ അനുഭവമുണ്ടായിരുന്നെങ്കിലും ഇക്കുറി അവഗണിക്കാൻ തോന്നിയില്ലെന്ന് കോരി പറയുന്നു. തന്‍റെ ജോലിയിലും അപ്പിയറൻസിലും ഉത്തരവാദിത്തമുണ്ടാവുക എന്നതിനേക്കാൾ മറ്റുള്ളവരുടെ സങ്കൽപത്തെക്കുറിച്ചും ഇപ്പോൾ ഉത്തരവാദിത്തം പുലർത്തേണ്ടി വന്നിരിക്കുകയാണ്.
undefined
താൻ ആ ചിത്രത്തിൽ ശക്തയായും പ്രൊഫഷണലായും മനോഹരമായുമാണ് തോന്നിച്ചത്. അതിൽ ഒരു തെറ്റും തോന്നിയിട്ടില്ല- കോരി പറയുന്നു. ഇതുകേട്ട് ഭയന്നിരിക്കാനില്ലെന്നും താൻ ഇനിയും ആ വസ്ത്രം ധരിച്ച് വാർത്ത അവതരിപ്പിക്കുമെന്നും കോരി പറഞ്ഞു.
undefined
കോരിയുടെ മറുപടി നിരവധി സ്ത്രീകളെയാണ് ആവേശം കൊള്ളിച്ചിരിക്കുന്നത്. മാധ്യമപ്രവർത്തകയായ കാമില ഗോൺസാലെസ് സമാനഅനുഭവം പങ്കുവച്ചു.
undefined
രണ്ടാഴ്ച്ച മുമ്പ് തന്റെ ഇറക്കം കുറച്ച വസ്ത്രം മാന്യന്മാരായ പുരുഷന്മാർക്ക് കാണേണ്ടതില്ല എന്ന കമന്റ് വന്ന കാര്യമാണ് കാമില പങ്കുവച്ചത്. ട്വീറ്റ് വൈറലായതോടെ തനിക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയവർക്കെല്ലാം നന്ദി അറിയിക്കുകയും ചെയ്തു കോരി.
undefined