ലോക്ക് ഡൗണ്‍ നാലാം ദിനം; അകത്തും പുറത്തും അഴിഞ്ഞാടി ട്രോളന്മാര്‍
First Published | Mar 27, 2020, 2:44 PM IST
ഇന്ത്യയില്‍ 21 ദിവസത്തെ ലോക്ക് ഡൗണ്‍ നാലാം ദിവസത്തേക്ക് കടന്നു. ജനം വീട്ടിലിരുന്ന് മഹാമാരിയെ ചെറുക്കുന്നു. എന്നാല്‍ ചില വികൃതിപ്പിള്ളേരെ പോലെ വീട്ടില്‍ നിരീക്ഷണത്തില്‍ ഇരുത്തിയ സബ് കലക്റ്റര്‍ വരെ ഇറങ്ങിയോടുന്നു. പുറകെ പൊലീസായി കേസായി, പുലിവാലായി. അവിടം കൊണ്ടും കഴിയുന്നില്ല. കാരണം നിങ്ങള്‍ നിര്‍ത്തുന്നിടത്ത് നിന്ന് ട്രോളന്മാര്‍ ആരംഭിക്കുന്നു. പിന്നെ ട്രോളോട് ട്രോള്‍. ഏങ്ങനെ സമയം കൊന്ന് വീട്ടിലിരിക്കാം എന്നത് മുതല്‍ ഈ ലോകത്തുള്ള സകലതും ട്രോളന്മാര്‍ക്കുള്ള വകയാണ്. നിങ്ങള്‍ വീട്ടിലിരുന്നാലും കൊള്ളാം ഇരുന്നില്ലേലും കൊള്ളാം. പൊലീസ് മാത്രമല്ല, ട്രോളന്മാരും പുറകേയുണ്ട്. ജാഗ്രതൈ.