ഹനുമാൻ ഹിറ്റ്, നായകന്റെ പുതിയ ചിത്രത്തിന് വൻ ഡീല്‍

By Web Team  |  First Published Nov 28, 2024, 8:41 AM IST

തേജ സജ്ജ നായകനായി വരാനിരിക്കുന്ന ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്.


തേജ സജ്ജ നായകനായി വരാനിരിക്കുന്ന ചിത്രമാണ് മിറൈ. ഹനുമാനെന്ന സര്‍പ്രൈസ് ഹിറ്റിലൂടെ ശ്രദ്ധയാകര്‍ഷിച്ച താരമാണ് തേജ സജ്ജ.  മിറൈയുടെ ഓഡിയോ റൈറ്റ്‍സ് വിറ്റുവെന്ന വാര്‍ത്തയാണ് നിലവില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഓഡിയോ റൈറ്റ്‍സ് ടിപ്‍സ് മ്യൂസിക്കിനാണ്.

സംവിധാനം കാര്‍ത്തിക് ഗട്ടംനേനി നിര്‍വഹിക്കുമ്പോള്‍ ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‍സിന് ലഭിക്കുന്നത് 2.75 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. തിരക്കഥ മണിബാബു കരണമാണ് എഴുതുന്നത്. ഉയർന്ന സാങ്കേതിക നിലവാരം പുലർത്തിയാകും ചിത്രം ഒരുക്കുക. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സുജിത്ത് കുമാർ കൊല്ലി, സഹനിർമ്മാതാവ് വിവേക് ​​കുച്ചിഭോട്ല, ക്രിയേറ്റീവ് പ്രൊഡ്യൂസർ കൃതി പ്രസാദ്, കലാസംവിധാനം ശ്രീ നാഗേന്ദ്ര തങ്കാല, ഡിജിറ്റൽ മാർക്കറ്റിംഗ് ഹാഷ്‍ടാഗ് മീഡിയ, പിആർഒ ശബരി.

Latest Videos

വമ്പൻമാരെ ഞെട്ടിച്ച 2024ലെ ഹിറ്റ് ചിത്രമാണ് തേജ സജ്ജ നായകനായ ഹനുമാൻ. തേജ സജ്ജ നായകനായ ഹനുമാൻ സിനിമ ഒരുക്കിയത് ചെറിയ ബജറ്റില്‍ ആയിരുന്നു. എന്നിട്ടും ആഗോളതലത്തില്‍ ഹനുമാന് ആകെ 300 കോടി രൂപയിലധികം നേടാനായിട്ടുണ്ട്. 'കല്‍ക്കി', 'സോംബി റെഡ്ഡി' ചിത്രങ്ങളുടെ സംവിധായകൻ എന്ന നിലയില്‍ തെലുങ്കില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് തേജ സജ്ജ നായകനായ ഹനുമാൻ ഒരുക്കിയ പ്രശാന്ത് വര്‍മ.

തെലുങ്കിലെ യുവ നായകൻമാരില്‍ ശ്രദ്ധേയാകര്‍ഷിച്ച താരമാണ് തേജ സജ്ജ. തേജ സജ്ജയുടേതായി ഹനുമാന് മുമ്പെത്തിയ ചിത്രം 'അത്ഭുത'മാണ്. 'സൂര്യ' എന്ന ഒരു കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ തേജ സജ്ജ വേഷമിട്ടത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണമായിരുന്നില്ല നേടിയത്. മാലിക് റാം ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ലക്ഷ്‍മി ഭൂപയിയയും പ്രശാന്ത് വര്‍മയുമാണ് തിരക്കഥ എഴുതിയത്. ശിവാനി രാജശേഖര്‍ ആയിരുന്നു തേജയുടെ ചിത്രത്തില്‍ നായികയായി എത്തിയത്, സത്യരാജ്, ശിവാജി രാജ, ദേവി പ്രസാദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തി. ബാലതാരമായി അരങ്ങേറിയ തേജ തമിഴ് സിനിമയിലും വേഷമിട്ടിട്ടുണ്ട്.

Read More: ഒടുവില്‍ സുരാജ് വെഞ്ഞാറമൂടിന്റെ മദനോത്സവവും ഒടിടിയിലേക്ക്, അപ്‍ഡേറ്റ് പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!