കൊറോണക്കാലത്തെ ചില ഹോം ക്വാറന്‍റീന്‍ ചിന്തകള്‍; കൊറോണ ട്രോളുകള്‍ കാണാം
First Published | Mar 19, 2020, 12:19 PM IST
കൊവിഡ് 19 എന്ന വൈറസ് ബാധ കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ലോകം മുഴുവനും വ്യാപിച്ച് കഴിഞ്ഞു. വൈറസിന്‍റെ വ്യാപനം കുറയ്ക്കാനുള്ള മാര്‍ഗ്ഗം രോഗികളുമായി സാമൂഹിക അകലം പാലിക്കുകയും വ്യക്തിശുചിത്വം പാലിക്കുകയും മാത്രമാണ്. കൊവിഡ് 19 ബാധിതര്‍, സ്വയം സമൂഹത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയും ചെയ്യുക. ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക. അങ്ങനെ വൈറസ് വ്യാപനത്തിന്‍റെ കണ്ണി മുറിക്കുക ('ബ്രേക്ക് ദി ചെയിന്‍').
സാമൂഹത്തിന്‍റെ സുരക്ഷിതത്വത്തിന് പ്രധാന്യം കൊടുക്കുന്നത് കൊണ്ട് തന്നെ സ്കൂളുകള്‍ക്കും പരീക്ഷകള്‍ക്കും സര്‍ക്കാര്‍ അവധി കൊടുത്തു. കൂടുതല്‍ ക്രീയാത്മകമായി വൈറസിന്‍റെ വ്യാപനം തടയുന്നതിന് യാത്രകള്‍ ഒഴിവാക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു കഴിഞ്ഞു. ഇതോടെ ഒരുപാട് പേര്‍ വീടുകളില്‍ കഴിയുകയാണ്. മറ്റ് സ്ഥലങ്ങളില്‍ വ്യാപിച്ചതുപോലെ കേരളത്തില്‍ കൊറോണാ ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവില്ലെങ്കിലും അടുത്ത 15 ദിവസം നിര്‍ണ്ണായകമാണെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.
കാര്യങ്ങള്‍ ആരോഗ്യകരമായി മുന്നേറുമ്പോള്‍ ട്രോളന്മാര്‍ രംഗത്തെത്തി. കൊവിഡ് 19 വൈറസിന്‍റെ ലോകവ്യാപനവും അത് സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലുണ്ടാക്കിയ തരംഗവും ട്രോളന്മാര്‍ ആഘോഷിക്കുകയാണ്. കാണാം കൊറോണാ കാലത്തെ ട്രോളുകള്‍.