കൊറോണയും സെന്‍കുമാറും; ഡോ.പോള്‍ ഹെയ്‍ലിയെ കണ്ടവരുണ്ടോ ? ട്രോളന്മാരും ചോദിക്കുന്നു
First Published | Mar 12, 2020, 11:39 AM ISTലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19 എന്ന വൈറസ്, വെറും 27 ഡിഗ്രി സെല്‍ഷ്യസില്‍ നിര്‍ജ്ജീവമാകുമെന്ന് പറയേണ്ടത് റിട്ടയേര്‍ഡ് ഡിജിപി അല്ലെന്ന് ആര്‍ക്കാണ് അറിയാത്തത് ? അതിന് ഉത്തരവാദിത്വമുള്ളവരാണ് അത് പറയേണ്ടത്. എന്നാല്‍ ചില സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയുള്ള 'തള്ളുകള്‍' പൊതുസമൂഹത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. സര്‍ക്കാറും ആരോഗ്യവകുപ്പും വാട്സാപ്പ് സന്ദേശങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുമ്പോഴാണ്, വാട്സാപ്പില്‍ കിട്ടിയ ഡോ.പോള്‍ ഹെയ്‍ലിയുടെ വീഡിയോയില്‍ കൊവിഡ് 19, 27 ഡിഗ്രി സെല്‍ഷ്യസില്‍ അതിജീവിക്കില്ലെന്ന് പൊതുസമൂഹത്തിന് മുന്നില്‍ പത്രസമ്മേളനം നടത്തി മുന്‍ ഡിജിപി കൂടിയായിരുന്ന സെന്‍കുമാര്‍ പറയുന്നത്. അന്ന് തുടങ്ങിയതാണ് ഡോ.പോള്‍ ഹെയ്‍ലിയെ കേരളം അന്വേഷിക്കാന്‍. പോള്‍ ബാര്‍ബറെ കിട്ടിയിട്ടും സെന്‍കുമാറിന്‍റെ ഡോ.പോള്‍ ഹെയ്‍ലിയെ കണ്ടെത്താന്‍ മലയാളിക്ക് കഴിഞ്ഞിട്ടില്ല. മലയാളിക്ക് മാത്രമല്ല സാക്ഷാല്‍ സെന്‍കുമാറും തന്‍റെ ഫോണില്‍ ഡോ.പോള്‍ ഹെയ്‍ലിയെ തപ്പിയിരിപ്പാണ്..... കാണാം സെന്‍കുമാറും കൊറോണയും പിന്നെ ട്രോളന്മാരും.