ആര് ഭരിക്കും ? പ്രളയം, വരള്‍ച്ച പിന്നെ കോണ്‍ഗ്രസ് ഭരണം; കാണാം തിരുവഞ്ചൂരിന്‍റെ സിദ്ധാന്തങ്ങള്‍
First Published | Jul 5, 2020, 3:40 PM ISTഏഷ്യാനെറ്റ് സി ഫോര്‍ സര്‍വേ ആണ് ഇപ്പോള്‍ കേരളരാഷ്ട്രീയത്തിലെ ചര്‍ച്ചാ വിഷയം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്ന ചോദ്യത്തിന് കൂടുതല്‍ പേരും ഇടത് പക്ഷത്തിന്‍റെ തുടര്‍ഭരണമെന്നാണ് അഭിപ്രായപ്പെട്ടത്. പ്രതിപക്ഷമായ കോണ്‍ഗ്രസ് സര്‍വേയില്‍ ബഹുദൂരം പിന്നിലേക്ക് പോയി. എന്നാല്‍, സര്‍വേയെ അടിമുടി തള്ളിക്കളഞ്ഞ് കോണ്‍ഗ്രസ് രംഗത്തെത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഒരു പടികൂടി കടന്ന്, അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തില്‍ പ്രളയവും വരള്‍ച്ചയും സാമ്പത്തിക തകര്‍ച്ചയും അങ്ങനെ പലതും വരുമെന്നും ഇതിനിടെ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലേറുമെന്നും അഭിപ്രായപ്പെട്ടു. കേള്‍കേണ്ട താമസം ട്രോളന്മാര്‍ കോണ്‍ഗ്രസിന്‍റെ ബറ്റണ്‍ തിരുവഞ്ചൂരിന് കൈമാറി. കാണാം ചില സര്‍വേ ട്രോളുകള്‍