കൊവിഡ്19; ഒറ്റദിവസം ലോകത്ത് 1.83 ലക്ഷം പേര്‍ക്ക് രോഗബാധ
First Published | Jun 22, 2020, 1:37 PM ISTകൊവിഡ്19 എന്ന വൈറസ് ലോകത്തെ മുള്‍മുനയില്‍ നിര്‍ത്താന്‍ തുടങ്ങിയിട്ട് എട്ട് മാസം. പ്രതിരോധത്തില്‍ പരാജയപ്പെട്ട രാജ്യങ്ങളിലെ ഭരണാധികാരികള്‍ സ്വന്തം ജനതയോട് കൊവിഡിനൊപ്പം ജീവിക്കാന്‍ ആവശ്യപ്പെട്ട് ലോക്ഡൗണുകളില്‍ ഇളവുകള്‍ നല്‍കിത്തുടങ്ങി. മറ്റ് രാജ്യങ്ങള്‍ ലോക്ഡൗണിന് ഇളവുകള്‍ നല്‍കുമ്പോഴും ഇന്നും വൈറസിനെതിരെ പോരാട്ടം തുടരുന്നു. ഇതിനിടെ ലോകത്തെ ഞെട്ടിച്ച് കൊവിഡ് വൈറസ് ബാധിതര്‍ ഒറ്റ ദിവസം തന്നെ ഒരുന്നര ലക്ഷത്തിന് മുകളിലെത്തി. ഏറ്റവും കൂടുതല്‍ രോഗികള്‍ ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദിവസമായിരുന്നു ഇന്നലെ. 1.83 ലക്ഷം പേര്‍ക്കാണ് കൊവിഡ്19 ഇന്നലെ മാത്രം ലോകത്ത് സ്ഥിരീകരിച്ചത്. അമേരിക്കയും (23,56,715), ബ്രസീലും (10,86,990), റഷ്യയും (5,84,680) കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് ഇന്ത്യയിലാണ് (4,26,910). എന്നാല്‍ മരണനിരക്കില്‍ ഇന്ത്യ പതിമൂന്നാം സ്ഥാനത്താണ്.