ഈ നിലവറയിലിരുന്നാല്‍ അണുവായുധത്തെ പേടിക്കേണ്ട!
First Published | Jun 13, 2019, 2:49 PM ISTശീതയുദ്ധ കാലത്ത് സോവിയറ്റ് യൂനിയന്റെ മുന്നിലുണ്ടായിരുന്ന ഏറ്റവും വലിയ ഭീഷണി അണ്വായുധ ആക്രമണ സാദ്ധ്യത ആയിരുന്നു. അമേരിക്ക അണുവായുധ ആക്രമണം നടത്തിയാല്‍ എന്ത് ചെയ്യുമെന്ന ആലോചനയില്‍നിന്നാണ് ആണവായുധ ഭീഷണിയെ ചെറുക്കുന്ന ഭൂഗര്‍ഭ രഹസ്യ നിലവറ എന്ന ആശയം ഉരുത്തിരിഞ്ഞത്. സോവിയറ്റ് ഭരണാധികാരി ആയിരുന്ന സ്റ്റാലിന്റെ മുന്‍കൈയില്‍ ബങ്കര്‍ 42 എന്നറിയപ്പെടുന്ന ഈ അണ്വായുധ പ്രതിരോധ ഭൂഗര്‍ഭ കേന്ദ്രം വൈകാതെ നിര്‍മിതമായി. ഭരണസിരാകേന്ദ്രമായ ക്രെംലിന് അടുത്താണ് എന്നതിന് പുറമെ ധാരാളം കെട്ടിടങ്ങളുളള സ്ഥലമാണെന്ന പ്രത്യേകത കൂടി കണക്കിലെടുത്താണ് ടാകന്‍സ്‌കയ കുന്നിന്‍ പ്രദേശം ഇതിന്റെ നിര്‍മ്മാണത്തിനായി തെരഞ്ഞെടുത്തത്.
മൊത്തം നാല് അറകളായി 75,000 ച.അടി വിസ്തീര്‍ണമാണ് ഈ ഭൂഗര്‍ഭ കേന്ദ്രത്തിനുളളത്. മുവായിരം പേര്‍ക്ക് പുറത്തു നിന്നുളള സഹായമില്ലാതെ 90 ദിവസം ജീവിക്കാന്‍ കഴിയുന്ന വിധമാണ് ഭക്ഷണവും മരുന്നുമെല്ലാം ശേഖരിച്ചുവെച്ചിരുന്നത്. അതീവരഹസ്യമായി സൂക്ഷിക്കപ്പെട്ടിരുന്ന ഈ ഭൂഗര്‍ഭ നിലവറ ഇന്നൊരു ടൂറിസ്റ്റ് കേന്ദ്രമാണ്. എന്നാല്‍, പലര്‍ക്കും ഇതറിയുകയേയില്ല. എന്നാലും ചുരുക്കം സഞ്ചാരികള്‍ ഇവിടെ എത്തുന്നുണ്ട്. ഈ രഹസ്യ കേന്ദ്രത്തില്‍ സഞ്ചാരിയായി എത്തിയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ കെ. ടി നൗഷാദ് കണ്ട കാഴ്ചകള്‍ നമുക്ക് കാണാം.