ലോക്ഡൗൺ കാലം; കേരളത്തിന്‍റെ ഉപഭോഗത്തില്‍ വന്‍ ഇടിവെന്ന് പഠനം

First Published | May 20, 2020, 1:31 PM IST


തിരുവനന്തപുരം: കൊറോണാ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 24 ന് ലോക്ഡൗണിലേക്ക് നീങ്ങിയ ഇന്ത്യയില്‍ ഇന്നും നിയന്ത്രിതമായ രീതിയില്‍ ലോക്ഡൗണ്‍ തുടരുകയാണ്. ഇതിനിടെ ലോക്ഡൗണ്‍ കാലത്ത് കേരളത്തിലെ മത്സ്യ, മാംസ ലഭ്യതയിലും ഉപഭോഗത്തിലും കാര്യമായ കുറവുണ്ടായതായി പഠന റിപ്പോര്‍ട്ട്. ഇക്കാലത്തെ ജനങ്ങളുടെ ഉപഭോഗരീതിയിലുണ്ടായ മാറ്റങ്ങളെ കുറിച്ച് സെന്‍റര്‍ ഫോർ സോഷ്യോ-എക്കണോമിക്ക് ആന്‍റ് എൻവയൺമെന്‍റൽ സ്റ്റഡീസ് (CSES)നടത്തിയ ഓണ്‍ലൈന്‍ പഠന റിപ്പോർട്ടിലാണ് കേരളത്തിലെ ജനങ്ങളുടെ ജീവിതരീതിയില്‍ ഉണ്ടായ മാറ്റങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത്. സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും റിപ്പോര്‍ട്ടില്‍ പ്രത്യേക പരാമര്‍ശമുണ്ട്.   


കോവിഡിനെത്തുടർന്നുണ്ടായ ലോക്ഡൗൺ നമ്മുടെ ഉപഭോഗരീതികളെയും കാര്യമായി ബാധിച്ചു. കേരളത്തിലെ പൊതു വിതരണ സംവിധാനത്തോട് മുൻ‌ഗണനാ വ്യത്യാസമില്ലാതെ എല്ലാത്തട്ടിലുള്ളവരും ആഭിമുഖ്യം കാണിച്ചുവെന്നതും, നിത്യോപയോഗ സാധനങ്ങൾക്കായി ജനങ്ങൾ പ്രാദേശികമായ പലചരക്ക് കടകളെ കൂടുതലായി ആശ്രയിക്കാൻ തുടങ്ങിയെന്നതും ഈ കാലയളവിലുണ്ടായ ശ്രദ്ധേയമായ മാറ്റങ്ങളാണ്. സർക്കാർ നിർദ്ദേശിച്ച സുരക്ഷാ ക്രമീകരണങ്ങൾ ഏറെക്കുറെ ജനങ്ങൾ കൈക്കൊള്ളുന്നുണ്ടെങ്കിലും, വ്യാപാര കേന്ദ്രങ്ങളിൽ ഈ സുരക്ഷാ നിർദ്ദേശങ്ങൾ വേണ്ട രീതിയിൽ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണെന്നും പഠനം പറയുന്നു. 


മഹാമാരിയെ തരണം ചെയ്യുന്നതിനുതകും വിധം നമ്മുടെ ആരോഗ്യ സംവിധാനത്തെ ചിട്ടപ്പെടുത്തുന്നതിന്‍റെ ഭാഗമായിചിലർക്കെങ്കിലും മറ്റസുഖങ്ങൾക്കായുള്ള ചികിത്സ ലഭ്യമാകുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നുവെന്നതും പ്രത്യേക ശ്രദ്ധപതിയേണ്ട വിഷയമാണ്. പ്രാഥമിക മേഖലയുൾപ്പെടെ സാമ്പത്തിക പ്രവർത്തനത്തിലാകെയുണ്ടാകുന്ന ഇടിവും, അതിന്‍റെ ഭാഗമായുണ്ടാകുന്ന തൊഴിൽ നഷ്ടവും, വരുമാനത്തിൽ ഉണ്ടായേക്കാവുന്ന കുറവും കണക്കിലെടുക്കുമ്പോൾ ഭാവിയിലെ ഉപഭോഗത്തിലും ഈ കോവിഡ് കാലത്തിന്‍റെ സ്വാധീനം ഉണ്ടാകാനിടയുണ്ടെന്നും പഠനം പറയുന്നു. പ്രത്യേകിച്ചും പഠനത്തിൽ സൂചിപ്പിക്കപ്പെട്ടത് പോലെ ചെലവ് ചുരുക്കുന്നതിന്‍റെ ഭാഗമായി ജനങ്ങൾ തങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നത് വിപണിയെയും സമ്പദ് വ്യവസ്ഥയെയും കൂടുതൽ ആഴത്തിലുള്ള മാന്ദ്യാവസ്ഥയിലേക്ക് തള്ളിവിടാനിടയുണ്ടെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു. സെന്‍റര്‍ ഫോർ സോഷ്യോ-എക്കണോമിക്ക് ആന്‍റ് എൻവയൺമെന്‍റൽ സ്റ്റഡീസിലെ ബിബിൻ തമ്പി, സുരഭി അരുൺകുമാർ എന്നിവരാണ് പഠനം നടത്തിയത്. 
 

പൊതുവിതരണ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തണംഇതിൽ തന്നെ മുൻ‌ഗണനാ (മഞ്ഞ, പിങ്ക് കാർഡുകൾ) വിഭാഗത്തിൽപ്പെട്ടവരിൽ 98 ശതമാനം കുടുംബങ്ങളും, സംസ്ഥാന സബ്സിഡി വിഭാഗത്തിൽപ്പെടുന്ന കുടുംബങ്ങളിൽ (നീല കാർഡ്) 91 ശതമാനവും, മുൻ‌ഗണനേതര (വെള്ള കാർഡ്) വിഭാഗത്തിലുൾപ്പെടുന്ന 85 ശതമാനം കുടുംബങ്ങളും ഈ സമയത്ത് റേഷൻ വാങ്ങിയിട്ടുണ്ട്. മുൻഗണനേതര വിഭാഗത്തിൽപ്പെടുന്ന കുടുംബങ്ങളിൽ 21 ശതമാനം ആദ്യമായോ വളരെക്കാലത്തിന് ശേഷമോ ആണ് റേഷൻ വാങ്ങുന്നതെന്നതും ശ്രദ്ധേയമാണ്. കേരളത്തിൽ എല്ലാ സാമ്പത്തിക വിഭാഗങ്ങളിൽപെട്ടവരും പൊതുവിതരണ സമ്പ്രദായത്തെ ഈ കാലയളവിൽ കൂടുതലായി ആശ്രയിച്ചുവെന്നതാണ് ഇത് വ്യക്തമാക്കുന്നത്. ഈ ലോക്ക്ഡൗൺ കാലത്ത് സാർവത്രിക പൊതുവിതരണസമ്പ്രദായം ഏറ്റവുമാദ്യം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. റേഷൻകടകൾ വഴിയുള്ള സൌജന്യ കിറ്റ് വിതരണവും നിലവിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാവിഭാഗങ്ങൾക്കും സർക്കാരിന്‍റെ ഈ ഇടപെടൽ ആശ്വാസകരമായി എന്നുതന്നെയാണ് പഠനഫലം തെളിയിക്കുന്നത്. കോവിഡാനന്തര കേരളത്തിൽ പൊതുവിതരണ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. മുൻഗണനേതര ഭാഗത്തിൽപ്പെടുന്നവരും പൊതുവിതരണ സമ്പ്രദായത്തെ കൂടുതലായി ആശ്രയിക്കുന്നിടത്തോളംസംസ്ഥാന സർക്കാരിന്‍റെ മുകളിലുള്ള സമ്മദ്ദം വർധിപ്പിക്കാനിടയുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിന് കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന പൊതുവിതരണ സമ്പ്രദായത്തിനായുള്ള വിഹിതം വർദ്ധിപ്പിക്കേണ്ടതിലെക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
undefined
പൊതുവിതരണ സംവിധാനത്തിന് കൂടുതൽ സ്വീകാര്യത ലഭിച്ചുകേരളത്തിലെ ഭൂരിഭാഗം ജനങ്ങളും ഈ ലോക്ക്ഡൌൺ സമയത്ത് പൊതുവിതരണ സംവിധാനത്തെ ആശ്രയിച്ചതായി സർവെ വ്യക്തമാക്കുന്നു. റേഷൻ കാർഡുള്ള കുടുംബങ്ങളിൽ 92 ശതമാനം ഈ ലോക്ക്ഡൌൺ സമയത്ത് റേഷൻ വാങ്ങിയതായി സർവ്വെ ഫലം വ്യക്തമാക്കുന്നു. റേഷൻ കാർഡുള്ളവരിൽ 16 ശതമാനം ആദ്യമായിട്ടോ അല്ലെങ്കിൽ വളരെക്കാലത്തിന് ശേഷമോ റേഷൻ വാങ്ങിച്ചവരാണ്. നാലാം ഭരണ പരിഷ്കാര കമ്മീഷൻ അടുത്ത് പ്രസിദ്ധീകരിച്ച ജനകേന്ദ്രീകൃത സേവനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിൽ റേഷൻ കടകളുടെ സേവനങ്ങളിലും, വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണമേന്മയിലും കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങൾക്ക് പുറമേ മറ്റ് അവശ്യ ഭക്ഷ്യവസ്തുക്കളും റേഷൻകടകൾ വഴിവിതരണം ചെയ്യണമെന്നുള്ള കമ്മീഷന്‍റെ ശുപാർശയും ഈ സാഹചര്യത്തിൽ പ്രാധാന്യമർഹിക്കുന്നതാണ്.
undefined

Latest Videos


പ്രാദേശിക പലചരക്ക് കടകളെ ആശ്രയിക്കുന്നത് വർദ്ധിച്ചുലോക്ക്ഡൗൺ കാലത്ത് മലയാളികൾ നിത്യോപയോഗ സാധനങ്ങൾക്കായി പലചരക്ക് കടകളെ ആശ്രയിക്കുന്നത് കൂടുകയും, സൂപ്പർ മാർക്കറ്റുകളെ ആശ്രയിക്കുന്നത് കുറയുകയും ചെയ്തതായി സർവെ ഫലം വെളിപ്പെടുത്തുന്നു. ലോക്ക്ഡൗണിന് മുമ്പ് വീട്ടിലേക്ക് ആവശ്യമുള്ള പലചരക്ക് സാധനങ്ങൾ വാങ്ങിക്കുന്നതിനായി 38 ശതമാനം ആളുകൾ സൂപ്പർ മാർക്കറ്റുകളെയോ മാളുകളെയോ ആശ്രയിച്ചിരുന്നത് ലോക്ക്ഡൌൺ സമയത്ത് 20 ശതമാനം ആയി കുറഞ്ഞു. അതേസമയം പലചരക്കുകടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവരുടെ എണ്ണത്തിൽ 15 ശതമാനം വർധനവ് ഉണ്ടാവുകയും ചെയ്തു. പുറത്ത് പോകുന്നതിൽ കർശനമായനിയന്ത്രണങ്ങൾ ഉണ്ടായിരുന്ന ഈ കാലത്തും അവശ്യവസ്തുക്കൾക്കായി ഓൺലൈൻഹോംഡെലിവറി സംവിധാനത്തെ ആശ്രയിക്കുന്നത് 5 ശതമാനം മാത്രമാണെന്നതും ശ്രദ്ധേയമാണ്. മുൻഗണനേതര വിഭാഗത്തിൽപ്പെട്ടവരിൽ 43 ശതമാനം ലോക്ക്ഡൌണിന് മുമ്പ് സൂപ്പർ മാർക്കറ്റുകളിൽ നിന്നോ മാളിൽ നിന്നോ ആണ് നിത്യോപയോഗ സാധനങ്ങൾ വാങ്ങിയിരുന്നതെങ്കിൽ ലോക്ക്ഡൌൺ സമയത്ത് ഇത് 24 ശതമാനമായി കുറഞ്ഞു. ലോക്ക്ഡൌൺ സമയത്ത് പുറത്തേക്ക് പോകുന്നതിനുള്ള ബുദ്ധിമുട്ടും, മറ്റുള്ളവരുമായുള്ള സമ്പർക്കം കുറയ്ക്കുന്നതിനായെടുത്ത മുൻ‌കരുതലുമാണ് വീടിനടുത്തുള്ള പലചരക്ക് കടകളെ കൂടുതലായി ആശ്രയിക്കുന്നതിന് കാരണമായതെന്ന് സർവ്വെയിൽ പ്രതികരിച്ചതിൽ ഭൂരിഭാഗവും വെളിപ്പെടുത്തുന്നു.
undefined
അവശ്യവസ്തുക്കളുടെ ലഭ്യതലോക്ക്ഡൌൺ കാലത്ത് മത്സ്യം, മാംസം, ബേക്കറി ഉല്പന്നങ്ങൾ എന്നിവയുടെ ലഭ്യതയില്‍ കാര്യമായ കുറവ് വന്നുവെന്ന് പഠനം വെളിപ്പെടുത്തുന്നു. സർവ്വെയിൽ പങ്കെടുത്തതിൽ 82 ശതമാനം ആളുകൾ മത്സ്യത്തിന്‍റെയും, 45 ശതമാനം ആളുകൾ മാംസത്തിന്‍റെയും ലഭ്യതയിൽ കുറവ് വന്നു എന്നഭിപ്രായപ്പെട്ടവരാണ്. 51 ശതമാനം പേർ ബേക്കറി സാധനങ്ങളുടെ ലഭ്യതയിൽ കുറവുണ്ടായി എന്ന് പറഞ്ഞു. മത്സ്യബന്ധനവും വിപണനവും അവശ്യ സർവ്വീസിന് കീഴിൽ കൊണ്ടുവന്നെങ്കിലും, വലിയ വള്ളങ്ങൾക്കും യന്ത്രവൽകൃത ബോട്ടുകൾക്കൂം ഏർപ്പെടുത്തിയ നിയന്ത്രണവും, മത്സ്യ ലേലത്തിന്‍റെ അപര്യാപ്തതയും, ഗതാഗത നിയന്ത്രണങ്ങളും മത്സ്യോല്പാദനത്തേയും തലച്ചുമടുൾപ്പെടെയുള്ള ചെറുകിട വിതരണത്തേയും സാരമായി ബാധിച്ചു. ആയതിനാൽ തന്നെ മത്സ്യ ലഭ്യത കൂടുതലും തീരദേശ മേഖലയിലോ, അതിനടുത്ത പ്രദേശങ്ങളിലോ മാത്രമായി ഒതുങ്ങിയതും മത്സ്യത്തിന്റെ ഉപയോഗത്തിൽ കുറവ്വന്നതിന്റെ കാരണങ്ങളാകാം. ഇവയുടെ ഒക്കെ ഉപഭോഗത്തിലും കുറവ് വന്നതായി പഠനം കാണിക്കുന്നു. അതേ സമയം വളരെ കുറച്ച് പേർ മാത്രമാണ് പ്രധാന ഭക്ഷ്യ വസ്തുക്കളായ അരി, ഗോതമ്പ്, മറ്റ് പലചരക്ക് സാധനങ്ങൾ, പാൽ, എന്നിവയുടെ ഉപഭോഗത്തിലും, ലഭ്യതയിലും കുറവ് വന്നു എന്ന് അഭിപ്രായപ്പെട്ടത്. ലോക്ക്ഡൌൺ സമയത്ത് കൂടുതൽ ആവശ്യമെന്ന് തോന്നിയതും, എന്നാൽ ദൌർലഭ്യമനുഭവപ്പെട്ടതുമായ സാധനങ്ങളും, സേവനങ്ങളും ഏതൊക്കെയായിരുന്നു എന്ന ചോദ്യത്തിന്, കൂടുതൽ പേരും ഹോസ്പിറ്റൽ, ഇലക്ട്രിക്കൽ, ഹോം അപ്ലയൻസ്, മൊബൈൽ സർവീസ് എന്നിസേവനങ്ങളുടെ അപര്യാപ്തതയാണ് റിപ്പോർട്ട് ചെയ്തത്.
undefined
ഇങ്ങനെ പോയാൽ എന്ത് ചെയ്യും?ലോക്ക്ഡൌൺ സമയത്ത് താഴെത്തട്ടിലുള്ളവരിൽ ഭൂരിഭാഗത്തിന്‍റെയും വരുമാനം കുറഞ്ഞതായി സർവെ ഫലം ചൂണ്ടിക്കാണിക്കുന്നു. ആകെ പ്രതികരിച്ചവരിൽ 61 ശതമാനം ഈ ലോക്ക്ഡൌൺ സമയത്ത് തങ്ങളുടെ വരുമാനം കുറഞ്ഞു എന്നഭിപ്രായപ്പെട്ടു. മുൻ‌ഗണനാ വിഭാഗക്കാരിൽ 97 ശതമാനം പേരും ഈ ലോക്ക്ഡൌൺ സമയത്ത് വരുമാനം കുറഞ്ഞുവെന്ന് റിപ്പോർട്ട് ചെയ്തപ്പോൾ മുൻ‌ഗണനേതര വിഭാഗക്കാരിൽ പകുതിയോളം പേരാണ് തങ്ങളുടെ വരുമാനം കുറഞ്ഞുവെന്ന് പറഞ്ഞത്. ഇത് ലോക്ക്ഡൌൺ സാമ്പത്തികമായി കൂടുതൽ ബാധിച്ചത് പാവപ്പെട്ടവരെയാണ് എന്ന് സൂചിപ്പിക്കുന്നു. സർക്കാർ പാക്കേജുകളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളുടെ സാമ്പത്തിക പുനരുജ്ജീവനത്തിന് ഊന്നൽ ഉണ്ടാകേണ്ടതിന്‍റെ പ്രാധാന്യം ഇത് ചൂണ്ടിക്കാണിക്കുന്നു.
undefined
ദൈനംദിന ചെലവുകളില്‍ കുറവ് വേണോ ?ലോക്ക്ഡൌൺ തുടരുന്ന സാഹചര്യത്തിൽ ദൈനംദിന ചിലവുകൾ ചുരുക്കേണ്ടി വരുമോ എന്ന ചോദ്യത്തിന് സർവെയിലൂടെ പ്രതികരിച്ചവരിൽ 92 ശതമാനവും ചെലവ് ചുരുക്കേണ്ടിവരുമെന്ന് അഭിപ്രായപ്പെട്ടു. അഭിപ്രായമില്ലെന്ന് ഒരു ശതമാനവും ചെലവ് ചുരുക്കലിന്‍റെ അവശ്യമില്ലെന്ന് 7 ശതമാനവും അഭിപ്രായപ്പെട്ടു. എന്നാല‍ 22 ശതമാനം പേര്‍ ഭാവിയിലും ചെലവ് ചുരുക്കേണ്ടിവന്നേക്കും എന്ന അഭിപ്രായക്കാരാണ്.
undefined
സുരക്ഷിത ഷോപ്പിംഗ്: ഉപഭോക്താക്കളിലും, വ്യാപാരികളിലുംമലയാളിയുടെ വ്യക്തിശുചിത്വം പണ്ടേ പേരുകേട്ടതാണ്. പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കാനും, കൈകൾ അണുവിമുക്തമാക്കാനും മലയാളിക്ക് മടിയില്ലാതായി. കോവിഡ് –19 നെ ചെറുക്കുന്നതിനുള്ള സുരക്ഷാ നിർദ്ദേശങ്ങൾ; പ്രധാനമായും വ്യക്തി ശുചിത്വം, ശാരീരിക അകലം, പുറത്ത് പോകുന്നതിലേർപ്പെടുത്തിയ വിലക്കുകൾ എന്നിവ ഉപഭോക്താവും, വ്യാപാരികളും എത്രമാത്രം പാലിച്ചുവെന്നുതും സർവ്വെയിലൂടെ പരിശോധിച്ചിരുന്നു. സർവേയിൽ പങ്കെടുത്ത 12 ശതമാനം പേർ, തങ്കളുടെ കുടുംബങ്ങളിൽ നിന്ന് 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ ഈ ലോക്ക്ഡൗൺ കാലയളവിൽ സാധനങ്ങൾ വാങ്ങുവാൻ സ്ഥിരമായി പുറത്ത് പോകേണ്ടി വന്നതായി റിപ്പോർട്ട് ചെയ്തു. പ്രായമായവർ ലോക്ക്ഡൌൺ സമയത്ത് വീട്ടിൽ തന്നെ തുടരുന്നതിനുള്ള ശക്തമായ നടപടികൾ സംസ്ഥാന സർക്കാർ എടുത്തപ്പോഴും ഈ വിഭാഗം പുറത്ത് പോകാൻ നിർബന്ധിതമായ സാഹചര്യം പ്രത്യേകം ശ്രദ്ധ പതിയേണ്ട വിഷയമാണ്. പ്രായമായവരിലെ കോവിഡ് മരണ നിരക്ക് ഉയർന്ന തോതിലാണെന്ന് ശാസ്ത്രീയ പഠനങ്ങൾ നിരന്തരം വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ കാര്യം അധികാരപ്പെട്ടവർ കൂടുതൽ ശ്രദ്ധക്കേണ്ടതുണ്ടെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. സർവേയിൽ പങ്കെടുത്ത 87 ശതമാനം കുടുംബങ്ങളിലും സാധനങ്ങൾ വാങ്ങാനായി പുറത്തു പോകുന്നവർ മാസ്ക് അല്ലെങ്കിൽ ടവ്വൽ ഉപയോഗിച്ച് മുഖം മറയ്ക്കാറുണ്ടെന്നും70 ശതമാനം പേർ സാനിറ്റൈസറോ, സോപ്പോ ഉപയോഗിച്ച് കൈ വൃത്തിയാക്കാറുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
undefined
വ്യാപാര സ്ഥാനപത്തിലെ മുന്‍കരുതല്‍വ്യക്തികൾ കൈക്കൊണ്ട സുരക്ഷാ മാനദണ്ഡങ്ങൾക്കൊപ്പം ഒരു ഉപഭോക്താവിനെ സംബന്ധിച്ച് പ്രാധാന്യമർഹിക്കുന്ന കാര്യമാണ് വ്യാപാര സ്ഥാപനങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങൾ. കടകളിൽ സ്വീകരിക്കേണ്ട വ്യക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ സംസ്ഥാന സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. പലകടകളിലും സർക്കാർ നിർദേശിച്ച പ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലയെന്നാണ് സർവേഫലം വ്യക്തമാക്കുന്നത്. സർവേയിൽ പങ്കെടുത്തവരുടെ അഭിപ്രായ പ്രകാരം പല കടകളിലും ജീവനക്കാർ മാസ്ക്ക് ധരിക്കാതിരുന്നതായും, ഉപഭോക്താക്കളും ജീവനക്കാരും തമ്മിൽ ഒരു മീറ്റർ ശാരീരിക അകലം സൂക്ഷിക്കാതിരുന്നതായും കാണുന്നു.
undefined
click me!