കൊവിഡ്19 ; കേരളത്തില്‍ മരണസംഖ്യ കൂടുന്നു, പരിശോധ വര്‍ദ്ധിപ്പിക്കണമെന്ന് ആരോഗ്യവിദഗ്ദര്‍
First Published | Jul 26, 2020, 12:25 PM ISTകൊവിഡ്19 വൈറസിന്‍റെ രോഗവ്യാപനം തടയാനായി 2020 മാര്‍ച്ച് 24 നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യ വ്യാപകമായി ആദ്യ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ജൂണ്‍ ആദ്യവാരം തന്നെ ലോക്ഡൗണില്‍ ഇളവുകളും പ്രഖ്യാപിച്ചിരുന്നു. ഇതിനകം ഗുജറാത്ത്, ദില്ലി, മഹാരാഷ്ട്രാ സംസ്ഥാനങ്ങളില്‍ രോഗികള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ജൂണിലെ ഇളവുകള്‍ പല സംസ്ഥാനങ്ങളും തുടരുന്നതിനിടെ രാജ്യത്തെ വടക്ക് കിടക്കന്‍ സംസ്ഥാനങ്ങളിലൊഴികെ രോഗം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ജൂലൈ അവസാനമാകുമ്പോഴേക്ക് കേരളവും തെലുങ്കാനയും സമൂഹവ്യാപനം നടന്നതായി സമ്മതിച്ചു. ഇന്നലത്തെ വിവരങ്ങള്‍ കൂടി കിട്ടുമ്പോള്‍ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 14 ലക്ഷത്തിലേക്ക് കടക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 48,661 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായി മൂന്നാം ദിവസവും പുതിയ രോഗികളുടെ എണ്ണം അമ്പതിനായിരത്തിനടുത്തെത്തിയത് ആശങ്കയുണ്ടാക്കുന്നു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 13,85,522 ആയി. ഇതുവരെ 32,063 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം മരിച്ചത് 705 പേരാണ്. ഇതുവരെ 8,85,576 പേർക്ക് രോഗം മാറി. നിലവിൽ 4,67,882 പേരാണ് ചികിത്സയിലുള്ളതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. രാജ്യത്തെ രോഗമുക്തി നിരക്ക് നിലവിൽ 63.91 ശതമാനമാണ്.