രോഗതീവ്രത സ്ഥിരീകരിച്ച മേഖലകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി മറ്റ് സ്ഥലങ്ങളില്‍ നിയന്ത്രിതമായ രീതിയില്‍ തുറന്ന് കൊടുക്കാമെന്നാണ് തീരുമാനം.
undefined
ഇന്നലെ പതിനൊന്ന് പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്ത കേരളത്തില്‍ ഇന്ന് രാവിലെ വീണ്ടും ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ അഞ്ച് പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ കേരളത്തിലെ മൊത്തം മരണം 64 ആയിരുന്നു.
undefined
അതിന് ശേഷം ഇന്ന് രാവിലെ വരെ മരിച്ച ഏഴ് പേരുടെ മരണം കൂടി ചേര്‍ക്കുമ്പോള്‍ കേരളത്തില്‍ കൊവിഡ് 19 വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 71 ആയി. എന്നാല്‍ സര്‍ക്കാറിന്‍റെ കൊവിഡ് ഡാറ്റാ സൈറ്റുകളില്‍ മരണം 61 ആണ്.
undefined
കേരളത്തില്‍ ഇതുവരെയുള്ള മൊത്തം രോഗികളുടെ എണ്ണം 19,025 ആണ്. സജീവമായ 9,655 പേരാണുള്ളത്. 9300 പേര്‍ രോഗമുക്തി നേടി.
undefined
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് തിരുവനന്തപുരത്താണ്. 2,754 ആണ് തലസ്ഥാന ജില്ലയിലെ രോഗികളുടെ എണ്ണം.
undefined
പൂന്തുറയില്‍ സമൂഹവ്യാപനമുണ്ടായെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ചിരിക്കുന്നു. തിരുവനന്തപുരത്ത് മാത്രം 15,169 പേര്‍ ക്വാറന്‍റീനിലാണ്. 11 പേരാണ് തിരുവനന്തപുരത്ത് മാത്രം ഇതുവരെയായി മരിച്ചത്.
undefined
കൊല്ലത്ത് 879 രോഗികളാണ് ഉള്ളത്. 4 മരണവും രേഖപ്പെടുത്തി. 8991 പേര്‍ ജില്ലയില്‍ ക്വാറന്‍റീനിലുണ്ട്. ഏറ്റവും കൂടുതല്‍ രോഗികളുള്ള മൂന്നാമത്തെ ജില്ല ഏറണാകുളമാണ്.
undefined
819 സജീവ രോഗികളുള്ള എറണാകുളത്ത് ഇതുവരെയായി 7 പേര്‍ മരിച്ചു. 13,795 പേര്‍ എറണാകുളത്ത് ക്വാറന്‍റീനിലാണ്.
undefined
805 സജീവ രോഗികളുള്ള ആലപ്പുഴയില്‍ 6406 പേര്‍ ക്വാറന്‍റീനിലാണ്. നാല് പേര്‍ ആലപ്പുഴയില്‍ മരിച്ചു. 702 സജീവ രോഗികളുള്ള കാസര്‍കോട് ചികിത്സയിലുള്ളത് 4,386 പേരാണ്. കാസര്‍കോട് ജില്ലയില്‍ നാല് പേര്‍ മരിച്ചു.
undefined
കോഴിക്കോട് 5 മരണമാണ് ഇതുവരെ രേഖപ്പെടുത്തിയത്. 598 സജീവരോഗികളുള്ള കോഴിക്കോട് 11,787 പേര്‍ ക്വാറന്‍റീനിലാണ്.
undefined
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സജീവ രോഗികളുള്ളത് തിരുവനന്തപുരത്താണെങ്കില്‍ ഏറ്റവും കൂടുതല്‍ പേര്‍ ക്വാറന്‍റീനിലുള്ളത് മലപ്പുറം ജില്ലയിലാണ്.
undefined
36,199 പേരാണ് മലപ്പുറത്ത് ക്വാറന്‍റീനിലുള്ളത്.522 സജീവ രോഗികളും. മലപ്പുറത്ത് ആറ് പേര്‍ക്ക് ഇതുവരെയായി ജീവന്‍ നഷ്ടമായി.
undefined
13,934 പേര്‍ ക്വാറന്‍റീനിനുള്ള തൃശ്ശൂരില്‍ 422 സജീവ രോഗികളാണ് ഉള്ളത്. 7 പേര്‍ക്ക് മരണം സംഭവിച്ചു. കണ്ണൂരില്‍ 420 രോഗികളുള്ളപ്പോള്‍ 7 മരണം രേഖപ്പെടുത്തി. 12,517 പേരാണ് കണ്ണൂരില്‍ ക്വാറന്‍റീനിലുള്ളത്.
undefined
പത്തനംതിട്ട 419 രോഗികളാണ് ഉള്ളത്. ഒരാള്‍ക്ക് മാത്രമാണ് പത്തനംതിട്ടയില്‍ ഇതുവരെ ജീവന്‍ നഷ്ടമായത്. 5111 പേരാണ് പത്തനംതിട്ടയില്‍ ക്വാറന്‍റീനിലുള്ളത്.
undefined
403 രോഗികളുള്ള കോട്ടയത്ത് ആരും മരിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ സൈറ്റുകളില്‍ നല്‍കിയിരിക്കുന്ന വിവരം. 9,598 പേരാണ് കോട്ടയത്ത് ക്വാറന്‍റീനിലുള്ളത്.
undefined
385 രോഗികളുള്ള പാലക്കാട് 2 മരണം രേഖപ്പെടുത്തി. എന്നാല്‍ 10,732 പേര്‍ പാലക്കാട് ക്വാറന്‍റീനിലാണ്. ഇടുക്കിയില്‍ 340 രോഗികളുള്ളപ്പോള്‍ 2 പേര്‍ മരിച്ചു. 187 രോഗികളുള്ള വയനാട്ടില്‍ ഇതുവരെയായി ഒരാള്‍ മരിച്ചു. 2827 പേര്‍ ക്വാറന്‍റീനിലാണ്.
undefined
ഇതാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ പുറത്ത് വിട്ട രോഗികളുടെ ഇതുവരെയുള്ള കണക്ക്. അതോടൊപ്പം പൂന്തുറ പോലെ സമൂഹവ്യാപനമുണ്ടായ ഇടങ്ങളില്‍ പരിശോധനകളുടെ എണ്ണം കുറച്ചെന്ന വ്യാപകമായ പരാതിയും ഉയരുന്നു.
undefined
സര്‍ക്കാര്‍ കണക്കുകളില്‍ ഇതുവരെയായി 6,72,748 സ്രവസാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഇതില്‍ 19,025 പേര്‍ക്ക് പോസറ്റീവായി. രോഗികളുമായി സമ്പര്‍ക്കത്തിലായ 3,51,111 പേരെ ക്വാറന്‍റീനിലാക്കി. 6,015 പേരുടെ ടെസ്റ്റ് റിസല്‍ട്ട് പുറത്ത് വരാനുണ്ട്.
undefined
1,56,162 പേരെ ഇതുവരെയായി ഒബ്‍സര്‍വേഷനില്‍ അയച്ചു. 8,980 പേരെ ആശുപത്രികളിലും. 1,47,182 വീടുകളെ ഹോം ഐസോലേഷനാക്കി. ഇന്നലെ മാത്രം 1,277 പേരെ ആശുപത്രികളിലേക്ക് മാറ്റി.
undefined
സംസ്ഥാനത്തെ രോഗവ്യാപനത്തെ കുറിച്ച് സര്‍ക്കാര്‍ തന്നെ പുറത്ത് വിടുന്ന കണക്കുകളാണ് ഇത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനസാന്ദ്രതയേറിയ സംസ്ഥാനമാണ് കേരളം.
undefined
അതുകൊണ്ട് തന്നെ ഈ കണക്കുകള്‍ ഏറെ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതോടൊപ്പം ദിനംപ്രതി രോഗികളുടെ എണ്ണവും കൂടുന്നു.
undefined
രോഗികളുടെ എണ്ണത്തിലെ ക്രമാനുഗതമായ വര്‍ദ്ധനവും മരണനിരക്ക് ഏറുന്നതുമാണ് കേരളത്തില്‍ വീണ്ടും ലോക്ഡൗണ്‍ വേണമോ എന്ന ചര്‍ച്ചയിലേക്ക് കാര്യങ്ങളെത്തിച്ചത്.
undefined
എന്നാല്‍, മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പല വകുപ്പുകളും സംസ്ഥാനം മൊത്തമായി ലോക്ഡൗണിലേക്ക് പോകേണ്ടതില്ല എന്നാണ് അഭിപ്രായപ്പെട്ടത്. എന്നല്‍ സ്ഥിതി ആശങ്കാജനകമാണെന്ന ആരോഗ്യപ്രവര്‍ത്തകരുടെ റിപ്പോര്‍ട്ട്.
undefined