ഇനി 'ബവ് ക്യു'വിലെ വെര്‍ച്ച്വല്‍ ക്യുവില്‍; മദ്യത്തിനായുള്ള കാത്തിരിപ്പ് തീരുന്നു

First Published | May 20, 2020, 3:31 PM IST

ലോക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 24 മുതലുള്ള കാത്തിരിപ്പിന് അവസാനമാകുന്നു. ഒടുവില്‍ കുറ്റമറ്റ രീതിയില്‍ ബവ്കോ ആപ്പുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തി. ബവ് ക്യു (bev Q)എന്നാണ് ആപ്പിന് എക്സൈസ് അധികൃതര്‍ നൽകിയ പേര്. ഓൺലൈൻ മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് നിരവധി വ്യാജ ആപ്പുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് എക്സൈസ് അധികൃതര്‍ പറയുന്നത്. അതുകൊണ്ടാണ് ആപ്പിന് പുതിയ പേരിടാൻ തീരുമാനിച്ചതെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു

ഓൺലൈൻ വഴി ടോക്കണെടുത് മദ്യ വിൽപ്പന നടത്താൻ എറണാകുളം ആസ്ഥാനമായ കമ്പനിയാണ് ആപ്പ് തയ്യാറാക്കിയത്.
undefined
ഗൂഗിൾ സെക്യൂരിറ്റി ക്ലിയറൻസ് അടക്കം സാങ്കേതിക നടപടി ക്രമങ്ങൾ ഇന്ന് ഉച്ചയോടെ തന്നെ പൂര്‍ത്തിയാക്കി ആപ്പ് ട്രയൽ റണിന് സജ്ജമാകുമെന്നാണ് വിവരം.
undefined

Latest Videos


കൊച്ചി കടവന്ത്രയിലെ ഫെയർ കോഡ് ടെക്നോളജീസ് വികസിപ്പിച്ച മൊബൈൽ ആപ്പ് വഴിയാണ് മദ്യ വിതരണം ആലോചിക്കുന്നത്.
undefined
സംസ്ഥാനത്തെ 301 ബിവറേജസ് ഔട്ട് ലെറ്റുകളുടേയും 500 ലേറെ ബാറുകളുടേയും 225 ബിയർ പാർലറുകളുടെയും വിശദാംശങ്ങളാണ് ആപ്പിൽ സജ്ജമാക്കുന്നത്
undefined
മദ്യം ബുക്ക് ചെയ്യുന്ന ആൾക്ക് ഏത് സ്ഥലത്താണോ മദ്യം വാങ്ങേണ്ടത് ആ സ്ഥലത്തെ പിൻകോഡ് നൽകി കടകൾ തെരഞ്ഞെടുക്കാം
undefined
സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർ പ്ലേ സ്റ്റോർ വഴി ആപ്പ് ഡൗൺലോഡ് ചെയ്യണം. ആപ്പിലേക്ക് പ്രവേശിച്ചാൽ ആദ്യം ജില്ല തെരഞ്ഞെടുക്കണം.
undefined
നൽകുന്ന പിൻകോഡിന്‍റെ പരിധിയിൽ ഔട്ട് ലെറ്റുകൾ ഇല്ലെങ്കിൽ മറ്റൊരു പിൻകോഡ് നൽകി വീണ്ടും ബുക്ക് ചെയ്യണം.
undefined
ഇതിനിടെ ഹോട്ട്സ്പോര്‍ട്ടുകള്‍ ആകുന്നതിനനുസരിച്ച് ബവ് ക്യു വിന്‍റെ പരിധിയിലും മാറ്റമുണ്ടാകും.
undefined
നാളെയും മറ്റന്നാളുമായി ട്രയൽ റൺ പൂര്‍ത്തിയാക്കിയ ശേഷം ശനിയാഴ്ചയോടെ മദ്യവിൽപ്പന തുടങ്ങാനാകുമെന്നാണ് എക്സെസ് വകുപ്പിന്‍റെ പ്രതീക്ഷ.
undefined
ലോക്ഡൗൺ തുടങ്ങി ആദ്യ ആഴ്ചയില്‍ മദ്യം കിട്ടാതെ ആത്മഹത്യ ചെയ്തവരുടെ കണക്കുകള്‍ പത്തിന് മുകളിലേക്ക് പോയെങ്കിലും കൂടുതല്‍ സാമൂഹിക പ്രശ്നങ്ങള്‍ മദ്യനിരോധനത്തെ തുടര്‍ന്ന് ഇല്ലായിരുന്നു.
undefined
ഇതിനിടെ പോണ്ടിച്ചേരി സർക്കാർ മദ്യം വാങ്ങാൻ ആധാർ കാർഡ് നിർബന്ധമാക്കിയതോടെ മറ്റിടങ്ങളിലുള്ളവർക്ക് ഇനി മാഹിയിൽ നിന്ന് മദ്യം കിട്ടില്ല.
undefined
കൊവിഡിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണമെങ്കിലും ഇത് തുടർന്നേക്കുമെന്നാണ് സൂചന.
undefined
മാഹിയിൽ നിന്ന് മാഹി സ്വദേശികളല്ലാത്തവർക്ക് മദ്യം വാങ്ങാൻ ഇതോടെ പറ്റാതാവും.
undefined
മാഹി സ്വദേശികൾക്ക് മാത്രമേ മദ്യം നൽകുന്നുള്ളൂവെന്ന് ഉറപ്പാക്കണമെന്നുംപോണ്ടിച്ചേരി സർക്കാര്‍ ആവശ്യപ്പെട്ടു. മാഹിയിലെ മദ്യത്തിന് വിലകൂട്ടാനും നീക്കമുണ്ട്. പുതിയ തീരുമാനം കേരളത്തിൽ നിന്നുൾപ്പെടെ മദ്യം വാങ്ങാൻ മാഹിയിലെത്തുന്നവർക്ക് തിരിച്ചടിയാണ്.
undefined
click me!