കണ്ടാൽ ഒന്ന് പേടിച്ച് പോകും, ഇത് ലോകത്തിലെ ഏറ്റവും ആഴമേറിയ സ്വിമ്മിംഗ് പൂളാണ്

First Published | Nov 28, 2020, 11:01 PM IST

ലോകത്തിലെ ഏറ്റവും ആഴമേറിയ  സ്വിമ്മിംഗ് പൂൾ പോളണ്ടിൽ തുറന്നു.  148 അടിയാണ് ഡീപ്പ്സ്പോട്ട് എന്ന ഈ സ്വിമ്മിംഗ് പൂളിന്റെ ആഴം.  
 

282,517 ക്യൂബിക് അടി ജലമാണ് ഡീപ്പ്സ്പോട്ടിലുള്ളത്. അതായത് 82 അടി നീളമുള്ള ഒരു സാധാരണ സ്വിമ്മിംഗ് പൂളിലുള്ളതിനേക്കാൾ 27 ഇരട്ടിയിലേറെ വെള്ളമെന്നാണ് അധികൃതർ പറയുന്നത്.
undefined
മായൻ സംസ്കാരത്തിന്റെ ശേഷിപ്പുകൾ ഓർമിപ്പിക്കുന്ന ഗുഹകളും കപ്പല്‍ തകര്‍ന്നതിന്റെ മാതൃകകളും വെള്ളത്തിനടിയിൽ ഒരുക്കിയിട്ടുണ്ട്.
undefined

Latest Videos


നീന്തല്‍കുളത്തിനൊപ്പം റെസ്റ്ററന്റുകളും കോണ്‍ഫറന്‍സ്‌ റൂമുകളും സജ്ജമാക്കിയിട്ടുണ്ട്‌. വെള്ളത്തിനടിയില്‍ നടക്കുന്നതെല്ലാം കാണാവുന്ന രീതിയിലാണ്‌ ഇവ സജ്ജമാക്കിയിരിക്കുന്നത്‌.
undefined
ഇറ്റലിയിലെ മോണ്ടെഗ്രോറ്റോയിലെ വൈ-40 ഡീപ്‌ ജോയ്‌ എന്ന 132 അടി ആഴമുള്ള കുളത്തിന്റെ റെക്കോര്‍ഡാണ്‌ പുതിയ കുളം തകര്‍ത്തിരിക്കുന്നത്‌.
undefined
ഈ സ്വിമ്മിംഗ് പൂൾ സുരക്ഷിതമാണെന്നാണ്‌ നീന്തല്‍ പരിശീലകനായ സെമിലേവ്‌ പറയുന്നത്.
undefined
click me!