വീട്ടിനുള്ളില്‍ ചെടികൾ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

First Published | Jun 5, 2021, 9:21 AM IST

വീടിനുള്ളില്‍ ചെടി വളര്‍ത്തുന്നത് ഇന്ന് സര്‍വ്വസാധാരണമായി മാറിയിട്ടുണ്ട്. ഇത് വീടിന് ഫ്രഷ്‌നസ് നല്‍കും എന്നതാണ് കാര്യം. വീട്ടിനുള്ളില്‍ ചെടികൾ വളർത്തുമ്പോൾ ചില കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്...

വീടിനകത്ത് വളര്‍ത്തുന്ന ചെടികള്‍ക്ക് ആവശ്യത്തിന് സൂര്യപ്രകാശവും ചൂടും ലഭിക്കണം. ചൂടും ചെറിയ തോതിലുള്ള സൂര്യപ്രകാശവും ലഭിക്കുന്ന സ്ഥലത്തായിരിക്കണം ഇത്തരം ചെടികളുടെ വയ്ക്കേണ്ടത്.
undefined
പുറത്ത് വളരുന്ന ചെടികള്‍ക്കും വീട്ടിനകത്തു വളര്‍ത്തുന്ന ചെടികള്‍ക്കും ലഭിക്കേണ്ട വെള്ളത്തിന്റെ അളവ് വളരെ വ്യത്യസ്തമാണ്. വീട്ടിനകത്ത് വളര്‍ത്തുന്ന ചെടികള്‍ക്ക് എത്ര വെള്ളം വേണമെന്ന കാര്യത്തിൽ കൃത്യമായ അറിവ് ഉണ്ടായിരിക്കണം.
undefined

Latest Videos


വീടിനുള്ളിൽ വളർത്തുന്ന ചെടികളെ വൃത്തിയായി സൂക്ഷിക്കണം. വാട്ടർ സ്പ്രേ ഏറ്റവും നല്ലത്. ഇത് ചെടികൾക്ക് കൂടുതൽ ഫ്രഷ്നസ് നൽകും.
undefined
വീട്ടിനുള്ളിലെ ചെറുജീവികളായ പാറ്റ, ചിലന്തി, മൂട്ട എന്നിവയുടെ ആക്രമണത്തിൽ നിന്നും ചെടികളെ സംരക്ഷിക്കേണ്ടതാണ്.
undefined
വീടിനുള്ളിൽ ചെടികൾ വളർത്തുന്നതിന് മുമ്പ് ചെടി സ്റ്റാൻഡുകൾ ഉണ്ടാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. മൂന്നോ നാലോ തട്ടിലായി നിർമിച്ച ഒരു സ്റ്റാൻഡിൽ ചെടിച്ചട്ടി വയ്ക്കുമ്പോൾ ലഭിക്കുന്ന ഭംഗി വേറെ തന്നെയാണ്. വീടിനകത്ത് വയ്ക്കുന്ന ചെടികൾ കൂടുതലായും ഇലച്ചെടികൾ ആകാൻ ശ്രദ്ധിക്കുക. അധികം വളർന്നുപടരാത്ത ഇലച്ചെടികൾ നൽകുന്ന പച്ചപ്പ് കണ്ണിനും മനസിനും കുളിർമയേകും.
undefined
click me!