വയറു കുറയ്ക്കാന്‍ സഹായിക്കും ഈ പാനീയങ്ങള്‍...

First Published | Dec 7, 2020, 9:44 PM IST

വയറു കുറയാൻ എന്തു ചെയ്യണമെന്നു ചോദിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടിയ അവസ്ഥയാണ് (അബ്ഡോമിനൽ ഒബിസിറ്റി) പലരുടെയും പ്രധാന പ്രശ്നം. മൊത്തം തടികൂടുന്നതിനെക്കാളും വളരെ അപകടകരമാണ് വയറു മാത്രമായി കൂടുന്നത്. ഇത് ചിലപ്പോള്‍ ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തെയും ബാധിക്കാം. അതിനാല്‍ വ്യായാമം ചെയ്യുകയും, പോഷകമൂല്യങ്ങൾ കൂടിയതും ഊർജം കുറവുള്ളതുമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍‌പ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. കൊഴുപ്പ് എരിച്ചു കളയുവാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം. 

ഒന്ന്...ഗ്രീന്‍ ടീ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവയ്ക്ക് കൊഴുപ്പ് എരിച്ചു കളയുവാനുള്ള കഴിവുണ്ട്. അതിനാല്‍ ദിവസവും ഗ്രീന്‍ടീ കുടിക്കാം.
undefined
രണ്ട്...കോഫി കുടിക്കുന്നതും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കോഫിയില്‍ അടങ്ങിയിരിക്കുന്ന കഫീൻ എന്ന പദാർത്ഥം ശരീരത്തിന് ഒരു ഉത്തേജകമായി പ്രവർത്തിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
undefined

Latest Videos


മൂന്ന്...കട്ടന്‍ചായ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ദിവസവും കട്ടന്‍ ചായ കുടിക്കാം.
undefined
നാല്...ആപ്പിള്‍ സൈഡര്‍ വിനിഗറും അല്‍പം വെള്ളവും ചേര്‍ത്ത് കുടിക്കുന്നതും വയറ് കുറയ്ക്കാന്‍ സഹായിക്കും. ദഹനപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് മിതപ്പെടുത്താനുമെല്ലാം ഇത് സഹായകമാണ്.
undefined
അഞ്ച്...ഇഞ്ചി ചായ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇഞ്ചിയിൽ ആന്‍റി ഓക്‌സിഡന്റുകളും ആന്‍റി ഇൻഫ്ലമേറ്ററി സവിശേഷതകളും ഉണ്ട്. ഇത് ശരീരഭാരത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താനും മോശം കൊളസ്ട്രോൾ കുറയ്ക്കാനും ഇവ സഹായിക്കും.
undefined
click me!