Valentine's Day Wedding: ട്രാൻസ്ജെൻഡർ വ്യക്തികളായ മനുവും ശ്യാമയും വിവാഹിതരായി
First Published | Feb 14, 2022, 12:47 PM ISTപ്രണയദിനത്തിൽ (Valentines Day) ട്രാൻസ്ജെൻഡർ വ്യക്തികളായ (Transgender Personalities) ശ്യാമയും മനുവും വിവാഹിതരായി. ടെക്‌നോപാർക്കിൽ സീനിയർ എച്ച്.ആർ. എക്സിക്യുട്ടീവാണ് തൃശ്ശൂർ സ്വദേശി മനു കാർത്തിക. സാമൂഹികസുരക്ഷാ വകുപ്പിൽ ട്രാൻസ്‌ജെൻഡർ സെല്ലിലെ സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്ററും ആക്ടിവിസ്റ്റുമാണ് തിരുവനന്തപുരം സ്വദേശിയായ ശ്യാമ എസ്. പ്രഭ. പത്തുവര്‍ഷമായി പരസ്പരം അറിയാവുന്നവരാണിരുവരും. ചിത്രങ്ങള്‍ അരുണ്‍ കടയ്ക്കല്‍.